IJKVOICE

ജാതി നാശിനി യാത്ര നടത്തി

ഗുരുധർമ്മ പ്രചരണ സഭ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടൽമാണിക്യ ക്ഷേത്രത്തിലേക്ക് ജാതി നാശിനി യാത്ര നടത്തി. ശിവഗിരി മഠാധിപതി സച്ചിദാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു

പ്രതിഷേധ പ്രകടനം നടത്തി

മന്ത്രി ബിന്ദുവിന് നൽകിയ അപേക്ഷ മാലിന്യകൂമ്പാരത്തിൽ – യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നൽകിയ പരാതി ഭക്ഷണ മാലിന്യത്തോടൊപ്പം വഴിയരികിൽ തള്ളിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇത്രയുംനിരുത്തരവാദിത്തപരമായി പരാതികളെ സമീപിക്കുന്ന മന്ത്രി ആ പദവിയിൽ ഇരിക്കുന്നതിന് യോഗ്യയല്ലെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു. എത്രയും പെട്ടന്ന് പൊതു […]

റിട്ടയേഡ് ടീച്ചർ നിര്യാതയായി

ചിറയത്ത് അടിയാട്ടി പറമ്പിൽ പരേതനായ ഔസേപ്പ് ഭാര്യ എ ൽസമ്മ(94)റിട്ടയേഡ് ടീച്ചർ നിര്യാതയായി. ശവസംസ്കാരം 19 /3 /2025 വൈകിട്ട് 4:00 മണിക്ക് മൂർക്കനാട് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ .ലൂസി ജോയ്സി ,ബെൻസി ( ഇരിഞ്ഞാലക്കുട മുൻ മുൻസിപ്പൽ ചെയർപേഴ്സൺ) സാൻറ്റി, സാജു ,സജീവ് (USA) ലിൻസി (സെന്റ് ആന്റണിസ് എച്ച് എസ് എസ് പ്രിൻസിപ്പാൾ )എന്നിവർ മക്കളാണ്. മരുമക്കൾ :ജോസഫ് കൊയിലോ ,ജോർജ് ,ഡേവിഡ് ,ഷീമ,സീന (സെന്റ് ആന്റണീസ് ഹൈസ്കൂൾ മാള ),ബിനി (US),ഡേവിസ്

നാടു കടത്തി

പുതുക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട തൊട്ടിപ്പാൾ രാപ്പാൾ പള്ളം സ്വദേശി കല്ലയിൽ വീട്ടിൽ തക്കുടു എന്നറിയപ്പെടുന്ന അനീഷിനെയാണ് (34 വയസ്സ്) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. അനീഷിന് ചേര്‍പ്പ് പോലീസ് സ്റ്റേഷനിൽ 2011 ൽ ഒരു കൊലപാതക കേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2019 ൽ ഒരു കൊലപാതകം കേസും ഒരു അടിപിടികേസും പുതുക്കാട് പോലീസ് സ്റ്റേഷനിൽ 2017 ൽ ഒരു വധ ശ്രമ കേസും 2023 ൽ ഒരു മയക്കുമരുന്നു കേസും […]

2 പേരെ അറസ്റ്റ് ചെയ്തു

കമ്പിവടി കൊണ്ട് അടിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സ്റ്റേഷന്‍ റൗഡി അടക്കം 2 പേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു

വിശേഷാല്‍ പ്രചാരണ പരിപാടി സംഘടിപ്പിച്ചു

ആര്‍ഷവിദ്യാസമാജത്തിന്റെ നേതൃത്വത്തില്‍ മതപരിവര്‍ത്തന തന്ത്രങ്ങളുടെ കേരളാസ്റ്റോറി എന്ന ഗ്രന്ഥത്തിന്റെ വിശേഷാല്‍ പ്രചാരണ പരിപാടി ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ചു.ബി ജെ പി സംസ്ഥാന ഉപാധ്യക്ഷ ശോഭാസുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ഡ്രസ്സ് ബാങ്ക് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു

ജെ സി ഐ ഇരിങ്ങാലക്കുടയുടെ ഡ്രസ്സ് ബാങ്ക് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു.നിര്‍ദ്ധനരായവര്‍ക്ക് സൗജന്യമായി വസ്ത്രം നല്‍കുന്ന ഈ പദ്ധതിയില്‍ നിങ്ങള്‍ക്കും വസ്ത്രങ്ങള്‍ നല്‍കാം ഫോണ്‍ നമ്പര്‍.7561049870

മാലിന്യം തള്ളിയ നിലയില്‍

ചേര്‍പ്പില്‍ പഞ്ചായത്ത് ക്ലീന്‍ ചെയ്ത റോഡരികില്‍ സര്‍ക്കാര്‍ പരിപാടിയുടെ മാലിന്യം തള്ളിയ നിലയില്‍,മാലിന്യകൂട്ടത്തില്‍ മന്ത്രിയ്ക്ക് നല്‍കിയ അപേക്ഷയും

യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ വടക്കാഞ്ചേരിയിൽ ട്രെയിനിന് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം വടക്കാഞ്ചേരി കൊടുമ്പ് സ്വദേശി 32 വയസ്സുള്ള മിഥുൻ ആണ് മരിച്ചത്. ട്രെയിനിന് അടിയിൽപ്പെട്ട് യുവാവിന്റെ ശരീരം രണ്ടായി മുറിഞ്ഞു.വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ഇന്ന് 11. 45ഓടെ യായിരുന്നു സംഭവം.ഷൊർണൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ധൻബാദ് എക്സ്പ്രസ് ട്രെയിനിനടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്. അപകടത്തിൽ യുവാവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. ഹെവി വാഹന ഡ്രൈവറാണ് മിഥുൻ. സംഭവമറിഞ്ഞ് വടക്കാഞ്ചേരി പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവം അപകടമാണെന്നാണ് പോലീസിന്റെ […]