IJKVOICE

അഞ്ചു (34) അന്തരിച്ചു

വള്ളിവട്ടം :പാലക്കപ്പറമ്പിൽ മുരുകേശൻ മകളും എസ് എൻ പൂരം മുല്ലങ്ങത്തു വിപിൻ ഭാര്യയും ആയ അഞ്ചു (34)കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. ഏക മകൻ ശിവപ്രയാഗ് (10).ശവസംസ്കാരം കഴിഞ്ഞു

കുര്യൻ (68) നിര്യാതനായി

ഇരിങ്ങാലക്കുട : കനറാ ബാങ്ക് റിട്ട ഉദ്യോഗസ്ഥൻ മഠത്തിക്കര ലെയിൻ ആലപ്പാട്ട് കൊടിവളപ്പിൽ ജേക്കബ്ബ് മകൻ കുര്യൻ (68) നിര്യാതനായി. കനറാ ബാങ്കിൻ്റെ കോണത്തുകുന്ന്, ഇരിങ്ങാലക്കുട, കയ്പമംഗലം, വാടാനപ്പിള്ളി തുടങ്ങിയ ശാഖകളിൽ ജോലി ചെയ്തിട്ടുണ്ട്. സംസ്ക്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ : മിനി മക്കൾ : ബെൻ സാനിയോ ജേക്കബ്, ആൻ ടാനിയ മരിയ, ജെം ഫെനിയ ട്രീസ മരുമക്കൾ : മേരി ആൻ, നൗബിൻ പാപ്പച്ചൻ, […]

ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു

ജനറൽ ആശുപത്രി ഇരിങ്ങാലക്കുടയിൽ സ്റ്റാഫ് കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച് “കൃഷിയാണ് ലഹരി ” എന്ന ആശയം ഉൾകൊണ്ട് ആശുപത്രിയിലെ വിവിധ ബ്രിഗേഡ് കളുടെ ആഭിമുഖ്യത്തിൽ ചെണ്ടുമല്ലി തൈ നടീലും മറ്റ് പച്ചക്കറി തൈകളും നടീലും ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ :എം .ജി ശിവദാസ് ഉദ്ഘാടനം ചെയ്തു . ഡോ .അരുൺ .കെ ഐപ്പ് , പ്രഭ വി.പി (ലെ സെക്രട്ടറി &ട്രഷറർ ), ഉമാദേവി .പി (നഴ്സിംഗ് […]

ഞാറ്റുവേല മഹോത്സവം

ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27 മുതല്‍ ജൂലൈ 6 വരെ മുനിസിപ്പല്‍ മൈതാനിയില്‍ ഞാറ്റുവേല മഹോത്സവം സംഘടിപ്പിക്കുന്നതായി ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

സമരാഗ്‌നി ജ്വലനം 100 ദിവസം പിന്നിട്ടു

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരേ റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരാഗ്‌നി ജ്വലനം 100 ദിവസം പിന്നിട്ടു

ചീര പദ്ധതിക്ക് തുടക്കമായി

മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഷീ ഹെൽത്ത് ചോരയ്ക്ക് ചീര പദ്ധതിക്ക് മുരിയാട് പഞ്ചായത്തിൽ തുടക്കമായി

സംസ്ഥാനപാത ഉപരോധിച്ചു

സ്വകാര്യ ബസുകളുടെ അമിത വേഗതയിൽ പ്രതീഷധിച്ച് യൂത്ത് കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം കമ്മിറ്റി പെരുമ്പിള്ളിശ്ശേരി സെന്ററില്‍ സംസ്ഥാനപാത ഉപരോധിച്ചു. പോലീസുമായി പ്രവർത്തകർ സംഘർഷം

തെങ്ങ് കടപുഴകി വീണു

മാപ്രാണം തളിയകോണത്ത് കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണു