IJKVOICE

ആറാട്ടുപുഴ പൂരം: പുരസ്കാരങ്ങൾ സമ്മാനിച്ചു

ആറാട്ടുപുഴ : ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നൽകി വരുന്ന പുരസ്കാരങ്ങൾ കൊടിയേറ്റം ദിവസം വൈകുന്നേരം 6 ന് ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ സമ്മാനിച്ചു.

ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയിട്ടുള്ള ശ്രീശാസ്താ പുരസ്ക്കാരം എം. രാജേന്ദ്രനും സന്തോഷ്സ്മൃതി പുരസ്കാരം വയലൂർ വാര്യം ഉണ്ണികൃഷ്ണനും കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്കാരം പഴോര് അപ്പുക്കുട്ടനും സമ്മാനിച്ചു.

ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത സ്വർണ്ണപ്പതക്കവും കീർത്തി ഫലകവും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് ശ്രീശാസ്താ പുരസ്കാരം .

15001 രൂപയുടെ ക്യാഷ് അവാർഡും കീർത്തി ഫലകവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് സന്തോഷ് സ്മൃതി പുരസ്ക്കാരം. സ്വർണ്ണപ്പതക്കവും കീർത്തി ഫലകവും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്കാരം .

തന്ത്രി മുഖ്യനും ആറാട്ടുപുഴ ക്ഷേത്രത്തിന്റെ തന്ത്രിയും മാർഗ്ഗദർശിയുമായിരുന്ന പരേതനായ കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാടിന്റെ സ്മരണാർത്ഥം നടത്തിയ ആറാട്ടുപുഴ പൂരം പ്രശ്നോത്തരിയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ശ്രീഹരി, നിധുല,

ആദിദേവ് ശങ്കർ

എന്നിവർക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിച്ചു.

സ്മൃതി എസ് മേനോന്റെ പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു. ബോർഡ് അംഗം അഡ്വ. കെ.പി. അജയൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം കമ്മീഷണർ എസ്. ആർ. ഉദയകുമാർ, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, തിരുവഞ്ചിക്കുളം അസി. കമ്മീഷണർ മിനി. എം.ആർ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പി. മനോജ്, വൈസ് പ്രസിഡൻ്റ് കെ. മുരളീധരൻ, ഓഡിറ്റർ ദിലീപ്കുമാർ

എന്നിവർ ആശംസകളർപ്പിച്ചു. പുരസ്ക്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി. സമിതി മുൻ സെക്രട്ടറി അഡ്വ. സുജേഷ് ആമുഖ പ്രസംഗം നടത്തി. സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി സജീവ് കിയ്യത്ത് നന്ദിയും പറഞ്ഞു