IJKVOICE

കാരൂരിൽ പൂ വസന്തം

ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് കൊമ്പൊടിഞ്ഞാമാക്കൽ – കാരൂർ കപ്പേളകുന്നിൽ ഒരുക്കിയ ചെണ്ടുമല്ലി വിസ്‌മയ പൂന്തോട്ടത്തിലെ “പൂവസന്തം” വിളവെടുപ്പ് ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോ ജോ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് മാഞ്ഞു രാൻ വാർഡ് മെംബർ രാജു, പൂ വസന്തം പി.ആർ.ഒ.ജിയോ അരിക്കാട്ട്. ജോഷി പുന്നേലി പറമ്പിൽ എന്നിവർ പ്രസംഗിച്ചു. തിരുവാതിരകളിയും കലാപരിപാടികളും ഉണ്ടായിരുന്നു. പി.ജെ. ഗ്രൂപ്പിന്റേയും വി.വി. ഗ്രൂപ്പിന്റേയും നേതൃത്വത്തിൽ 5 ഏക്കർ സ്ഥലത്ത് ഒരിക്കിയിട്ടുള്ള പൂവസന്തം ഏറെ മനോഹരമായ കാഴ്ചയാണ് ജോഷി പുന്നേലി പറമ്പിൽ ജിൽസൺ എന്നിവരുടെ നേതൃത്വത്തിലാണ് പൂ വസന്തം ഒരുക്കിയിട്ടുള്ളത്