തെരുവ് നാടകം അരങ്ങേറി

ഓട്ടിസം ബാധിതതരായവരുടെ മാതാപിതാക്കളും അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ തിരിച്ചറിവ് എന്ന തെരുവ് നാടകം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ അരങ്ങേറി
പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

എഐവൈഎഫ്-യുവകലാസാഹിതി-എഐ ഡിആര്‍എം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ കുട്ടംകുളം സമരഭൂമിയില്‍ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
പ്രതിഷേധ ധർണ്ണ നടത്തി

ആശാപ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട നഗരസഭയുടെ മുൻവശത്ത് പ്രതിഷേധ ധർണ്ണ നടത്തി
മാർച്ച് സംഘടിപ്പിച്ചു

ബിജെപി സൗത്ത് ജില്ല ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനജാഗ്രതാ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
ലോക വന ദിനം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട സിവിൽ സ്റ്റേഷനിൽ ഉള്ള റോട്ടറി അർബോറേറ്റത്തിൽ വെച്ച് ലോക വന ദിനം ആഘോഷിച്ചു. ആർ ഡി ഓ ഡോക്ടർ റെജിൽ ഉദ്ഘാടനം ചെയ്തു, തഹസിൽദാർ സിമിഷ് സാഹു മുഖ്യാതിഥിയായിരുന്നു. ഇരിഞ്ഞാലക്കുട അർബോറേറ്റം ചെയർമാൻ പ്രൊഫസർ എം എ ജോൺ, റോട്ടറി ക്ലബ് പ്രസിഡണ്ട് അബ്ദുൽ ഹക്കീം, സെക്രട്ടറി രഞ്ജി ജോൺ,ട്രഷറർ ടിജി സച്ചിത്ത്,പ്രോജക്ട് കോഡിനേറ്റർ ഹേമ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പുല്ലൂർ അമ്പലനട മാടത്തിങ്കൽ വീട്ടിൽ പരേതനായ സുരേഷ് മകൻ ശരത്ത് ( 39 ) വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. അമ്മ അനിത. ഭാര്യ രാധിക ( ഗൾഫ് ) മക്കൾ അനൗക. ( എട്ടാം ക്ലാസ് വിദ്യാർത്ഥിനി ) അശ്വിൻ ( അഞ്ചാം ക്ലാസ് വിദ്യാർത്ഥി ) ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പുല്ലൂർ മിഷൻആശുപത്രി മോർച്ചറിയിൽ.
യുവതിയെ വഞ്ചിച്ച് പീഡിപ്പിച്ചയാൾ റിമാൻഡിൽ

പുതുക്കാട് : ഒല്ലൂർ സ്വദേശിനി 45 വയസ്സുകാരിയായ സ്ത്രീയെ വിവാഹം കഴിക്കാമെന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചും, ഇരയായ സ്ത്രീയുടെ കൈയിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കല്ലൂർ നായരങ്ങാടി സ്വദേശിയായ വിളക്കത്തറ വീട്ടിൽ അനൂപ് 44 വയസ് എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ lPS ന്റെ നിർദ്ദേശപ്രകാരം പുതുക്കാട് SHO യുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി.വിവാഹ വാഗ്ദാനം നൽകി, പ്രതിയുടെ കല്ലൂർ നായരങ്ങാടിയിലുള്ള വീട്ടിലും, തൃശൂർ […]
പര്യടനം നടത്തി

ക്ലീൻ ഗ്രീൻ മുരിയാടിൻ്റെ സന്ദേശവുമായി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നയിച്ച ക്ലീൻ ഗ്രീൻ മുരിയാട് ശുചിത്വ വിളംബര യാത്ര പുല്ലൂർ മേഖലയിൽ പര്യടനം നടത്തി
ഷാജു വാലപ്പനെ ആദരിച്ചു

ദാദ സാഹിബ് അംബേദ്ക്കർ വിശിഷ്ട സേവ അവാർഡ് ജേതാവും പ്രവാസിയും പ്രമുഖ കാരുണ്യ പ്രവർത്തകനുമായ ഷാജു വാലപ്പനെ ആദരിച്ചു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രമുഖ കാരുണ്യ പ്രവർത്തകനും ദാദാ സാഹിബ് അവാർഡ് ജേതാവുമായ ഷാജു വാലപ്പനെ പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സ:ടൈസൻ മാസ്റ്റർ എം.എൽ.എ പ്രവാസി ഫെഡറേഷൻ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദ രിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി സ: ടി.സി അർജ്ജുനൻ, കല്ലേറ്റുംകര ബ്രാഞ്ച് സെക്രട്ടറി സ:ഷാജു ജോസഫ്, പ്രവാസി ഫെഡറേഷൻ ഇരിങ്ങാലക്കുട […]
15 കോടി രൂപയുടെ ബജറ്റ് അവതരപ്പിച്ചു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വർഷത്തെ 15 കോടി രൂപയുടെ ബജറ്റ് അവതരപ്പിച്ചു