IJKVOICE

ഫൂട്ട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 23 മുതല്‍ 30 വരെ

മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫ്‌ളഡ് ലൈറ്റ് ഫൂട്ട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 23 മുതല്‍ 30 വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബണ്ട് കര്‍ഷകര്‍ പൊട്ടിച്ചു

മുരിയാട് കോള്‍ മേഖലയിലെ കൃഷി ആവശ്യത്തിനായി വെള്ളം സംഭരിക്കുന്നതിനായി കെഎല്‍ഡിസി കനാലിന് കുറുകെ കോന്തിപുലം പാലത്തിന് കീഴെ കെട്ടുന്ന താല്‍ക്കാലിക ബണ്ട് കര്‍ഷകര്‍ പൊട്ടിച്ചു

ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട നഗരസഭയിലെ പഴയ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളം കിട്ടാതായി 56 ദിവസം പിന്നീട്ടിട്ടും കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍മാരും നാട്ടുകാരും ധര്‍ണ്ണ നടത്തി

ഒന്നാം റാങ്ക്

കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ എംഡി റസ്പിറേറ്ററി മെഡിസിന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡോ. മിഥില പോള്‍സണ്‍. ഇരിങ്ങാലക്കുട മുരിയാട് കിഴക്കേപീടിക വീട്ടില്‍ പോള്‍സണ്‍- ലില്ലി ദമ്പതികളുടെ മകളും കണ്ണൂര്‍ തേര്‍ത്തല്ലി വെള്ളറ വീട്ടില്‍ ഡോ. ആല്‍ബിന്‍ ജോസഫിന്റെ ഭാര്യയുമാണ്

കാരായ്മ അവകാശം സംരക്ഷിക്കണം

വാര്യർ സമാജം. സമസ്ത കേരള വാര്യർ സമാജത്തിൻ്റെ നേതൃത്വത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പ്രതിഷേധ പ്രകടനം

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനം ചവറു കൂനയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലത്തിന്റേയും പൊറത്തുശ്ശേരി മണ്ഡലത്തിന്റേയും നേതൃത്വത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ഠാണാവിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹഖ് മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ചെയ്തു പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ഭാസി പി കെ, ഇരിഞ്ഞാലക്കുട […]

2 പേർ അറസ്റ്റിൽ

നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിൽ 2 പേർ അറസ്റ്റിൽ….* കൊരട്ടി : കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കാടുകുറ്റി പാളയം പറമ്പ് സ്വദേശിയായ രജീഷ് 41 വയസ് എന്നയാളെ വീട്ടിൽ പഞ്ചലോഹ നടരാജ വിഗ്രഹം വച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 04.01.2025 തിയ്യതി മുതൽ 17.02.2025 തിയ്യതിവരെയുള്ള കാലയളവിൽ 5,00,000/- (അഞ്ച് ലക്ഷം) രൂപ കൈപറ്റി പഞ്ചലോഹ നടരാജ വിഗ്രഹം നൽകാതെ ദേവി വിഗ്രഹം നൽകി തട്ടിപ്പ് […]