*ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് NSS യൂണിറ്റുകളായ 50 & 167 ന്റെ നേതൃത്വത്തിൽ ആളൂർ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ NSS അംഗങ്ങൾക്ക് CPR പരിശീലനം സംഘടിപ്പിച്ചു. ലയൺ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ഉണ്ണി വടക്കാംഞ്ചേരി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ് ,NSS പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, അമൃത തോമസ് എന്നിവർ സംസാരിച്ചു
ഗുരുദേവ പുരസ്കാരം വി.ആര്‍.സുകുമാരന്

ഇരിങ്ങാലക്കുട : അരിപ്പാലം എസ്.എന്‍. ബി.പി സമാജം ട്രസ്റ്റ് പണിക്കാട്ടില്‍ ഭുവനേശ്വരി ക്ഷേത്രത്തിലെ ഭാഗവത നവാഹ യജ്ഞത്തോടനുബന്ധിച്ച് നല്‍കുന്ന ഗുരുപ്രസാദ പുരസ്കാരത്തിന് വി.ആര്‍.സുകുമാന്‍ അര്‍ഹനായി. ഡിസംബര്‍ 30 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന തീര്‍ത്ഥാടന വിചാരണ സത്രം മുകുന്ദപുരം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്‍റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ പി.കെ.പ്രസന്നന്‍ മുഖ്യാതിഥിയാകും. ഗുരുപഥം ടി.എസ്.വിജയന്‍തന്ത്രികള്‍ പുരസ്കാര സമര്‍പ്പണം നടത്തും. യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍, യോഗം ഡയറക്ടര്‍മാരായ സജീവ്കുമാര്‍ കല്ലട, കെ.കെ.ബിനു, ദേവി […]
ആളൂരില്‍ വന്‍ വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം പോലീസ് കണ്ടെത്തി.15,000 കുപ്പി വ്യാജ വിദേശ മദ്യവും, 2,500 ലിറ്റര്‍ സ്പിരിറ്റും പിടികൂടി.സംഭവത്തില്‍ ബി.ജെ.പി മുന്‍ പഞ്ചായത്തംഗം ലാല്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍..
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ചന്തകുന്നില്‍ അനുസ്മരണ ആദരണ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.
പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി മെഗാ തിരുവാതിര ഡിസംബർ 27 ന് വൈകീട്ട് 4 മണിയ്ക്ക് അരങ്ങേറുന്നു. പ്രശസ്ത തിരുവാതിര നൃത്ത അദ്ധ്യാപിക ഉമാ സന്ദീപ് നേതൃത്വം നൽകുന്ന പരിപാടിയുടെ പരിശീലന ദൃശ്യങ്ങൾ.

See translation
മൂർക്കനാട് ക്ഷേത്രക്കുളത്തില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മുര്‍ക്കനാട് ശിവ ക്ഷേത്ര കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയ പുറത്താട് വലിയവീട്ടില്‍ അനില്‍കുമാറിന്റെ മകന്‍ 16 വയസ്സുള്ള അജില്‍ക്യഷ്ണയാണ് മരണമടഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കൂട്ടുകാരോടത്ത് കളി കഴിഞ്ഞ് കുളത്തില്‍ കാല്‍ കഴുകാനിറങ്ങിയകായിരുന്നു. കാല്‍ വഴുതി വീണ് അജില്‍ കൃഷ്ണയെ കുളത്തില്‍ കുളിച്ചു കൊണ്ടിരുന്ന മറ്റുള്ളവര്‍ പുറത്തെടുത്ത് മാപ്രാണം ലാൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഗി അമ്മയും, അനിക ഏക സഹോദരിയുമാണ്.
ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു് കൊററനല്ലൂർ ആശാനിലയത്തിലെ കുട്ടികൾക്കൊപ്പം കൃസ്തുമസ് ആഘോഷിച്ചു.

കൊററനല്ലൂർ ആശാനിലയത്തിലെ ഭിന്നശേഷിക്കാരായ 94 കുട്ടികളും അവരുടെ രക്ഷിതാക്കളും ചേർന്നു് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ കൃസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ഹൃദ്യമായിരുന്നു. Rev. ഫാദർ പോൾ എ അമ്പൂക്കൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ടു് ജോജോ കെ. ജെ മുഖ്യാതിഥി ആയിരുന്നു. ആശാനിലയം സ്കൂൾ പ്രിൻസിപ്പൽ സിസ്ററർ ഡോണ സ്വാഗതം പറഞ്ഞു. V. Rev. ഫാദർ ജോസ് മഞ്ഞളി പരിപാടി ഉദ്ഘാടനം ചെയ്തു. Rev. ഫാദർ […]
ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ്ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷം സംഘടിപ്പിച്ചു.
തൃശ്ശൂര്‍ എടമുട്ടം കഴിമ്പ്രത്ത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം പത്തനാപുരത്ത് നിയന്ത്രണം വിട്ട കെ. എസ്. ആർ. ടി ബസ് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി. ബ്രേക്ക് നഷ്ടമായതിനെ തുടർന്നാണ് ബസ് നിയന്ത്രണം വിട്ടത്. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയമായതിനാൽ വലിയ ദുരന്തം ഒഴിവായി എന്നാൽ ബസിലുണ്ടായിരുന്ന 8 യാത്രക്കാർക്ക് പരിക്കേറ്റു.

കായംകുളത്തുനിന്നും പുനരൂരിലേക്ക് പോയ ബസ്സാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് നഷ്ട്ടമായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്കാണ് പുനലൂർ – മൂവാറ്റുപുഴ പാതയിൽ പത്തനാപുരം നെടുമ്പറമ്പിലെ മാവേലി സ്റ്റോറിലേക്ക് ബസ് ഇടിച്ചു കയറുന്നത്. റോഡരികിലെ നടപ്പാതയുടെ വേലി തകർത്ത് സ്റ്റോറിന്റെ മുൻഭാകവും ഭിത്തിയും പൊളിച്ച് തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന സമയമായതിനാൽ തന്നെ സ്റ്റോറിൽ ആൾതിരക്ക് ഇല്ലായിരുന്നു ഇതുകൊണ്ട് തന്നെ വലിയ ദുരന്തം ഒഴിവായി. എന്നാൽ […]