മാധവി (86) അന്തരിച്ചു

ചേലൂർ വീട്ടിൽ മാധവി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: രമണി, ഓമന, അംബിക, രാധാകൃഷ്ണൻ, ശോഭ, സുരേഷ്. മരുമക്കൾ: ശ്രീരംഗൻ. സുനജ അശോകൻ, സുഷ്മ, പരേതരായ ഗംഗാധരൻ, ഉണ്ണിമോൻ സംസ്ക്കാരം ചൊവ്വാഴ്‌ച രാവിലെ 10ന് വീട്ടുവളപ്പിൽ
ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം

ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം. കത്തോലിക്ക കോൺഗ്രസ്. കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് വാർഷികവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗത്വ വിതരണവും നടത്തി. ഇരിഞ്ഞാലക്കുട* : സെന്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ വാർഷികവും, 2022-25 കാലയളവിലെ ഭാരവാഹികൾക്കുള്ള ആദരവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയതായി കത്തോലിക്ക കോൺഗ്രസിലേക്ക് ചേർന്ന അംഗങ്ങൾക്കുള്ള അംഗത്വ വിതരണവും സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് രഞ്ചി അക്കരക്കാരൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കത്തീഡ്രൽ വികാരിയും കത്തോലിക്ക […]
ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു

കൊടകര നെല്ലായിയിൽ ദേശീയ പാതയിലുണ്ടായ ബൈക്കപകടത്തിൽ കയ്പമംഗലം സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കയ്പമംഗലം അയിരൂർ ക്ഷേത്രത്തിനടുത്ത് കാവുങ്ങപറമ്പിൽ ബാലചന്ദ്രന്റെ മകൻ ഭരത് (23), തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചാരുവിള വീട്ടിൽ ഉണ്ണിപ്പിള്ള മകൻ ഉത്തരജ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമെന്ന് പറയുന്നു. അപ്പോളോ അഡ്‌ലക്സ് ആശുപത്രി കാന്റീനിലെ ജീവനക്കാരാണ് രണ്ട് പേരും. കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു
ലുക്ക് ഔട്ട് നോട്ടീസ്

പടിയൂര്‍ ഇരട്ടക്കൊലപാതകക്കേസ് പ്രതി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായി പോലീസ് മൂന്ന് ഭാഷകളിലായും വ്യത്യസ്ത രൂപങ്ങളിലുമായി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ ലഭിക്കുന്ന ഫോണ്‍ കോളുകള്‍ മുഴുവന്‍ ഇയാളുമായി ബന്ധപ്പെട്ട സ്ത്രീകളുടേത്
ഭാര്യയുടെ സൗഹൃദം സംശയത്തെ തുടർന്നായിരുന്നു കൊലപാതകം

വരന്തരപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോൻ ദിവ്യയെ പിന്തുടർന്നു. ബസിൽ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കിൽ കയറി പോകുന്നതാണ് കുഞ്ഞുമോൻ കണ്ടത്. തുടർന്നായിരുന്നു കൊലപാതകം നടത്തിയെന്നാണ് കുഞ്ഞുമോൻ പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴി.
രാജൻ ( 67 ) അന്തരിച്ചു

ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് 4-വാർഡ് ചെമ്മണ്ട പോക്കുരു പറമ്പിൽ വീട്ടിൽ പരേതനായ രാമകൃഷ്ണൻ മകൻ രാജൻ ( 67 ) അന്തരിച്ചു. ഭാര്യ ഭാരതി. മകൾ രജിത.( ശാന്തിനികേതൻ സ്കൂൾ ) മരുമകൻ വിനോദ്. സംസ്കാരം 2025 ജൂൺ 9- തീയ്യതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
അബ്ദുല്‍ റസാക്ക് (73)

വള്ളിവട്ടം: അമരിപ്പാടം കൊതുവില്‍ അബ്ദുല്‍ റസാക്ക് യുഎഇ യില്‍ അന്തരിച്ചു. ഭാര്യ: ആബിദ. മക്കള്‍: ഷിയാസ്, ഷയിസ്, ഷിന്‍സിയ. മരുമക്കള്‍: ഇഷിന, ഫാത്തിമ, ഷിന്‍സിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ബ്രാലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്
പീഡനക്കേസിൽ പ്രതിക്ക് 10 വർഷം തടവും ₹50,000 പിഴയും

വരന്തരപ്പിള്ളിയിൽ പ്രായ പൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവിജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു
പീഡനക്കേസിൽ പ്രതിക്ക് 7 വർഷം തടവ്

കൊടകരയിൽ പതിനൊന്ന് വയസ്സുക്കാരിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 7 വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു
അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം

തൃശ്ശൂർ പടിയൂരിൽ അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം .കൊലപാതകം എന്ന നിഗമനത്തിൽ പോലീസ് .മകൾ രേഖയുടെ മൃതദേഹത്തിന് അരികിൽ നിന്ന് മറ്റൊരാളുമായി നിൽക്കുന്ന ഫോട്ടോ കണ്ടെത്തി .ഇവർ ജീവിച്ചിരിക്കാൻ പാടില്ല എന്ന് എഴുതിയ കുറിപ്പുകളും വീടിനകത്തുനിന്ന് കണ്ടെത്തി.എങ്ങനെയാണ് കൊല നടത്തിയത് എന്നത് പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകു. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന രേഖയുടെ ഇപ്പോഴത്തെ ഭർത്താവിൻ്റെ ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടു. കോട്ടയം കുറിച്ചി സ്വദേശിയായ പ്രേംകുമാറിന് 45 വയസ് പ്രായം ഉണ്ട്.മരണപ്പെട്ട […]