IJKVOICE

അയ്യങ്കാളി ജയന്തി ആഘോഷിച്ചു

മുരിയാട്: സാമൂഹിക നവോത്ഥാനത്തിന്റെ പൈതൃകങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ പറഞ്ഞു. മുരിയാട് വെള്ളിലാംകുന്ന് 432-ാം നമ്പർ ശാഖാ സംഘടിപ്പിച്ച 163മത് അയ്യങ്കാളി ജയന്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യങ്കാളി പോരാട്ടത്തിലെ ദൃശ്യതയാണ് പൊതുസമൂഹം അനുഭവിക്കുന്ന പൊതുയിടങ്ങളെന്നും അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ സി സുധീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ എ പ്രദീപ് , യൂണിയൻ ഖജാൻജി കെ കെ സന്തോഷ് , യൂണിയൻ സെക്രട്ടറി സജീവിനി ശശി, പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

അയ്യങ്കാളി ജയന്തി ആഘോഷിച്ചു.

പട്ടേപ്പാടം : മഹാത്മ അയ്യങ്കാളിയുടെ 163 ജന്മദിനം കുന്നുമ്മൽക്കാട് ശാഖയിൽ ആഘോഷപൂർവ്വം സംഘടിപ്പിച്ചു.

പട്ടേപ്പാടം സെൻററിൽ നടന്ന സാംസ്കാരിക സമ്മേളനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത മനോജ് ഉദ്ഘാടനം നിർവഹിച്ചു.

ശാഖാ പ്രസിഡണ്ട് വിവേക് മോഹൻ അധ്യക്ഷത വഹിച്ചു. വേളൂക്കര പഞ്ചായത്ത് മെമ്പർ രമിതാ സുധീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. യൂണിയൻ സെക്രട്ടറി പ്രേംജിത്ത് പൂവത്തുംകടവിൽ സഭാ സന്ദേശം നൽകി. മീഡിയ സംസ്ഥാന കമ്മിറ്റി അംഗം ശിഖിൽ ശിവരാമൻ ആശംസകൾ നേർന്നു സംസാരിച്ചു. ശാഖ സെക്രട്ടറി സത്യൻ എടപ്പുള്ളി സ്വാഗതവും ശാഖാ ഖജാൻജി ശിവൻ കണ്ണാടി പറമ്പിൽ നന്ദിയും പറഞ്ഞു.

കെ പി എം എസ് അയ്യങ്കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു.

നടവരമ്പ് : കെ പി എം എസ് നടവരമ്പ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ 163 അയ്യങ്കാളി ജയന്തി സംഘടിപ്പിച്ചു. നടവരമ്പ് അയ്യങ്കാളി നഗറിൽ നടന്ന ജയന്തി ആഘോഷം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീഷ്മ സലീഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി.വി. മാനിജ അദ്ധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പർ എം വി അയ്യപ്പൻ , യൂണിയൻ പ്രസിഡണ്ട് ആശ ശ്രീനിവാസൻ ,

ഐശ്വര്യ പി യു, കെ സി ചാരുകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ എസ്. ഡിവിൻ , ഉചിത ഹരിദാസ് ,

പ്രീത ഉണ്ണികൃഷ്ണൻ, പുഷ്‌പ്പൻ ചാലിയിൽതുടങ്ങിയവർ നേതൃത്വം നൽകി.