ഓൺലൈൻ മാട്രിമോണിയൽ തട്ടിപ്പ്

ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയത്തിലായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഇരിങ്ങാലക്കുട സ്വദേശികളായ ദമ്പതികള്‍ക്കെതിരെ പരാതി
ശതാബ്ദി ആഘോഷം ഫെബ്രുവരി 21,22

അവിട്ടത്തൂര്‍ ഹോളിഫാമിലി എല്‍ പി സ്‌കൂള്‍ ശതാബ്ദി ആഘോഷം ഫെബ്രുവരി 21,22 തിയ്യതികളിലായി ആഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
കോമ്പാറ വിഭാഗത്തിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട എസ് എന്‍ ബി എസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തിന് സമാപനം കുറിച്ചു.കാവടി വരവില്‍ കോമ്പാറ വിഭാഗത്തിന് ഒന്നാം സ്ഥാനം
മോഷണം പോയ വാഹനം കണ്ടാൽ അറിയിക്കുക

ഈ കാണുന്ന വാഹനം (15/02/2025) രാത്രി പാർളിക്കാട് പട്ടിച്ചിറക്കാവ് പരിസരത്ത് നിന്നും മോഷണം പോയതാണ്. വാഹനം എവിടെയെങ്കിലും വച്ച് കാണാൻ ഇടയായായാൽ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.. Ranjith +91 6369 585 128
ഷഫീർ ബാബുവിനെ സസ്പെന്റ് ചെയ്തു

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടറായ ഷഫീർ ബാബു കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ, വിറ്റല പോലീസ് സ്റ്റേഷനിൽ ഗുരുതര സ്വഭാവമുള്ള കേസിൽ ഉൾപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളതിനാൽ ഷഫീർ ബാബുവിനെ 16-02-2025 മുതൽ സസ്പെന്റ് ചെയ്ത് തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ഉത്തരവിറക്കിയിട്ടുള്ളതാണ്
ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു

ഴമ്പിള്ളി വീട്ടിൽ ശ്രീഷ്മ(36)യാണ് മരിച്ചത്. ഭർത്താവ് വാസനെ സംഭവസ്ഥലത്തുനിന്ന് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 29 നു രാത്രി 7.45നായിരുന്നു സംഭവം. കൈയും കാലും അറ്റുപോകാവുന്ന നിലയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീഷ്മ. നിരവധി ശസ്ത്രക്രിയകളും ചെയ്തിരുന്നു.
ബാങ്ക് കവർച്ച കേസ് പ്രതി പിടിയിൽ

ചാലക്കുടി പോട്ടയിലെ ബാങ്ക് കവർച്ച കേസ് പ്രതി പിടിയിൽ. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്. 10 ലക്ഷം രൂപ പ്രതിയിൽ നിന്ന് കണ്ടെടുത്തു.ആകെ മോഷണം പോയ തുക 15ലക്ഷം രൂപ. കടബാധ്യതയാണ് കവർച്ച നടത്താൻ കാരണമെന്ന് പ്രതി
എ.എസ്.ഐ. അറസ്റ്റിൽ

എൻ ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടക സ്പീക്കറുടെ ബന്ധു വീട്ടിൽ പരിശോധന നടത്തുകയും മൂന്നുകോടി രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ മുഖ്യസൂത്രധാരനായ ഗ്രേഡ് എ.എ സ്.ഐ. അറസ്റ്റിൽ. കൊടു ങ്ങല്ലൂർ പോലീസ് സ്റ്റേഷനി ലെ ഗ്രേഡ് എ.എസ്.ഐ. ഷെഫീർ ബാബു(48) വിനെയാണ് കർണാടകയിലെ വിറ്റില പോലീസ് ഇരിങ്ങാലക്കുടയിലെ പോലീസ് ക്വാർട്ടേഴ്‌സിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് ഇയാളുടെ നേതൃത്വ ത്തിൽ കർണാടക സ്പീക്കറുടെ ബന്ധുവായ ബീഡി വ്യവ സായിയുടെ വീട്ടിൽ പരിശോധന നടത്തിയത്. കർണാട കയിൽനിന്നെത്തിയ പോലീസ് സംഘം […]
ഉത്സവത്തിന് കൊടിയേറി

എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി സ്വയംഭു പെരിങ്ങോത്ര കൊടിയേറ്റി. ഉത്സവത്തിന്റെ ഭാഗമായി 19 വരെ നടക്കുന്ന നാടകമത്സരം ഇന്നലെ ആരംഭിച്ചു. ഉത്സവ ദിനമായ 20ന് രാവിലെ 8.30ന് എഴുന്നള്ളിപ്പ് തുടർന്ന് പ്രാദേശിക വിഭാഗങ്ങളുടെ കാവടി വരവ്. 3ന് നടക്കുന്ന കാഴ്ച ശീവേലിക്ക് തിരുവമ്പാടി ചന്ദ്രശേഖരൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ,ചിറ ക്കൽ കാളിദാസൻ, പുതുപ്പള്ളി കേശവൻ, ഗോപാലകൃഷ്ണൻ, തിരുവമ്പാടി അർജുനൻ തുടങ്ങിയ ഗജവീരന്മാർ അണിനിരക്കും.
രണ്ട് ഗുണ്ടകൾ ജയിലിൽ

കാപ്പ നിയമ പ്രകാരം കുപ്രസിദ്ധ ഗുണ്ടകളായ കൈപമംഗലം പോലിസ് പരിധിയിൽ കണ്ണംകുളം ദേശം ചെന്നാപ്പിന്നി വില്ലേജ് എറക്കൽ വീട്ടിൽ, സൂരജും (37വയസ്സ്), ചേർപ്പ് പോലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ചൊവൂർ മോളിയേക്കൽ വീട്ടിൽ മിജോ ജോസ് (31 വയസ്സ്) എന്നിവരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു ജയിലിലാക്കി. ഒരു വർഷത്തെക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ചെന്ത്രാപ്പിന്നി, കൈപമംഗലം എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് […]