IJKVOICE

തൃശ്ശൂർ : എത്രയിനം പൂവൻപഴത്തിന്റെ സ്വാദറിയാം. മിക്കവാറും ഒരിനം മാത്രം. എന്നാൽ, പൂവനിൽ തന്നെയുണ്ട് ഏറെ വൈവിധ്യങ്ങൾ. വലിയ പൂവൻ, ചെറിയ പൂവൻ, വർത്തമാൻ കുഞ്ഞുങ്ങൾക്ക് കുറുക്കായിനൽകുന്ന കുന്നൻകായയിൽ പൂച്ചക്കുന്നൻ എന്നിങ്ങനെ നിരവതി ഇനങ്ങളുണ്ട്. പൊപ്പൗലു, യങ്ങാമ്പി, ഭീം കോൽ, കൃഷ്ണവാഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന വാഴയിനങ്ങളിലെ അപൂർവശേഖരത്തെ പറ്റി കേട്ടിട്ടുണ്ടോ?, കേരള കാർഷിക സർവകലാശാലയ്ക്കുകീഴിൽ കണ്ണാറയിൽ പ്രവർത്തിക്കുന്ന ഗവേഷണകേന്ദ്രത്തിലാണ് വാഴയിലെ ഈ അമൂല്യജൈവവൈധ്യങ്ങളുടെ ശേഖരം. ഈ നാടൻ ഇനങ്ങൾക്കുപുറമേ സൗത്ത് അമേരിക്കയിൽനിന്നുള്ള പൊപ്പൗലു എന്ന നേന്ത്രൻ ഇനം, യങ്ങാമ്പി, ബിഗ് എബാംഗ, സാൻസിബാർ എന്നിങ്ങനെ വൈവിധ്യമാർന്ന ഒട്ടേറെ ഇനങ്ങളുമുണ്ട് ഗവേഷണകേന്ദ്രത്തിൽ. വജ്രജൂബിലിയുടെ നിറവിലെത്തിനിൽക്കുന്ന കേന്ദ്രത്തിൽ വാഴയിൽ മാത്രമല്ല, ചക്കയിലും ഗവേഷണം നടക്കുന്നുണ്ടെന്ന് േമധാവി ഡോ. വിമി ലൂയിസ് പറഞ്ഞു.

ഇരിങ്ങാലക്കുട : വേളൂക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അവിട്ടത്തൂർ സ്കൂളിന് സമീപം മാമ്പിള്ളി വീട്ടിൽ ഔസേപ്പ് മകൻ പോൾസൺ ( 73 )അന്തരിച്ചു.( മുൻ ജീവനക്കാരൻ ഡോൺ ബോസ്കോ ഹൈസ്കൂൾ മുംബൈ )

ഭാര്യ ഗ്രേസി. മക്കൾജിനു.റിനു.( ലണ്ടൻ ) മരുമക്കൾ പിന്റോതരകൻ പറമ്പിൽ. ആന്റണി ( ലണ്ടൻ ) പ്രസ് ക്ലബ്ബ് അംഗവും മാധ്യമ പ്രവർത്തകനുമായ ജോസ് മാമ്പിള്ളി സഹോദരനാണ്. സംസ്കാര കർമ്മം ( 28/12/23/ ) വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ.

പൂമംഗലം ഗ്രാമപഞ്ചായത്തിലെ 2023 2024 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,52000 രൂപ നീക്കിവെച്ച് വയോജനങ്ങൾക്ക് കട്ടിൽ വിതരണം എന്ന പദ്ധതി 27 – 12.23-ൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കവിത സുരേഷിന്റ അധ്യക്ഷതയിൽ പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.എസ്. തമ്പി ശ്രീ.കൃഷ്ണൻകുട്ടി മേനോന് നൽകി വിതരണം ഉദ്ഘാടനം നിർവഹിച്ചു.I.C.D.S .സൂപ്പർവൈസർ കാർത്യായനി അവർകൾ സ്വാഗതം പറഞ്ഞു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജീഷ് . വികസന കാര്യ സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയർമാൻ സന്തോഷ് ടി എ അഞ്ചാം വാർഡ് മെമ്പർ ലതാവിയൻ മൂന്നാം വാർഡ് മെമ്പർ ജയരാജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു അംഗനവാടി വർക്കർ രാജി പ്രഭാകരൻ നന്ദി പ്രകാശിപ്പിച്ചു