IJKVOICE

ഷാജു വാലപ്പനെ ആദരിച്ചു

ദാദ സാഹിബ് അംബേദ്ക്കർ വിശിഷ്ട സേവ അവാർഡ് ജേതാവും പ്രവാസിയും പ്രമുഖ കാരുണ്യ പ്രവർത്തകനുമായ ഷാജു വാലപ്പനെ ആദരിച്ചു.

ഇരിങ്ങാലക്കുട:

ഇരിങ്ങാലക്കുട പ്രമുഖ കാരുണ്യ പ്രവർത്തകനും ദാദാ സാഹിബ് അവാർഡ് ജേതാവുമായ ഷാജു വാലപ്പനെ

പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി

സ:ടൈസൻ മാസ്റ്റർ എം.എൽ.എ പ്രവാസി ഫെഡറേഷൻ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദ രിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി സ: ടി.സി

അർജ്ജുനൻ, കല്ലേറ്റുംകര ബ്രാഞ്ച് സെക്രട്ടറി

സ:ഷാജു ജോസഫ്, പ്രവാസി ഫെഡറേഷൻ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ജോഷി കൊല്ലാട്ടിൽ, പ്രവാസി ഫെഡറേഷൻ ആളൂർ പഞ്ചായത്ത് പ്രസിണ്ടൻ്റ്

സ:കലേഷ്കുമാർ, സെക്രട്ടറി ജോഷ്വ ജോസ്,കത്തോലിക്ക കോൺഗ്രസ് മുൻ സംസ്ഥാന പരിസ്ഥിതി ചെയർമാൻ ജോസ് മാമ്പിള്ളി,എം.എൻ. കെ ഗ്രൂപ്പ്‌ ബ്രാഞ്ച് മാനേജർ

റൈസൻ കോലങ്കണ്ണി എന്നിവർ സന്നിഹിതരായിരുന്നു.ഷാജു വാലപ്പന്റെ കല്ലേറ്റുംകരയിലുള്ള വസതിയിൽ വെച്ചാണ് അനുമോദനം നൽകിയത്.