IJKVOICE

വട്ടപ്പറമ്പിൽ ഇന്ദിര രാധാകൃഷ്ണൻ (82) നിര്യാതയായി

ഇരിങ്ങാലക്കുട കാഞ്ഞിരത്തോട്‌ വട്ടപ്പറമ്പിൽ ഇന്ദിര രാധാകൃഷ്ണൻ (82) നിര്യാതയായി. നാഷണൽ സ്കൂൾ മുൻ അധ്യാപിക ആയിരുന്നു. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ തൃശ്ശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.

തളിയകോണം മാളിയേക്കൽ കനകലത (70) മരണപ്പെട്ടു

തളിയകോണം മാളിയേക്കൽ കനകലത (70) മരണപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ മികച്ച അംഗനവാടി വർക്കർക്കുള്ള അവാർഡ് നേടിയിരുന്നു. ഭർത്താവ് . ഗോപാലകൃഷ്ണൻ മകൾ സീന കരുവന്നൂർ ബാങ്ക് ജീവനക്കാരി മരുമകൻ പി. മണി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് മുക്തിസ്ഥാനിൽ

കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു

വല്ലച്ചിറ മണവാംകോട് ക്ഷേത്രത്തിന് സമീപം കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സെന്ററിൽ കോട്ടപ്പുറം വീട്ടിൽ ഗിരിജന്റെയും അജിതയുടെയും മകൻ അഭയ് (19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായ കാറളം കൂത്താട്ടുപറമ്പിൽ വീട്ടിൽ റാമിസി (19) ന് കാലിന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അതിവേഗത്തിൽ വന്ന കാർ എതിർദിശയിൽനിന്നുവന്ന ബൈക്കിൽ ഇടിക്കുന്നതും ഇവർ തെറിച്ചു വീഴുന്നതും സി.സി.ടി.വി. ദൃശ്യത്തിൽ കാണാം. നാട്ടുകാരും ചേർപ്പ് ആക്ട്സ് പ്രവർത്തകരും ചേർന്നാണ് ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. […]

മോഷണക്കേസ് പ്രതി അറസ്റ്റിൽ

നിരവധി കളവു കേസ്സുകളിൽ പ്രതിയായ മാള മടത്തുംപടി സ്വദേശി വാഴക്കൂട്ടത്തിൽ സന്തോഷിനെയാണ് (45 വയസ്സ്) റൂറൽ എസ്.പി.നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. കെ.ജി.സുരേഷും. ,ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷും സംഘവും പിടികൂടിയത്. ഒളിവിലായിരുന്ന ഇയാൾക്കെതിരെ വാറണ്ട് നിലവിലുണ്ടായിരുന്നു. ചെറുപ്പം മുതൽ തന്നെ കളവു കേസ്സുകളിൽ പ്രതിയായ ഇയാൾ ആളൂർ, പുത്തൻവേലിക്കര സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയാണ്. പോത്ത് മോഷണം, ഇരുചക്ര വാഹനമോഷണം, കള്ളുഷാപ്പുകൾ, അമ്പലം പള്ളി മോഷണങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം എന്നീ കേസ്സുകളിൽ പ്രതിയാണ്. ഒരു സ്ഥലത്തും സ്ഥിരമായി […]

NSS യൂണിറ്റിന്റെ നേതൃത്വത്തിൽ പയർ വിളവെടുപ്പ് നടത്തി.

മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പയർ വിളവെടുപ്പ് നടത്തി. സ്കൂളിലെ NSS യൂണിറ്റ് ന്റെ നേതൃത്വത്തിൽ ആണ് പയർ കൃഷി ചെയ്തത്. ശ്രീ സെബി കള്ളാപ്പറമ്പിൽ പയർ വിളവെടുപ്പ് ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ ബാബു പി എ, സിസ്റ്റർ സിസി പോൾ, പ്രോഗ്രാം ഓഫീസർ ശ്രീമതി ഗംഗ എം പി, വിദ്യാലയത്തിലെ അധ്യാപകർ NSS വോളന്റീർസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.