IJKVOICE

റോയ് ( 55 ) അന്തരിച്ചു

മുരിയാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് പുല്ലൂർ തുറവൻക്കാട് കോമ്പാറ കരപ്പറമ്പിൽ വീട്ടിൽ വറീത് മകൻ റോയ് ( 55 ) അന്തരിച്ചു.ഭാര്യ ജൂലിമക്കൾ എയ്ഞ്ചൽ. ഹെൽന. സംസ്കാരകർമ്മം 2025 ഏപ്രിൽ 30 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് തുറവൻകുന്ന് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

നേതൃസംഗമം നടത്തി

തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം നേതൃസംഗമം നടത്തി

റോഡുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

തദ്ദേശ റോഡ് പുനരുദ്ധാരണ പ്രകാരം നവീകരിക്കുന്ന കാറളം ഗ്രാമ പഞ്ചായത്തിലെ 5 റോഡുകളുടെ നിർമ്മാണോദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു

വാർഷിക പൊതുസമ്മേളനം

ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബയോഗത്തിന്റെ വാർഷിക പൊതുസമ്മേളനം കടുപ്പശ്ശേരി തിരുഹൃദയ സേക്രട്ട് ഹാർട്ട് പള്ളിയുടെ ഹാളിൽ വച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ബി കൃഷ്ണകുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു. വാർഷിക പൊതുസമ്മേളനത്തിൽ കോക്കാട്ട് കുടുംബയോഗത്തിന്റെ കേന്ദ്ര സമിതി പ്രസിഡണ്ട് കെ പി ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ജനറൽ കൺവീനർ ജോജി കോക്കാട്ട് സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി പയസ്. കെ.പോൾ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, മുൻ ജനറൽ സെക്രട്ടറി കെ ജെ ജോൺസൺ […]

പാർവതി ( 88 ) അന്തരിച്ചു

വെള്ളാങ്ങല്ലൂർ : കൊറ്റനെല്ലൂർ സ്രാമ്പിത്താഴത്ത് പാർവതി ( 88 ) അന്തരിച്ചു. ഭർത്താവ്: പരേതനായ അയ്യപ്പക്കുട്ടി. മക്കൾ: സുശീല, സുരേഷ്, ഉഷ, രമേശ് ബാബു ( വീനസ് ഹോട്ടൽ ആൻഡ് കാറ്ററിങ്ങ് സ്ഥാപനങ്ങളുടെ ഉടമ ), സന്തോഷ്, പരേതയായ ഓമന. മരുമക്കൾ: നാരായണൻ, ലത, മുരളി, രാജേശ്വരി, ബിന്ദു, പരേതനായ അരവിന്ദാക്ഷൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് മകൻ സുരേഷിൻ്റെ വീട്ടുവളപ്പിൽ

തൃശ്ശൂർ ടെന്നീസ് ട്രസ്റ്റ്l ജേതാക്കൾ.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് ബാഡ്മിന്റൻ അക്കാദമിയിലും കാത്തലിക് സെന്ററിലും ആയി നടന്നുവന്ന കേരള മാസ്റ്റേഴ്സ് ലീഗ് സമാപിച്ചു. 8 ഫ്രാഞ്ചൈസികളിലായി 80 ഓളം കളിക്കാർ പങ്കെടുത്ത വാശിയേറിയ ലീഗ് മത്സരത്തിൽ ഇരിഞ്ഞാലക്കുട വിന്നേഴ്സിനെ പരാജയപ്പെടുത്തി തൃശ്ശൂർ ടെന്നീസ് ട്രസ്റ്റ് ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനൽ മത്സരങ്ങളിൽ ടെന്നീസ് ട്രസ്റ്റിന്റെ ബൈജു ബിജുമോഹൻ കൂട്ടുകെട്ട് 17-21,17-21 എന്ന ക്രമത്തിൽ ഇരിഞ്ഞാലക്കുട വിന്നേഴ്സിന്റെ ക്ലിൻസ് സുമേഷ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി lead നേടി. രണ്ടാമത്തെ മത്സരത്തിൽ ഇരിഞ്ഞാലക്കുട വിന്നേഴ്സിന്റെ ഷിയാസ്, പ്രസന്നൻ കൂട്ടുകെട്ട് […]

തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു

കേരള വണിക വൈശ്യ മഹിളാ ഫെഡറേഷൻ തൃശൂർ ജില്ലാ ക്യാമ്പും സെമിനാറും ഇരിങ്ങാലക്കുടയിൽ മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു