ടൗൺ അമ്പ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട. പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമുഹി നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവ്വഹിച്ചു. അമ്പ് ഫെസ്റ്റ് പ്രസിഡന്റ് റെജി മാളക്കാരൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ. മുഖ്യാതിഥി ആയിരുന്നു. അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി ജോ.കൺവീനർ ഡേവിസ് ചക്കാലക്കൽ,അമ്പ് ഫെസ്റ്റ് […]
വികസിത് ഭാരത് യങ്ങ് ലീഡേഴ്സ് 2025″ ൽ പ്രധാനമന്ത്രിയോട് സംവദിക്കാൻ ഹരിനന്ദനനും

ജനുവരി 10,11,12 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘നാഷണൽ യൂത്ത് ഫെസ്റ്റിവൽ 2025’ ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വികസിത് ഭാരത് യങ്ങ് ലീഡേഴ്സ് 2025 ഡയലോഗ്’ പരിപാടിയിൽ പങ്കെടുക്കാൻ ഇരിങ്ങാലക്കുടയിൽ നിന്ന് ഹരിനന്ദനും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും എൻ.എസ്.എസ്. വൊളണ്ടിയറുമായ ഹരിനന്ദൻ പി.എ.യ് ക്കാണ് ലീഡേഴ്സ് മീറ്റിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി ആശയം പങ്കുവയ്ക്കുവാനും അവസരം ലഭിച്ചിരിക്കുന്നത്. എടക്കുളം പട്ടശ്ശേരി അനീഷിന്റെയും ജാസ്മി അനീഷിന്റെയും മകനാണ് […]
കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി
കിണറ്റിൽ മരിച്ച നിലയിൽ

ഇരിങ്ങാലക്കുട* : കാട്ടൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പോഞ്ഞനം ജുമാമസ്ജിദിനുസമീപം നമ്പിയത്ത് വീട്ടിൽ മുഹമ്മദ് മകൻ ഹസൻ ( 81 ) കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഭാര്യ ഖദീജാബീ. മക്കൾ ഹൻസ.ഡോ: ഹസ്‌ന.ഷഹന ( സർക്കാർ തൊഴിൽ വകുപ്പ് തൃശ്ശൂർ) മരുമക്കൾ ഫൈസൽ.ഷെബിർ. കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.ഖബറടക്കം പോഞ്ഞനംജുമാ മസ്ജിദ് ഖബർസ്ഥാനിൽൽ നടന്നു
ടോവിനോയുടെ ‘ഐഡന്റിറ്റി

മാർക്കറ്റിംഗ് ശരിക്ക് ടോവിനോയുടെ സിനിമകൾ ചെയ്യുന്നത് കണ്ടു പഠിക്കണം. ഐഡന്റിട്ടി എല്ലാം പക്കാ പ്രൊഫഷണൽ ആയാണ് മാർക്കറ്റിങ് ചെയ്യുന്നത്. കേരളത്തിലെ മൂന്ന് സിറ്റികൾ അതും പരസ്പരം നല്ല ഡിസ്റ്റൻസ് ഉള്ള സിറ്റികൾ ആണ് ഇന്നലെ ഒരു ദിവസം കൊണ്ട് കവർ ചെയ്തത്. അതും ഹെലികോപ്റ്ററിൽ.. തൃശൂർ, കോട്ടയം, തിരുവനന്തപുരം. ട്രൈയ്ലർ പ്രോമിസ് ചെയ്ത ആ ലെവലിലുള്ള പടം ആയിരിക്കും ഐഡന്റിറ്റി എന്ന് ഉറപ്പാണ്. പുതുവർഷത്തെ ആദ്യ ഹിറ്റ് ആകാൻ എല്ലാ ചാൻസുമുണ്ട്. ഒരു നോർമൽ ക്രൈം ത്രില്ലർ […]
ബി ജെ പി സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി

അവിട്ടത്തൂരില്‍ പുതുവത്സര ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബി ജെ പി പഞ്ചായത്തംഗത്തെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി
അനുസ്മരണ പദയാത്ര

ജനുവരി 17 ന് നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ ഗാന്ധിജി അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി സംഗമവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഗൃഹനാഥൻ കടന്നൽ കുത്തേറ്റ് മരിച്ചു

തൃശൂർ വേലൂരിൽ ഗൃഹനാഥൻ കടന്നൽ കുത്തേറ്റ് മരിച്ചു. വല്ലൂരാൻ വീട്ടിൽ പൗലോസ് മകൻ ഷാജു ആണ് മരിച്ചത്. കർഷകനായ ഷാജുവിന് കൃഷിത്തോട്ടത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
ഗതാഗത തടസം

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ കോഴിക്കാട് ഓലപ്പാടത്ത് അശാസ്ത്രീയമായ ബണ്ട് നിര്‍മ്മാണം മൂലം റോഡിലേക്ക് ഉപ്പുവെള്ളം കയറി ഗതാഗതം മുടങ്ങുന്ന അവസ്ഥയായിരിക്കുകയാണെന്ന് പരാതി
എയുപി സ്കൂളിലെ പാചകപ്പുര തുറക്കും ജനുവരി 3ന്

മുരിയാട് എ യു പി വിദ്യാലയത്തിലെ പുതുതായി നിര്‍മ്മിച്ച പാചകപുരയുടെയും സ്റ്റോറിന്റെയും ഉദ്ഘാടനം ജനുവരി 3 ന് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു