ലൈല (70) മരണപ്പെട്ടു

മാപ്രാണം പാലപ്പറമ്പിൽ മുഹമ്മദ് നസീർ ഭാര്യ ലൈല (70) മരണപ്പെട്ടു കബറടക്കം നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഇരിഞ്ഞാലക്കുട എസ് എൻ എൽ പി സ്കൂൾ പ്രധാന അധ്യാപിക ആയിരുന്നു. മക്കൾ നിയാസ്, നിഷാദ്. മരുമക്കൾ സിനി, സജ്ന
184.420 ഗ്രാം മുന്തിയ ഇനം രാസലഹരി പിടികൂടി

കൊടകര : ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ” ഭാഗമായി മയക്കു മരുന്നിനെതിരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊടകര പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കോട്ടയം ചങ്ങനാശ്ശേരി ഫാത്തിമപുരം പെരുന്ന സ്വദേശി പുതുപറമ്പിൽ വീട്ടിൽ സൽമാൻ 28 വയസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 03-05-2025 തിയ്യതിയിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ […]
സ്ത്രീയെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ

മതിലകം സ്വദേശിനിയായ സ്ത്രീയെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ച് മോശമായ ഉദ്ദേശത്തോടെ കയ്യിൽ കയറി പിടിക്കുകയും തുടർന്ന് വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയതിന് ഇപ്പോൾ വാടകയ്ക്ക് മതിലകം ഫെറി റോഡിൽ താമസിക്കുന്ന എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ റൌഡി ആയ എരുമപ്പെട്ടി ഒഴിച്ചിരിഗാലിൽ വീട്ടിൽ ശ്രീരാഗ് (29 വയസ്സ്) എന്നയാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീരാഗിനെതിരെ കുന്നംകുളം, എരുമപ്പെട്ടി, പുതുക്കാട്, നെടുപുഴ, പയ്യോളി, പഴയന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളെയായി 12 ക്രിമിനൽ കേസുകൾ ഉണ്ട് മതിലകം പോലീസ് സ്റ്റേഷൻ […]
ബസ് കയറി യാത്രികൻ മരിച്ചു

ചേർപ്പ്: കണിമംഗലം മേൽപാലത്തിന് സമീപം ബസ് കയറി ബൈക്ക് യാത്രികൻ മരിച്ചു.ചേർപ്പ് പെരുമ്പിള്ളിശ്ശേരി ആലേക്കാട്ട് മന റോഡിൽ കോച്ചേരിപറമ്പിൽ ത്യാഗരാജൻ്റെയും രാധയുടെയും മകൻ വിനോദ്കുമാർ (37) ആണ് മരിച്ചത്.കുരിയച്ചിറ കല്യാൺ സിൽക്സ് ഗോഡൗണിൽ ലിഫ്റ്റ് ഓപ്പറേറ്റർ ആണ്.ജോലിക്ക് പോകുന്നതിനിടയിൽ ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.കൊടുങ്ങല്ലൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് വിനോദ് കുമാർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു .കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.സഹോദരി വിദ്യ.
ദേശസ്‌നേഹ സദസ്സ് സംഘടിപ്പിച്ചു

ഭീകരാക്രമണത്തിന് മറുപടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യം അര്‍പ്പിച്ച് ബി ജെ പി ഇരിങ്ങാലക്കുടയില്‍ ദേശസ്‌നേഹ സദസ്സ് സംഘടിപ്പിച്ചു
പൂരവിളംബരം നടത്തി

തൃശ്ശൂർ പൂരം തെക്കേ ഗോപുരനട തുറന്ന് നെയ്ത്തല കാവിലമ്മ പൂരവിളംബരം നടത്തി
തൃശൂർ സൗത്ത് ജില്ല ശില്ലശാല

വഖഫ് നിയമ ഭേദഗതി ജന ജാഗരണ യജ്ഞം. തൃശൂർ സൗത്ത് ജില്ല ശില്ലശാല, ഇരിങ്ങാലക്കുട കലാക്ഷേത്ര ഹാളിൽ ബിജെപി ഇൻ്റ്വലക്ചൽ സംസ്ഥാന സെൽ കൺവീനർ അഡ്വ: ശങ്കു.ടി.ദാസ് ഉത്ഘാടനം ചെയ്തു. ജില്ല ജന:സെക്രട്ടറി കെ പി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന:സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട, കെ പി ഉണ്ണികൃഷ്ണൻ, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, ജില്ല ഭാരവാഹികളായ അഡ്വ: ആശ,അജീഷ് പൈക്കാട്ട്, സംസ്ഥാന കമ്മറ്റിയംഗം സി പി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
അന്തോണി(85) നിര്യാതനായി

കല്ലേറ്റുംകര:- വാലപ്പൻ ചെറിയകുട്ടി മകൻ അന്തോണി(85) നിര്യാതനായി. കല്ലേറ്റുംകര BVM ഹൈസ്കൂൾ റിട്ടയേർഡ് നോൺ ടീച്ചിങ്ങ് സ്റ്റാഫായിരുന്നു. ഭാര്യ:പരേതയായ ത്രേസ്യക്കുട്ടി (കൂട്ടപ്ലായി കുടും ബാംഗം, പേരാമ്പ്ര) മക്കൾ:ഷാജു വാലപ്പൻ(ചെയർമാൻ, വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ്). ഭാര്യ ലിൻസി ( പാലക്കപറമ്പിൽ കുടുംബാംഗം, ഇരിഞ്ഞാലക്കുട) ബൈജു (ഇലക്ട്രിക്കൽ എഞ്ചിനീയർ, മാൾട്ട )ഭാര്യ ബ്രിന്റ (കാച്ചപ്പിള്ളി കുടുംബാഗം, താണിശ്ശേരി, ഇരിഞ്ഞാലക്കുട) ഷാബു (ബിസിനസ്സ്, കല്ലേറ്റുംകര ) ഭാര്യ അഡ്വ.അനു (പൊട്ടത്തുപറമ്പൻ കുടുംബാംഗം, ചേലൂർ) ഷിബു (മെക്കാനിക്കൽ സൂപ്പർവൈസർ, അൽ – […]
വികസനസമിതി യോഗത്തില്‍ ആവശ്യം

എടതിരിഞ്ഞി വില്ലേജിലെ അന്യായമായ ന്യായവില സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യം
സുഭദ്ര ( 86) അന്തരിച്ചു

ഇരിങ്ങാലക്കുട – കുറ്റിക്കാട്ട് ശിവരാമൻ ഭാര്യ സുഭദ്ര ( 86) അന്തരിച്ചു. മക്കൾ – സന്തോഷ്, വിനോദ്, അനൂപ്. മരുമക്കൾ – വിനീത, ജിത, മധുമിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വിനോദിൻ്റെ ഇരിങ്ങാലക്കുടയിലെ വീട്ടുവളപ്പിൽ….. വിനോദ് – 9388882566 , 7012425662 സന്തോഷ് – 8667068526
