റോബോട്ടിക്ക് പ്രോജക്‌ട് എന്ന നേട്ടം ഇരിങ്ങാലക്കുട സെന്റ്

കേരളത്തിലെ ആർട്‌സ് ആൻ്റ് സയൻസ് കോളേജുകളുടെ ചരിത്രത്തിൽ ആദ്യമായി രൂപകൽപ്പന ചെയ്യപ്പെട്ട റോബോട്ടിക്ക് പ്രോജക്‌ട് എന്ന നേട്ടം ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിനു സ്വന്തം. ഉദ്ഘാടനം ജനുവരി 3 ന്.
അഭിനന്ദനങ്ങൾ

ജാർഖണ്ടിൽ നടന്ന 43th നാഷണൽ യോഗാസന ചാമ്പ്യൻഷിപ്പ് 2024 ൽ പങ്കെടുത്ത് 24 to 30 age category യിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ നന്ദിക്കര ചേരിമലയിൽ ബിജു ശാന്തിയുടെ മകൾ ഗായത്രി ക്ക് അഭിനന്ദനങ്ങൾ. (NB: ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയിരുന്നു.)
യുവാവ് കുത്തേറ്റ് മരിച്ചു

തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ പെൺകുട്ടികളുമായി ഇരുട്ടത്ത് പോകുന്നത് ചോദ്യം ചെയ്ത യുവാവ് കുത്തേറ്റ് മരിച്ചു കുത്തിയത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി
വർണ്ണക്കുട മഹോത്സവത്തിന് കൊടിയിറങ്ങി
രാധാകൃഷ്ണൻ നായർ (96)അന്തരിച്ചു

ഇരിഞ്ഞാലക്കുട പേഷ്കാർ റോഡിൽ വെട്ടിയാട്ടിൽ ഭവനത്തിൽ താമസിക്കുന്ന തിരുവനന്തപുരം മുണ്ടനാട്ടു രാധാകൃഷ്ണൻ നായർ (96)അന്തരിച്ചു.പരേതയായ ഇരിഞ്ഞാലക്കുട വെട്ടിയാട്ടിൽ വിശാലാക്ഷി അമ്മയുടെ ഭർത്താവാണ്. മക്കൾ ഭാസ്കരൻ, ഹേമലത, ജയസൂര്യൻ, ബാലസൂര്യൻ. മരുമക്കൾ :മായ, രാമചന്ദ്രൻ, പ്രസന്ന, ലക്ഷ്മി. സംസ്ക്കാരം ഡിസംബർ 30 തിങ്കളാഴ്ച്ച രാവിലെ ഒമ്പതരക്ക് എസ്. ൻ. ബി. സ് മുക്തിസ്‌ഥാനത്തിൽ നടക്കും. ഇരിഞ്ഞാലക്കുടയിലെ ആദ്യകാല ആർ. എസ്. എസ് പ്രവർത്തകരിൽ ഒരാളായിരുന്ന രാധാകൃഷ്ണൻ മാസ്റ്റർ ഭാരതീയ ജനസംഘത്തിന്റെ രണ്ടാമത്തെ അധ്യക്ഷൻ കൂടിയായിരുന്നു.കൂടൽമാണിക്യം ക്ഷേത്രത്തിനകത്തും കിഴക്കേനടയിലും പിന്നീട് […]
സിനി (48) അന്തരിച്ചു

കോണത്തുകുന്ന്: മനയ്ക്കലപ്പടി താണിയത്തുകുന്ന് ആനയ്ക്കല്‍ ക്ഷേത്രത്തിനു തെക്കുഭാഗത്ത് താമസിക്കുന്ന ചേലാട്ട് വീട്ടില്‍ സിനി (48) അന്തരിച്ചു. ഭര്‍ത്താവ്: ശ്രീനിവാസന്‍. മക്കള്‍: വിവേക്, വിശാല്‍. സംസ്കാരം നടന്നു
മീറ്റ് റെക്കോർഡോടെ 110 മീ. ഹർഡിൽസിൽ സ്വർണം!

ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്ലറ്റിക് മത്സരത്തിൽ 110 മീറ്റർ ഹർഡിൽസ് വിഭാഗത്തിൽ മീറ്റ് റെക്കോർഡോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി സ്വർണം നേടിയ റാഹിൽ സക്കിർ. 14.08 സെക്കൻഡ് എന്ന പുതിയ സമയം കുറിച്ചാണ് റാഹിൽ സ്വർണം നേടിയത്. ക്രൈസ്റ്റ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ് റാഹിൽ
കെ. എസ്. ആർദ്രക്ക് ക്വാണ്ടം ഫിസിക്സിൽ സ്‌കോളർഷിപ്പോടെ ഡോക്ടറേറ്റ്

വണ്ടൂര്‍ വെള്ളാമ്പുറം സ്വദേശി റിട്ട. അധ്യാപകന്‍ സുരേഷ് കൂടേരിയുടേയും അധ്യാപിക ലതയുടേയും മകളും ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ നാരായണീയത്തില്‍ ഹരിനാരായണന്റെ ഭാര്യയുമാണ്.
വാക്കത്തോൺ ജഴ്സി മന്ത്രി ഡോ.ആർ. ബിന്ദു പ്രകാശനം ചെയ്തു

വർണ്ണക്കുടയുടെ അനുബന്ധ പരിപാടി വാക്കത്തോൺ ഡിസംബർ 21 ന് ശനിയാഴ്ച രാവിലെ 7.30 ന് മുനിസിപ്പൽ മൈതാനിയിൽ നിന്ന് ആരംഭിക്കും. വാക്കത്തോണിൽ പങ്കെടുക്കുന്ന വർക്ക് നൽകുന്ന ജഴ്സിയുടെ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമുഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ നിസാർ അഷറഫിന് നൽകി പ്രകാശനം ചെയ്തു.
സെന്റ് ജോസഫ്സിൽ ക്രിസ്മസ് ഗാല

വയോജനങ്ങൾക്കൊപ്പം മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സിൽ ക്രിസ്തുമസ് ഗാല സംഘടിപ്പിച്ചു