IJKVOICE

രണ്ടു പ്രതികൾ റിമാന്റിലേക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാട്ടൂർ റോഡിലുളള ബിവറേജ് ഷോപ്പിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന കാട്ടൂർ ലേബർ സെൻ്റർ ദേശത്ത് ഒറ്റാലി വീട്ടിൽ സതീശൻ 53 വയസ്സ് എന്നയാൾ ഷോപ്പിന്റെ കൌണ്ടർ ക്ലോസ്സ് ചെയ്ത് ഷട്ടർ താഴ്ത്തി ഇടുന്ന സമയം ഷോപ്പിലേക്ക് കയറി വന്ന കാറളം കല്ലന്തറ താണിശ്ശേരിയിൽ താമസിക്കുന്ന ഇരിങ്ങാലക്കുട പൊറത്തുശ്ശേരി കണ്ണമ്പുള്ളി വീട്ടിൽ ഓലപീപ്പി സജീവൻ എന്നു വിളിക്കുന്ന സജീവൻ, (45 വയസ്സ് ), പോട്ട പടിഞ്ഞാറെത്തല വീട്ടിൽ ഫ്രിജോ (38 വയസ്സ് ) […]

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചു

പുതുക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ ചെറുവാള്‍ വലിയകുന്ന് വനശാസ്ത്ര ഉത്സവത്തോടനുബന്ധിച്ച് ചെറുവാള്‍ ഗ്രൗണ്ടില്‍ വച്ച് നെന്മണിക്കര വില്ലേജിൽ ചെറുവാൾ ദേശത്ത്, മുഴുതൊട്ടിപറമ്പിൽ വീട്ടിൽ, അമൽ 24 വയസ്സ് എന്നയാളുടെ സുഹൃത്തുക്കളും ചെറുവാൾ ദേശത്ത് അയ്യൻചിറ വീട്ടിൽ ശശിധരൻ 62 വയസ്സ് എന്നയാളും തമ്മില്‍ വാക്ക് തർക്കമുണ്ടാവുകയും , അമൽ ഇവരെ പിടിച്ച് മാറ്റാന്‍ ചെന്നതിലുള്ള വിരോധത്താല്‍ 03.05.2025 തീയ്യതി 22.00 മണിയോടെ ചെറുവാള്‍ ഗ്രൗണ്ടില്‍ വെച്ച് അരയില്‍ സുക്ഷിച്ചിരുന്ന കത്തി എടുത്ത് അമലിനേയും സുഹൃത്ത് സുജിത്ത് 27 […]

വീട്ടിലേക്ക് അതിക്രമിച്ചു കയറി

ആളൂർ : 2/ 5 /25 തീയതി ഉച്ചക്ക് 2.45 മണിക്ക് വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ചതിലുള്ള വിരോധത്തിൽ പോട്ട, ഉറുമ്പുംകുന്ന് ചാലച്ചൻ വീട്ടിൽ , വിനു, 25 വയസ്സ് എന്നയാളുടെ അമ്മാവന്റെ കല്ലേറ്റുംകര മാനാട്ടുകുന്ന് ഉള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി അമ്മാവന്റെ വീട്ടിൽ സംസാരിച്ചിരുന്ന വിനുവിനെ കത്തിവീശി കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിന് ആളൂർ മാനാട്ടുകുന്ന് പെരിപ്പറമ്പിൽ വീട്ടിൽ മുറി രതീഷ് എന്നു വിളിക്കുന്ന രതീഷ് എന്നയാളെ ആളൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഫ്സൽ എം അറസ്റ്റ് […]

തെരുവുനായയുടെ കടിയേറ്റു

ചേർപ്പിൽ എട്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു.ശനിയാഴ്ച രാവിലെ ചേർപ്പ് സിഎൻഎൻ സ്കൂൾ പരിസരം മുതൽ ചേർപ്പ് ഗവ.സ്കൂൾ പരിസരം വരെ റോഡിലൂടെ ഓടിയ നായ വഴിയാത്രക്കാരെ കടിക്കുകയായിരുന്നു.പരിക്കേറ്റവർ ചേർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലും തൃശ്ശൂർ മെഡിക്കൽ കോളേജിലുമായി ചികിത്സ തേടി. അമ്മാടം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് നാട്ടുകാർ ചേർന്ന് നായയെ പിടികൂടി.ചേർപ്പ് മൃഗാശുപത്രിയിൽ നായ നിരീക്ഷണത്തിലാണ്.

സമാപനം കുറിച്ചു

ആരവങ്ങളോട് കൂടി കുടുംബശ്രീ ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം അരങ്ങ് 2025 ന് സമാപനം കുറിച്ചു

എക്സ്പോ സംഘടിപ്പിച്ചു

വെള്ളാങ്കല്ലൂർ വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചീനിയറിംങ്ങ് കോളേജിൽ പ്രൊജക്റ്റ് എക്സ്പോ സംഘടിപ്പിച്ചു

കേരളക്ക്‌ സുവർണ്ണ നേട്ടം

ANASS ഈ വർഷം മഹാരാഷ്ട്ര നഗ്പുർ വച്ച് നടത്തിയ ഓൾ ഇന്ത്യ നാഷണൽ ഡാൻസ് ഫെസ്റ്റ് 2025ഇൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ഭരതലാസ്യ ഡാൻസ് വേൾഡ് കേരളക്ക്‌ സുവർണ്ണ നേട്ടം. ഭരതനാട്യം മൈനർ കാറ്റഗറിയിൽ ആത്മിക കെ സുമേഷിന് ഒന്നാം സ്ഥാനം, ജൂനിയർ ഭരതനാട്യം കാറ്റഗറിയിൽ കരുവന്നൂർ സ്വദേശി അൻവിത സുധീഷ് കുമാറിന് ഒന്നാം സ്ഥാനവും ഈ സീസണിലെ ബെസ്റ്റ് പെർഫോമൻസ് അവാർഡും ലഭിച്ചു..സീനിയർ ഭരതനാട്യം കാറ്റഗറിയിൽ അവന്തിക കെ സുമേഷിന് രണ്ടാം സ്ഥാനവും, സീനിയർ കുച്ചുപ്പുടി […]

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് വാര്യം റോഡ് പരിസരം അടിപ്പറമ്പിൽ പരേതനായ പത്മനാഭൻ മകൻ സുനിൽ ( 49 ) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.ഭാര്യ ജിഷ.മകൻ ആദിത്യൻ.കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം മെയ് 2 വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ

യാത്രയപ്പ് നൽകി

വനിതാ ശിശുവികസന വകുപ്പ് ഐ സി ഡി എസ് ഇരിങ്ങാലക്കുട എന്നിവയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ വിരമിക്കുന്ന അംഗനവാടി ടീച്ചർമാർക്ക് യാത്രയപ്പ് നൽകി