ജാതിപത്രി മോഷണം

പട്ടാപകൽ വീട്ടിൽ കയറി ജാതിപത്രി മോഷണം പതിവാക്കി യുവാക്കൾ.
ആനയൂട്ടിന് എത്തിയത് ആയിരങ്ങൾ

കോരിച്ചൊരിയുന്ന മഴയെത്തും തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടിന് എത്തിയത് ആയിരങ്ങൾ
ആറാട്ടുപുഴ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ഭക്തിനിർഭരമായി

ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 5 ന് ശ്രീലകത്ത് താന്ത്രിക ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ചുറ്റുവിളക്ക് നടന്നു. 6ന് ആറാട്ടുപുഴ ആദിപരാശക്തി അവതരിപ്പിച്ച ഭജൻസ്, തുടർന്ന് 8.30ന് സംഗീതോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തൃശ്ശൂർ രാമകൃഷ്ണൻ മാസ്റ്ററും സംഘവും അവതരിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം ഉണ്ടായി. 9.30 മണിക്ക് ചോറ്റാനിക്കര കാവ്യ എസ് മേനോൻ അവതരിപ്പിച്ച സോപാന സംഗീതം ഉണ്ടായിരുന്നു. 9ന് മുറജപത്തോടുകൂടി ശാസ്താവിന് കളഭാഭിഷേകം. തുടർന്ന് ശ്രീഭൂതബലി. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് […]
കച്ചേരി വളപ്പ് ദിനാചരണം സംഘടിപ്പിച്ചു

ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മിറ്റി കച്ചേരി വളപ്പ് ദിനാചരണം സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട ശ്രീ.കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രത്തിലും വിശ്വാസികൾക്കിടയിലും ഏറെ പ്രാധാന്യമുള്ള ദിവസമാണിത് ജൂലൈ 15 . കച്ചേരി വളപ്പ് ക്ഷേത്രഭൂമിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള കോടതിവിധി ദീർഘനാളത്തെ നിയമപോരാട്ടങ്ങളുടെയും സമരങ്ങളുടെയും ഫലമായി ഉണ്ടായ ഒന്നാണ്. ഇതിനുവേണ്ടി നിരവധി ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പേരിൽ കേസുകളും ഉണ്ടായിരുന്നു.ക്ഷേത്ര സ്വത്തുക്കളും ഭൂമിയും സംരക്ഷിക്കുന്നതിനായി നടന്ന ഈ മുന്നേറ്റങ്ങളിൽ ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ സജീവ പങ്കുവഹിച്ചിരുന്നു.ദിനാചരണത്തിൻ്റെ ഭാഗമായി കച്ചേരി വളപ്പിൽ […]
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ദേശീയപാത ശ്രീനാരായണ പുരം പൊരിബസാറിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ പാലിയേക്കര മേല്‍പ്പാലത്തിന് താഴെ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകം എന്നാണ് പ്രാഥമിക വിലയിരുത്തൽ.
അമ്മന്നൂർ ഗുരുകുലത്തിൽ ഗുരുസ്മൃതിയും സെമിനാറും

പതിനെട്ടാമത് ഗുരുസ്മരണ കൂടിയാട്ട മഹോതവത്തിൻ്റെ ഭാഗമായി പതിനൊന്നാം ദിവസം അമ്മന്നൂർ സ്‌മൃതി പൂജയും സെമിനാറും നടന്നു ഇരിങ്ങാലക്കുട എം.എൽ.എ. അഡ്വ. തോമസ് ഉണ്ണിയാടൻ സ്‌മൃതിപൂജ ഉദ്ഘാടനം ചെയ്തു. വേണുജി ദീപം കത്തിച്ച് ആചാര്യ വന്ദനത്തോടെ ആരംഭിച്ച സ്‌മൃതിപൂജ യോഗത്തിന് അമ്മന്നൂർ കുട്ടൻ ചാക്യാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന മാർഗി മധുചാക്യാരെ ആദരിച്ചു. കലാമണ്ഡലം നാരായണൻ നമ്പ്യാർ സ്വാഗതവും പൊതിയിൽ രഞ്ജിത് ചാക്യാർ നന്ദിയും പറഞ്ഞു തുടർന്ന് നടന്ന സെമിനാർ തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് പ്രിൻസിപ്പാൾ […]
വീടിന് മുകളിലേക്ക് തെങ്ങ് വീണു

ഇരിങ്ങാലക്കുട : ബുധനാഴ്ച്ച വെളുപ്പിനുണ്ടായ ശക്തമായ കാറ്റിലും മഴയിലും മൂർക്കനാട് വാർഡ് 43 ൽ കലിക്കപറമ്പിൽ ദിജുവിൻ്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണു. ഓടിട്ട വീട് ഭാഗികമായി തകർന്നു
പതിനേഴുകാരനു ദാരുണാന്ത്യം

കോണത്തുകുന്ന് : ബൈക്കിൽനിന്നു വീണ് പതിനേഴുകാരനു ദാരുണാന്ത്യം. പുത്തൻചിറ കണ്ണികുളങ്ങര മണലിപ്പറമ്പിൽ ഷഫീഖിൻ്റെ മകൻ അബ്‌ദുൾ സാരിഷ് (17) ആണ് മരിച്ചത്.മാള-കോണത്തുകന്ന് റോഡിൽ പുഞ്ചപ്പറമ്പിൽ കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് അപകടം. മാള ഭാഗത്തുനിന്ന് വരികയാ യിരുന്നു സാരിഷ്. ഗുരുതര പരുക്കേറ്റ സാരിഷിനെ സമീപവാസിയായ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യസ്‌ഥിരസമിതി അധ്യക്ഷൻ രമേഷ് മാടത്തിങ്കിലിന്റെ നേതൃത്വത്തിൽ ഇരിങ്ങാല ക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം നടത്തി. സഹോദ രങ്ങൾ: സഹദ്, സഹൽ.
പ്രതിഷേധ മാർച്ച് നടത്തി

ഇരിങ്ങാലക്കുട മുൻസിപ്പൽ പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി