IJKVOICE

ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട മിഥുൻ അറസ്റ്റിൽ…*

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളും പതിനൊന്ന് ക്രിമിനൽക്കേസിലെ കേസിലെ പ്രതിയുമായ ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജ് കോമ്പാറ സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ മിഥുന്‍ (27) എന്നയാളെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ പി എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി. ശിഖാ സുരേന്ദ്രൻ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് പ്രകാരം പ്രതിയെ ആറ് മാസക്കാലത്തേക്ക് ജയിലിലാക്കും.

മിഥുൻ ഇരിങ്ങാലക്കുട, കാട്ടൂർ കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് കൊലപാതകശ്രമക്കേസിലും ആറ് അടിപിടിക്കേസിലും വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്കൂട്ടർ തീ വെച്ച് നശിപ്പിച്ച കേസിലും മനുഷ്യ ജീവന് അപകടം വരത്തക്ക് വിധം വാഹനമോടിച്ച കേസ്സിലും അടക്കം പതിനൊന്ന് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.

കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദിലീഷ് ടി, ജി എ എസ് ഐ ഷാബു, സി പി ഒ മാരായ സവീഷ്, ഷാബു എം എം എന്നിവർ പ്രധാന പങ്ക് വഹിച്ചു.

“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.