IJKVOICE

കൂടൽമാണിക്യം കഴകം നിയമനം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം വിഷയത്തിൽ സിവിൽ കോടതിയുടെ കണ്ടെത്തലിന് വിധേയമായിട്ടായിരിക്കണം കഴകം നിയമനം എന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സ്ഥിതിക്ക് തൽസ്ഥിതി തുടരാൻ കൂടൽമാണിക്യം ദേവസ്വം ഭരണസമിതിക്ക് ബാധ്യതയുണ്ട്. നിയമവ്യവസ്ഥയെയും കോടതികളെയും വെല്ലുവിളിച്ച് കൊണ്ട് ആചാരങ്ങളിൽ കൈകടത്താൻ ഭരണസമിതി മുതിരുന്നത് പ്രതിഷേധാർഹമാണ്. ബഹു ഹൈക്കോടതിയുടെ നിർദ്ദേശങ്ങളെ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു കൊണ്ട് ഭക്തജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തി ക്ഷേത്രത്തിൻ്റെ ആചാര അനുഷ്ഠാനങ്ങളുടെ അവസാന വാക്കായ തന്ത്രിയെ നോക്കുകുത്തിയാക്കി ഭരണസമിതി നടത്തുന്ന […]

തിരുനാൾ കൊടിയേറി

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിൽ വി. കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാളും പ്രധന കവാടത്തിൽ പണിത കപ്പേളകളുടെ വെഞ്ചിരിപ്പും സംയുക്തമായി സെപ്തംബർ 14 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് നടക്കുന്ന വി. കുർബാനയോടൊപ്പം കൊണ്ടാടും.വി. കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ കൊടിയേറ്റം വികാരി റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു.അസിസ്റ്റന്റ് വികാരിമാരായ റവ. ഫാ. ഓസ്റ്റിൻ പാറയ്ക്കൽ, റവ. ഫാ. ബെൽഫിൻ കോപ്പുള്ളി, റവ. ഫാ. ആൻ്റണി നമ്പളം, കൈക്കാരന്മാരായ പി.ടി. ജോർജ്ജ് പള്ളൻ, […]

ആർദ്രകേരള പുരസ്കാരം 2023-24 ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കാറളം ഗ്രാമപഞ്ചായത്തിന്

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്കാരം 2023-24 ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിൻ്റെ പങ്കാളിത്തതോടെ കാറളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതികൾ മുൻനിർത്തിയാണ് 2023-24 സാമ്പത്തിക വർഷം ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കൈവരിക്കാനായത്. ആരോഗ്യ പ്രവർത്തകരുടെയും, ജനപ്രതിനിധികളുടെയും കൂട്ടായ്മയിലൂടെയാണ് ഇത് സാധ്യമായത്. പ്രാദേശിക ആരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമായ നൂതന ഇടപെടലുകൾ, സാമൂഹ്യ ഘടകങ്ങളായ ശുചിത്വം, മാലിന്യ […]

കോമളം (67) മരണപ്പെട്ടു

മാപ്രാണം:കാക്കനാടൻ കുട്ടൻ ഭാര്യ കോമളം (67) മരണപ്പെട്ടു. മക്കൾ: രാജേഷ്, രേഖ, കണ്ണൻ മരുമക്കൾ: ശശി, ശിഖ, രജിത. സംസ്കാരം 13/09/24 ന് സ്വവസതിയിൽ

യുവതിയെ പിന്തുടർന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തിയ പ്രതി റിമാന്റിൽ

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ്. ന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്* ഇരിങ്ങാലക്കുട : യുവതിയെ വാട്‌സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതി പ്രതിയുമായി നടത്തിയ ചാറ്റുകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിന് 2022 ൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയായ എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടിൽ സിറാജ് […]

കുന്നംകുളം പോലീസ് മർദ്ദനം

കുന്നംകുളം പോലീസ് മർദ്ദനം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ച് കോൺഗ്രസ്സ് ഇരിങ്ങാലക്കുട പൊറുത്തിശ്ശേരി മണ്ഡലം കമ്മിറ്റികൾ

ക്രൈസ്റ്റ് ഓൾ കേരള റാങ്കിംങ് ആൻ്റ് ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെൻ്റിന് സെപ്തംബർ 11 ന്

ക്രൈസ്റ്റ് ഓൾ കേരള റാങ്കിംങ് ആൻ്റ് ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെൻ്റിന് സെപ്തംബർ 11 ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിങ്ങാലക്കുട ഞവരിക്കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ബോയ്സ് സ്കൂളിന് പുറക് വശത്തുള്ള ഞവരിക്കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.കടുപ്പശ്ശേരി സ്വദേശി ചെതലൻ അന്തോണി മകൻ ഫ്രാൻസിസിനെ(60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ കുളത്തിൽ കുളിക്കാൻ വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്.ഇവർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട ഫയർഫോഴ്സ് മൃതദേഹം ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിയിലേക്ക് മാറ്റി.ഇരിങ്ങാലക്കുട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു

ഇരിങ്ങാലക്കുട സ്വദേശി എം.സുധീർ മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ്

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഇരിങ്ങാലക്കുട സ്വദേശി എം. സുധീർ മാസ്റ്റർക്ക് ദീർഘകാലം ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായി പ്രവർത്തിച്ച വേളയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് സുധീർ മാസ്റ്ററെ ഈ അവാർഡിനർഹനാക്കിയത്. 2005 ജനുവരി 19 ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഭൂമിശാസ്ത്ര അധ്യാപകനായി സർവ്വീസ് ആരംഭിച്ച സുധീർ മാസ്റ്റർ 2007 ൽ നാഷണൽ സർവ്വീസ് സ്കീം ( എൻ.എസ്.എസ്) പ്രോഗ്രാം […]