IJKVOICE

സംഘടനക്ക് തുടക്കമായി

ഇരിങ്ങാലക്കുടയിലെ പുതിയ കലാസാംസ്കാരിക സംഘാടനക്ക് മുപ്പത്തിയൊന്ന് സാംസ്കാരിക പ്രതിഭകൾ തിരി തെളിയിച്ചുകൊണ്ട് 0480 സംഘടനക്ക് തുടക്കമായി

ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെൻറ് സമാപിച്ചു

കല്ലേറ്റുംകര കോസ്മോപൊളിറ്റൻ സോഷ്യൽ ആൻഡ് റിക്രിയേഷൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്ലബ്ബ് സ്ഥാപകൻ കെ പി ജോസ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി നടത്തിയ അഖില കേരള ഷട്ടിൽ ബാഡ്മിൻ ടൂർണമെൻറ് സമാപിച്ചു. 70+ഓപ്പൺ വിഭാഗത്തിൽ വിനോദ്( മലപ്പുറം) റൗഷല്‍(എറണാകുളം) സഖ്യം വിജയികളായി. നാസർ അരുൺ (കോഴിക്കോട്) രണ്ടാം സമ്മാനം കരസ്ഥമാക്കി. ബിഗിനർ വിഭാഗത്തിൽ അഷ്ടമിച്ചിറ ആശാ ക്ലബ്ബിലെ ജിൻസൺ മാസ്റ്റർ, വൈശാഖ് സഖ്യം വിജയികളായി ചക്കര പാടം ഗോൾഡൻ ഫെദർ ക്ലബ്ബിലെ നദീ○ സേവിയർ സഖ്യം രണ്ടാം സമ്മാനം […]

54-ാം സംസ്ഥാന സമ്മേളനം

പി.കെ ചാത്തൻ മാസ്റ്ററുടെ ജന്മശതാബ്ധി സംഗമവും കേരള പുലയർ മഹാസഭയുടെ 54-ാം സംസ്ഥാന സമ്മേളനവും 2025 ഏപ്രിൽ 25,26,27 എന്നീ തിയ്യതികളിൽ അയ്യൻകാവ് മൈതാനം, ഇരിങ്ങാലക്കുട ടൗൺ ഹാൾ എന്നിവിടങ്ങളിലായി അരങ്ങേറുന്നു

ആദരാഞ്ജലികൾ അർപ്പിച്ചു

ജമ്മു കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു

കെ. ദേവകിയമ്മ 87 വയസ്സ് അന്തരിച്ചു

ഇരിങ്ങാലക്കുട : കാരുകുളങ്ങര, കാഞ്ഞിരതോട് ലൈനിൽ മുല്ലപ്പിള്ളി കൊച്ചുഗോവിന്ദൻ (late) ഭാര്യാ കെ. ദേവകിയമ്മ 87 വയസ്സ് ഇന്ന് 24.4.2025 വ്യാഴാഴ്ച്ച രാവിലെ 5.45 ന് സ്വവസതിയിൽ വച്ച് അന്തരിച്ചു. സംസ്കാരകർമ്മം നാളെ 25.4.2025(വെള്ളിയാഴ്ച്ച)രാവിലെ 10 ന് പാറേമക്കാവ് ശാന്തിഘട്ടിൽ മക്കൾ: 1.സുരേഷ് (Retd.Air Force) 2.സുഷമ (ITU Bank Manager,Chalakudy Br.) 3.സുരേന്ദ്രൻ ( ബിസിനസ്സ്) മരുമക്കൾ: 1. രേണുക 2. പ്രദീപ്കുമാർ (Retd.GST Superintendent) 3. സാവിത്രി

പ്രതി രക്ഷപ്പെട്ടു

ആനന്ദപുരത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പ്രതി രക്ഷപ്പെട്ടു.

ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ആനന്ദപുരത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്‌ണൻ (29) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠൻ വിഷ്‌ണു രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ആനന്ദപുരം കള്ള് ഷാപ്പിലാണ് സംഭവം നടന്നത്. ഇവരുടെ വീട്ടിൽ അന്നേ ദിവസം രണ്ടാനച്ചനുമായി വിഷ്ണു തർക്കം നടന്നിരുന്നു.കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജ്യേഷ്ഠനും അനുജനും തർക്കം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം ഷാപ്പിൽ വച്ച് വീണ്ടും തർക്കം ഉടലെടുത്തത്. ഷാപ്പിൽ നിന്നും പട്ടിക എടുത്താണ് […]

നിയന്ത്രണം വിട്ട ഇന്നോവ കാർ ട്രാൻസ്‌ഫോർമറും ഇടിച്ചു തകർത്തു

ദേശീയപാത 66 കയ്‌പമംഗലം അറവുശാലയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ഇലക്ട്രിസിറ്റി പോസ്‌റ്റുകളും ട്രാൻസ്‌ഫോർമറും ഇടിച്ചു തകർത്തു.

ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ 786 ാം റാങ്ക് നേടി ഗംഗ ഗോപി

ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ 786 ാം റാങ്ക് നേടി ഗംഗ ഗോപി വിജയിക്കുമ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിനും NCC യൂണിറ്റിനും ബോട്ടണി ഡിപ്പാർട്ട്മെൻ്റിനും ഇത് അഭിമാനത്തിൻ്റേയും ആഹ്ലാദത്തിൻ്റേയും നിമിഷങ്ങളാണ്. കോടിയത്ത് ഗോപിയുടെയും ജയയുടെയും മകളായ ഗംഗ 2016 – 18 കാലഘട്ടത്തിലാണ് സെൻ്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിദ്യാർത്ഥിനിയായിരുന്നത്. പഠനകാലത്ത് എൻസിസി യൂണിറ്റിലെ സജീവ പ്രവർത്തനം കാഴ്ചവച്ച ഗംഗ, പ്രളയകാലത്തെ സേവന പ്രവർത്തനങ്ങൾ, മലക്കപ്പാറ ആദിവാസി ഊരുകളിലെ ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങി […]

അങ്കണവാടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

വെള്ളാങ്ങല്ലൂര്‍: ഓണറേറിയം ലഭിക്കാത്തതില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ശിശുവികസന വികസന പദ്ധതിക്ക് കീഴിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ പ്രതിഷേധിച്ചു. ചൊവ്വാഴ്ച ഓഫീസില്‍ വെച്ചിരുന്ന പ്രോജക്റ്റ് യോഗത്തിന് എത്തിയവരാണ് പ്രതിഷേധിച്ചത്. പോലീസെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രശ്ന പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി.സുബൈദ എത്തി ഇരിങ്ങാലക്കുട പോലീസിന്റെ സാന്നിധ്യത്തില്‍ ജീവനക്കാരും അധികൃതരുമായി ചര്‍ച്ച നടത്തി രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. ചര്‍ച്ചയില്‍ ബ്ലോക്ക് […]