IJKVOICE

കാട്ടൂർ പള്ളി അമ്പ് പെരുന്നാളും ജൂബിലി 10-12ന്

കാട്ടൂര്‍ സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് പള്ളിയുടെ അമ്പ് പെരുന്നാളും ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും 10,11,12 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി ആഘോഷിക്കുമെന്ന് വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. See translation

ജയചന്ദ്രൻ്റെ വിയോഗം

മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനസന്ദേശം രാഗാവിഷ്കാരങ്ങളുടെ ചാരുത ഭാവഗാനങ്ങളായി പകർന്നു തന്ന പ്രിയ സഹോദരൻ്റെ വിയോഗവേദന വാക്കുകളാൽ പറയാനാവുന്നതല്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അതീവ വിലോലമായ വൈകാരികതകളെയും തരളമായ പ്രണയഭാവങ്ങളെയും ഇത്രമേൽ പേലവമായി അവതരിപ്പിക്കാൻ മറ്റേതൊരു ഗായകനാണ് മലയാളത്തിൽ ഉള്ളതെന്ന് മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു. വലിയ നഷ്ടബോധമാണ് ഈ വിയോഗം നൽകുന്നത്. കേരളക്കരയാകെ ഇക്കാലമത്രയും പടർന്നു നിന്ന ആ സ്വരത്തോടുള്ള അഭിനിവേശംകൊണ്ടും എൻ്റെ നാടായ ഇരിങ്ങാലക്കുടയുടെ ഞരമ്പിൽ നിന്നുള്ള സംഗീതമാണ് […]

മാതൃവിദ്യാലയത്തിൻ്റെ തിരുമുറ്റത്ത് ഭാവഗായകന് ബാഷ്പാഞ്ജലി

ഭാവഗായകൻ പി.ജയചന്ദ്രൻ പഠിച്ചും കളിച്ചും പാടിയും വളർന്ന മാതൃവിദ്യാലയത്തിൻ്റെ ‘തിരുമുറ്റത്ത് അദ്ദേഹത്തിന് ബാഷ്പാഞ്ജലി അർപ്പിച്ച് അധ്യാപകരും വിദ്യാർത്ഥികളും. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലാണ് അദ്ദേഹത്തിന് ബാഷ്പാഞ്ജലി അർപ്പിച്ചത്. ഇന്ന് സ്കൂൾ വാർഷികം നടത്തുവാനിരുന്ന വേദിയിൽ അദ്ദേഹത്തിൻ്റെ കലാപരമരമായ കഴിവുകൾ വളർത്തിയ വേദിയിൽ ദുഃഖത്തോടെ അധ്യാപകരും വിദ്യാർത്ഥികളും അദ്ദേഹത്തിനോടുള്ള ആദരസൂചകമായി പൂക്കൾ സമർപ്പിച്ചു. സ്കൂൾ വാർഷിക ആഘോഷം മാറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു ഭാവഗായകൻ്റെ ജീവിതകാലം പൂർണ്ണമായും പഠിച്ച വിദ്യാലത്തോടും പഠിപ്പിച്ച അധ്യാപകരോടും സ്നേഹം നിലനിർത്തിയിരുന്നു. മാനേജ്മെൻ്റ് […]

കൂട്ടുകാരിക്കൊരു കരുതൽ

കൂട്ടുകാരിക്കൊരു കരുതൽ ” പദ്ധതിയുമായി ഇരിഞ്ഞാലക്കുട ഗവ മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വൊളന്റിയേഴ്സ് . ഇരിഞ്ഞാലക്കുട ഗവ മോഡൽ ബോയ്സ് വിഎച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ “കൂട്ടുകാരിക്കൊരു കരുതലൽ ” പരിപാടിയുടെ ഭാഗമായി നിർധന കുടുംബത്തിന് ഒരു സ്ഥിരവരുമാനം സംഘടിപ്പിച്ചു നൽകുന്നതിലേക്കായി തയ്യൽ മെഷീനും സാന്ത്വന സ്പർശം പരിപാടിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട ആൽഫാ പെയിൻ ആൻ്റ് പാലിയേറ്റീവിന് വാക്കറും കൈമാറുന്ന ചടങ്ങിൻ്റെ […]

ടോറസ് ഇടിച്ച് റെയിൽവേ വൈദ്യുതി ലൈൻ പൊട്ടിവീണു

നന്തിക്കര റെയിൽവേ ഗേറ്റിൽ ടോറസ് ഇടിച്ച് അപകടം. റെയിൽവേ വൈദ്യുതി ലൈൻ പൊട്ടിവീണു. തൃശൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ വേഗത കുറച്ച് കടത്തിവിടാൻ ശ്രമം ആരംഭിച്ചു. 25000 കിലോ വാട്ട് ശേഷിയുള്ള ഒ.എച്ച്.ഇ വൈദ്യുതി ലൈനാണ് പൊട്ടിവീണത്. ദുരന്തം ഒഴിവായത് തലനാരിഴക്ക്..

അംബൂക്കന്‍ കൊച്ചൗസേഫ് ജോസഫ് (69) അന്തരിച്ചു

സംസ്‌കാരം ബുധനാഴ്ച 4 മണിക്ക് വെളയനാട് സെന്റ് മേരീസ് പള്ളയില്‍*. ഭാര്യ ജോസഫീന, ആലപ്പാട്ട് പാലത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: ഫെബീന്‍ (UK), ജോര്‍ജ് (ആസ്‌ത്രേലിയ). മരുമക്കള്‍: ഫിന്‍ റോസ്, മെല്‍വിന്‍. പരേതന്‍ വെള്ളാങ്കല്ലൂര്‍ വ്യാപാരിയാണ്.

തെക്കൂടന്‍ റപ്പായി മകന്‍ ഡേവീസ് (82) നിര്യാതനായി

സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10.30 ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ കൊച്ചുത്രേസ്യ.മക്കള്‍ ഡെറ്റി, ഡെയ്‌സണ്‍.മരുമക്കള്‍ സെബില്‍ ജോര്‍ജ്ജ്,സ്‌റ്റെഫി ഡെയ്‌സണ്