IJKVOICE

പ്രതിഷേധ പ്രകടനം നടത്തി

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് നടത്തിയ സമരത്തിനെതിരെ നടന്ന പോലീസ് അക്രമത്തിലും സംസ്ഥാന പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഡി സി സി സെക്രട്ടറി സതീഷ് വിമലൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ സെക്രട്ടറി റൈഹാൻ ഷഹീർ, മുൻ യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. മണ്ഡലം പ്രസിഡണ്ടുമാരായ ജോമോൻ മണാത്ത്, സഞ്ജയ് ബാബു, ഡിയോൺ സ്റ്റാജിൽജസ്റ്റിൻ ജോർജ്ജ്, കെഎസ്‌യു ജില്ലാ ഭാരവാഹി ഗിഫ്റ്റ്സൺ ബിജു തുടങ്ങിയവർ നേതൃത്വം നൽകി. നിയോജകമണ്ഡലം സെക്രട്ടറിമാരായ വിനു ആന്റണി സ്വാഗതവും എബിൻ ജോൺ നന്ദിയും പറഞ്ഞു