ഇരിങ്ങാലക്കുട: വിശ്വകർമ്മ സുവർണ്ണകാർ ധർമ്മ സംസ്ഥാപന സംഘം ശാഖയുടെ ഓണാഘോഷവും കുടുംബസംഗമവും അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ആർ.പ്രകാശൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയർമാൻ കെ.കെ.സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷൻ എം.പി.ജാക്സൺ മുതിർന്ന അംഗങ്ങളെ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശശികുമാർ കൂനത്തറ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സംസ്ഥാന ട്രഷറർ ഇ.ബി.വിജയൻ, വി.സി.മനോജ്‌കുമാർ, വി.എ.സുഭാഷ്, പ്രകാശൻ ആളൂർ, ഇ.എ.ദിനേഷ്, എൻ.കെ.സന്തോഷ്, എം.ബി.പ്രകാശൻ, ഗൗരി എസ്.രാജ് എന്നിവർ പ്രസംഗിച്ചു. വ്യക്തിഗത മികവ് നേടിയ ബിസിനസ്മാൻ നന്ദനൻ ശങ്കരമംഗലത്ത്, ബ്ളോക് പഞ്ചായത്തംഗം ഗീത മനോജ്, കഥക് നൃത്താധ്യാപിക ശരണ്യ സഹസ്ര, ആയൂർവേദ ഡോക്ടർ വിഷ്ണുപ്രിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.