കേരളക്ക് സുവർണ്ണ നേട്ടം

ANASS ഈ വർഷം മഹാരാഷ്ട്ര നഗ്പുർ വച്ച് നടത്തിയ ഓൾ ഇന്ത്യ നാഷണൽ ഡാൻസ് ഫെസ്റ്റ് 2025ഇൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ഭരതലാസ്യ ഡാൻസ് വേൾഡ് കേരളക്ക് സുവർണ്ണ നേട്ടം. ഭരതനാട്യം മൈനർ കാറ്റഗറിയിൽ ആത്മിക കെ സുമേഷിന് ഒന്നാം സ്ഥാനം, ജൂനിയർ ഭരതനാട്യം കാറ്റഗറിയിൽ കരുവന്നൂർ സ്വദേശി അൻവിത സുധീഷ് കുമാറിന് ഒന്നാം സ്ഥാനവും ഈ സീസണിലെ ബെസ്റ്റ് പെർഫോമൻസ് അവാർഡും ലഭിച്ചു..സീനിയർ ഭരതനാട്യം കാറ്റഗറിയിൽ അവന്തിക കെ സുമേഷിന് രണ്ടാം സ്ഥാനവും, സീനിയർ കുച്ചുപ്പുടി […]
വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് വാര്യം റോഡ് പരിസരം അടിപ്പറമ്പിൽ പരേതനായ പത്മനാഭൻ മകൻ സുനിൽ ( 49 ) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.ഭാര്യ ജിഷ.മകൻ ആദിത്യൻ.കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം മെയ് 2 വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ
യാത്രയപ്പ് നൽകി

വനിതാ ശിശുവികസന വകുപ്പ് ഐ സി ഡി എസ് ഇരിങ്ങാലക്കുട എന്നിവയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ വിരമിക്കുന്ന അംഗനവാടി ടീച്ചർമാർക്ക് യാത്രയപ്പ് നൽകി
സ്നേഹദീപം തെളിയിച്ചു

പെഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സി പി ഐ ഇരിങ്ങാലക്കുടയിൽ സ്നേഹദീപം തെളിയിച്ചു
ഉദ്ഘാടനം ചെയ്തു

കടുപ്പശേരി എസ്എച്ച്എല്‍പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു
മുരിയാടിന് ഇനി സ്വന്തം ഗ്രാമവണ്ടി

മുരിയാടിന് ഇനി സ്വന്തം ഗ്രാമവണ്ടി.മുകുന്ദപുരം താലൂക്കിലെ ആദ്യത്തേതും തൃശ്ശൂർ ജില്ലയിലെ രണ്ടാമത്തേതുമായ പഞ്ചായത്താണ് ഗ്രാമവണ്ടി പ്രാവർത്തികമാക്കുന്നത്
തിരുന്നാളിന് കൊടികയറി

ഊരകം സെന്റ് ജോസഫ് ദേവാലയത്തിൽ വി. സെബാസ്ത്യാനോസിന്റെയും വി. ഔസെപ്പിതാവിന്റെയും സംയുക്ത തിരുന്നാൾ കൊടി കയറി. മെയ് 10,11 തിയതികളിലായി നടക്കുന്ന തിരുന്നാളിന്റെ കോടികയറ്റം. ഇരിഞ്ഞാലക്കുട രൂപത വികാരി ജനറൽ മോൺ. ജോസ് മാളിയേക്കൽ കോടിയേറ്റം നിർവ്വഹിച്ചു.2025 മെയ് 10 ശനി അമ്പ് തിരുനാൾദിനം6.30 am. -നു ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബ്ബാന എന്നിവക്ക് റവ. ഫാ. ജോസ് പുല്ലുപറമ്പിൽ (വികാരി, സെന്റ്റ് ജോസഫ് ചർച്ച്, മേട്ടിപ്പാടം)കാർമ്മികത്വം വഹിക്കും.കൂടുതുറക്കൽ, രൂപം എഴുന്നള്ളിപ്പ് പന്തലിലേക്ക്,അമ്പ്, വള വെഞ്ചിരിപ്പ് തിരുനാൾ […]
ഗതാഗത സൗകര്യം വർദ്ധിപ്പിക്കണം

ഇരിങ്ങാലക്കുട : നഗരത്തിൻ്റെ പടിഞ്ഞാറൻ മേഖലയിൽ പെട്ട കണ്ഠേശ്വരം, കൊരുമ്പിശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഗതാഗത സൗകര്യം വർദ്ധിപ്പിക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇവിടെക്ക് സർവ്വീസ് നടത്തി കൊണ്ടിരുന്ന മൂന്നു ബസ്സുകളും ഇപ്പോൾ ഇങ്ങോട്ടു വരാതെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിക്കുന്നതിനാൽ ഈ പ്രദേശത്തു താമസിക്കുന്നവർ നഗരത്തിലെത്താൻ ഏറെ ബുദ്ധിമുട്ടുന്നതായി യോഗം വിലയിരുത്തി. യോഗത്തിൽ പ്രസിഡണ്ട് വിങ് കമാണ്ടർ (റിട്ട) ടി എം രാംദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ഹേമചന്ദ്രൻ റിപ്പോർട്ടും, […]
ആദരാഞ്ജലികൾ അർപ്പിച്ചു

കശ്മീരിലെ പഹൽഹാമിൽ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഇരിഞ്ഞാലക്കുട ഠാണ സെന്ററിൽ നിരവധി അംഗങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുകയും, തിരി തെളിയിച്ചു് രാജ്യത്തിന്റെ ഭീകര വിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുട മേഖലാ പ്രസിഡന്റ് ശ്രീ ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ശ്രീ എബിൻ വെള്ളാനിക്കാരൻ, ട്രഷറർ ശ്രീ വി. കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. ശ്രീ ടി. വി. ആന്റോ, ഡീൻ ഷഹീദ്, ഷൈജോ […]
വീണ്ടുമൊരു രാജ്യാന്തര താരോദയം

ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളേജിൽ നിന്ന് വീണ്ടുമൊരു രാജ്യാന്തര താരോദയം. മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനി റെനി ജോസഫാണ് ഇന്ത്യൻ യൂണിവേഴ്സിറ്റി വോളീബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈയിൽ ജർമിനിയിൽ വച്ച് നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ റെനി ജോസഫ് പാലക്കാട് സ്വദേശിനിയാണ്. സെന്റ്. ജോസഫ്സ് കോളേജിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അക്കാദമിയിലൂടെ മുൻ പരിശീലകൻ സഞ്ജയ് ബാലികയുടെ കീഴിൽ പത്താംക്ലാസ്സ് മുതൽ റെനി പരിശീലനം ആരംഭിച്ചു. […]
