IJKVOICE

ആനന്ദപുരം, കുന്നമ്മക്കര മാണി മകൻ സുഭാഷ് (43) അന്തരിച്ചു.

( ഇരു വൃക്കകളും തകരാറിലായി ഡയാലിസിസ് നടത്തി ചികിത്സ സഹായനിധി രൂപീകരിച്ച് ധന സമാഹരണം നടത്തിവരികയായിരുന്നു ) ഭാര്യ ദുർഗ്ഗാ ഭവാനി മകൾ സാൻവിക സംസ്കാരം (19/8/24 / ) തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

കർഷകമോർച്ച കർഷകസംഗമം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: കർഷക വന്ദനദിനമായ ചിങ്ങം 1 ന് കർഷകമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷകസംഗമം സംഘടിപ്പിച്ചു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം ജന സെക്രട്ടറി സോമൻ പുളിയത്തു പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്തുകളിലെ തെരെഞ്ഞെടുക്കപ്പെട്ട കർഷകരെ ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു മൊമൻ്റൊയും സർട്ടിഫിക്കറ്റും നൽകി ഷാൾ അണിയിച്ച് ആദരിച്ചു. ബിജെപി മണ്ഡലം ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ഭാരവാഹികളായ രാജൻ […]

ദുരിതാശ്വാസഫണ്ടിലേക്ക് കെ വേണുഗോപാൽ കുടുംബം 2 ലക്ഷം നൽകി.

ഇരിങ്ങാലക്കുട : വയനാട് ദുരന്തബാധിതർക്ക് സഹായവുമായി നഗരസഭയുടെ മുൻ വൈസ് ചെയർമാനും കുടുംബവും.മുൻ വൈസ്ചെയർമാനും ദീർഘകാലം നഗരസഭ ഭരണസമിതി അംഗവുമായിരുന്ന കെ വേണുഗോപാൽ, ഭാര്യ ശാന്ത, ഭാര്യ സഹോദരി സുശീല, മകൻ ബാലഗോപാൽ, മരുമകൾ ശ്രീകല , കൊച്ചുമകൾ ഗൗരി ബി മേനോൻ എന്നിവർ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് കൈമാറി. പ്രളയക്കാലത്ത് രണ്ടര ലക്ഷവും കോവിഡ് സമയത്ത് മൂന്ന് ലക്ഷം രൂപയും […]