ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ

സംസ്കാരസാഹിതി പുരസ്കാരങ്ങൾ വിതരണം ചെയ്തു ഇരിങ്ങാലക്കുട: നഗരവികസനവുമായി ബന്ധപ്പെട്ട് സംസ്കാരസാഹിതി നടത്തിയ അഭിപ്രായ സമാഹരണത്തിൽ മികച്ച നിർദ്ദേശങ്ങൾ നൽകിയവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമഗ്ര വീക്ഷണത്തിനുള്ള പുരസ്കാരങ്ങൾക്ക് സെൻറ് ജോസഫ്സ് കോളേജ് അധ്യാപിക ശ്രുതി ദീപക്, ഐ ടി ജീവനക്കാരനായ മന്ത്രിപുരം സ്വദേശി സിജു ബേബി എന്നിവർ അർഹരായി. വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള മികച്ച നിർദ്ദേശങ്ങൾക്കുള്ള പുരസ്കാരങ്ങൾക്ക് ബിജു പോൾ അക്കരക്കാരൻ, ഷൈനി പനോക്കിൽ, ഫ്രാൻസിസ് പുല്ലോക്കാരൻ, കെ ജി ഉണ്ണികൃഷ്ണൻ, ജോമോൻ മണാത്ത്, ലിജോ ജോസ് […]
പെരുവനം ആറാട്ടുപുഴ പൂരങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഭാരവാഹികൾ

പെരുവനം ആറാട്ടുപുഴ പൂരങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
ത്യശ്ശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം

ത്യശ്ശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം 2025 നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുടയിൽ ഒരുക്കങ്ങൾ പൂർത്തിയായി
വൻ മയക്കുമരുന്നു വേട്ട

ചാലക്കുടിയിൽ വൻ മയക്കുമരുന്നു വേട്ട, മാരക രാസലഹരിയായ എം ഡി എം എ വിൽപ്പനക്കായി എത്തിയ രണ്ട് യുവതികളും എം ഡി എം എ വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ, പ്രതികൾ റിമാന്റിലേക്ക്* *തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ലഹരി വിരുദ്ധസേനയിലെ അംഗങ്ങൾ ചേർന്ന് ചാലക്കുടി കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നാണ് പ്രതികളെ എം ഡി എം യുമായി […]
ബൈക്കും ബൈക്കും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഒരാള്‍ മരിച്ചു

ഇരിങ്ങാലക്കുടയില്‍ ബൈക്കും ബൈക്കും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഒരാള്‍ മരിച്ചു.പടിയൂര്‍ കനാല്‍ പാലത്തിന് പടിഞ്ഞാറ് വശത്തായി താമസിക്കുന്ന കോലത്ത് വീട്ടില്‍ മണിക്കുട്ടന്‍ (64) ആണ് മരിച്ചത്.എടതിരിഞ്ഞിയില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരുന്ന വഴി സോള്‍വെന്റ് കമ്പനിയ്ക്ക് സമീപം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30 തോടെയാണ് അപകടം നടന്നത്.എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ മണിക്കുട്ടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്ലും ജീവന്‍ രക്ഷിക്കാനിയില്ല.ഭാര്യ വത്സല.മക്കള്‍ മനു,മിന്നു.മരുമകന്‍ നഹാസ്
സത്യസായി ബാബയുടെ 100-ാം ജയന്തി

സത്യസായി ബാബയുടെ 100-ാം ജയന്തി ആഘോഷങ്ങള്‍ ഇരിങ്ങാലക്കുടയില്‍ വിപുലമായി ആഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
ഇരിങ്ങാലക്കുടയിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൻറെ പന്തൽ കാൽനാട്ടുകർമ്മം നടത്തി
അനുസ്മരണം നടന്നു

ഡൽഹി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടന്നു
ഫാത്തിമ ഷഹ്സീനയെ മന്ത്രി ആർ ബിന്ദു അനുമോദിച്ചു

പോർച്ചുഗലിലെ മിൻഹോ സർവ്വകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമന സ്വദേശിയായ പുന്നിലത്ത് സിദ്ദീഖിൻ്റേയും ഷബീനയുടേയും മകളായ ഫാത്തിമക്ക് ലഭിച്ചിരിക്കയാണ്. ജീവൻരക്ഷാ മരുന്നുകളുടെ വില നിയന്ത്രണം ലക്ഷ്യമിടുന്ന ഫാർമസ്യൂട്ടിക്കൽ ഡൗൺസ്ട്രീം പ്രോസസിംഗ്, ക്രിസ്റ്റലൈസേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ വിവിധ രാജ്യങ്ങളിലായി മൂന്നു വർഷം നീളുന്ന ഗവേഷണത്തിനാണ് സ്കോളർഷിപ്പ് ലഭിച്ചത്. തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ് ബിരുദവും ഫാത്തിമ ഷഹ്സീന നേടിയിരുന്നു. ബെസ്റ്റ് ഓവറോൾ […]
ജനറൽ ആശുപത്രി ഉദ്‌ഘാടനം

തോമസ് ഉണ്ണിയാടനെ ക്ഷണിക്കാത്തതിൽ പ്രതിഷേധം ചടങ്ങ് ബഹിഷ്‌ക്കരിച്ച് കേരള കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ഇരിഞ്ഞാലക്കുട:ജനറൽ ആശുപത്രിയുടെ ഉദ്‌ഘാടന ചടങ്ങിലേക്ക് മുൻ എം എൽ എ തോമസ് ഉണ്ണിയാടനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും ചടങ്ങ് ബഹിഷ്‌കരിച്ചു.താലൂക്ക് ആശുപത്രിയായിരുന്ന ഈ ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തിയതും നൂറോളം തസ്തികകൾ സൃഷ്ട്ച്ച് അനുമതി വാങ്ങിയതും കെട്ടിട നിർമാണത്തിനാവശ്യമായ 20 കോടി രൂപ അനുവദിച്ചതും തോമസ് ഉണ്ണിയാടൻ എം എൽ എയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണെന്നും ഇത് സംബന്ധിച്ച് […]