കുഴഞ്ഞുവീണ് ഫയർ ഓഫീസർ മരിച്ചു

ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ് ഇരിങ്ങാലക്കുടയിലെ ഫയർ ഓഫീസർ മരിച്ചു ഇരിങ്ങാലക്കുട :ഫുട്‌ബോൾ കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മരിച്ചു. ഇരിങ്ങാലക്കുട അഗ്നി രക്ഷാസേനയിലെ ഓഫീസറായ കെവിൻ രാജ് (38) ആണ് മരിച്ചത്.കയ്പമംഗലം പന്ത്രണ്ട് സ്വദേശി കാഞ്ഞിരപ്പറമ്പിൽ ബാബു രാജിന്റെയും ശ്രീദേവിയുടെയും മകനാണ്.ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. അഗ്നി രക്ഷാസേനയിലെ അംഗ ങ്ങൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടയിലാണ് കെവിൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ സേനാംഗങ്ങൾ പ്രാഥമിക ചികിത്സ നൽകി ആദ്യം ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് […]
കുപ്രസിദ്ധ ഗുണ്ടകളെ നാടു കടത്തി

കപ്രസിദ്ധ ഗുണ്ടകളായ കരിവന്നൂർ സ്വദേശി മുരിങ്ങത്ത് വീട്ടിൽ സുധിൻ (28 വയസ്സ്,) കാട്ടൂർ കാരാഞ്ചിറ സ്വദേശി തോട്ടാപ്പിള്ളി വീട്ടിൽ അജീഷ് (32 വയസ്സ്) എന്നിവരെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടു കടത്തിയത്. സുധിന് കൊടകര പോലീസ് സ്റ്റേഷനിൽ 2019 ൽ ഒരു അടിപിടി കേസും, 2024 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഒരു വധ ശ്രമകേസും അടക്കം 3 ക്രിമിനൽ കേസിലെ പ്രതിയാണ്.. അജീഷിന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ 2021 ൽ വീട്ടിൽ അതിക്രമിച്ച് കയറി […]
മുകുന്ദപുരം താലൂക്ക് പ്രതിനിധികൾ

ഏഴാമത് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ താലൂക്ക് തല പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയിൽ നിന്നും അഡ്വക്കേറ്റ് കെ ജി അജയകുമാർ, ശ്രീമതി റെനി ബേബി എന്നിവരെ മുകുന്ദപുരം താലൂക്ക് തല പ്രതിനിധികളായി എതിരില്ലാതെ തെരഞ്ഞെടുത്തു
പ്രതിഷേധ ധർണ നടത്തി

കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോട് ഉള്ള അവഗണനക്കെതിരെ കേരള കോൺഗ്രസ് ആളൂർ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി
ഡിസോൺ കലോത്സവ കിരീടം

ഡിസോൺ കലോത്സവ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കരസ്ഥമാക്കി
പ്രതിഷേധ മാർച്ചും ധർണയും നടന്നു

ബഡ്ജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കെതിരെ മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുല്ലൂർ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടന്നു
14,90,000 രൂപ കണ്ടെടുത്തു

ചാലക്കുടി, പോട്ട ബാങ്കിലെ കവർച്ച, 14,90,000 രൂപ കണ്ടെടുത്തു. പ്രതിയെ റിമാന്റ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് അയച്ചു ചാലക്കുടി, പോട്ട ശാഖയിലെ ബാങ്കിൽ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവർച്ച ചെയ്ത കേസിലെ പ്രതി ചാലക്കുടി ആശാരിപ്പാറ സ്വദേശി തെക്കൻ വീട്ടിൽ റിന്റോ എന്നു വിളിക്കുന്ന റിജോ ആന്റണി (49 വയസ്) പിടിയിലായി. റിജോ ആന്റണി രണ്ടര വർഷം മുമ്പ് മേലൂരിലാണ് താമസിച്ചിരുന്നത്. അതിനു ശേഷമാണ് പോട്ട ആശാരിപ്പാറയിൽ വീട് വച്ച് താമസമാക്കിയത്. […]
അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് ശരത് ലാൽ കൃപേഷ് രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
കലാലയരത്ന പുരസ്കാരം സമ്മാനിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ഫാ.ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം തൃശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ ഐ.എ.എസ് സമ്മാനിച്ചു. ക്രൈസ്റ്റ് കോളേജിൽ വെച്ച് നടന്ന യോഗത്തിൽ കോഴിക്കോട് ദേവഗിരി കോളേജിലെ ശിവാനി എം പുരസ്കാരം ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ.ജോളി ആൻഡ്രൂസ് സി.എം. ഐ അധ്യക്ഷത വഹിച്ചു. കോളേജ് മലയാള വിഭാഗം അധ്യക്ഷൻ ഫാ.ടെജി കെ.തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ പ്രിൻസിപ്പൽ ഫാ.ജോസ് ചുങ്കൻ […]
ബാങ്ക് കവർച്ച കേസിലെ പ്രതി പിടിയിൽ

ചാലക്കുടിയെ നടുക്കിയ ബാങ്ക് കവർച്ച കേസിലെ പ്രതി പിടിയിൽ. പിടിയിലായ പ്രതിയെ ആശാരിപ്പാറ സ്വദേശി റിജോ അന്റോണിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി വരുന്നു