ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു.അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പെടുത്താന്‍ പരിശ്രമം നടത്തുന്നുണ്ടെന്ന് അദേഹം അറിയിച്ചു
കരുവന്നൂർ പുഴ കവിഞ്ഞ് ഒഴുകുന്നു

കരുവന്നൂർ പുഴ കനത്ത മഴയിൽ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നു. കമാൻ്റോ മുഖത്തെ പത്ത് ലക്ഷം രൂപയുടെ താൽക്കാലിക തടയണ വഴി വെള്ളം ഒഴുകി വീടുകളിൽ വെള്ളം കയറി തുടങ്ങി
പ്രതിഷേധ ധർണ്ണ നടത്തി

പടിയൂർ പഞ്ചായത്തിലെ പുളിക്കല ചിറപാലത്തിന്റെ നിർമാണത്തിനോടനുബന്ധിച്ച് നിർമ്മിച്ച താൽക്കാല തടയണ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പടിയൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി
കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു.49 വയസ്സായിരുന്നു.പുലർച്ചെ 4.10 ന് ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിലായിരുന്നു അന്ത്യം. 2001 സെപ്റ്റംബർ മൂന്നിന് തൃശ്ശൂരിലെ വ്യവസായി ഗോപു നന്തിലത്താണ് ഗോപി കണ്ണനെ നടയിരുത്തിയത്.
പ്രതിഷേധ ധർണ്ണ നടത്തി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ,ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധ ധർണ്ണ നടത്തി
പ്രതിഷേധപ്രകടനം നടത്തി

കൊടുങ്ങല്ലൂർ ഷൊർണൂർ സംസ്ഥാന പാതയിലെ നിർമ്മാണപ്രവർത്തനങ്ങളുടെ മെല്ലെപോക്കിൽ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രതിഷേധപ്രകടനം നടത്തി
മത്സ്യ തൊഴിലാളികൾക്ക് ജീവനോപാധി

മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികൾക്ക് ജീവനോപാധി എന്ന നിലയിൽ വഞ്ചിയും വലയും വിതരണം ചെയ്തു
മകന് ജീവപരന്ത്യവും പിഴയും ശിക്ഷ വിധിച്ച് കോടതി

മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന് ജീവപരന്ത്യവും പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട കോടതി
കാറ്റും മഴയുമാണ്..

പല തവണയായി വെള്ളാങ്ങല്ലൂരിലെ KSEB ഓഫീസുമായി ജനങ്ങൾ ടെലിഫോൺ വഴി ബദ്ധപ്പെടാൻ ശ്രമിക്കുന്നുണ്ട് ഇവർ റിസീവർ മാറ്റി വച്ചേക്കുവാണ് എന്ന് നാട്ടുക്കാർ ആരോപിച്ചു.അടിയന്തര ആവശ്യത്തിനു പോലും ഫോൺ എടുക്കാത്ത അവസ്ഥയാണ്.. ഇതിനെ ചോദ്യം ചെയ്ത് വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ KSEB ഓഫീസിൽ എത്തി കാര്യം അവതരിപ്പിച്ചേങ്കിലും നിഷേധാത്മകമായ നിലപാട് കൈകൊള്ളുകയാണ് വെള്ളാങ്ങല്ലൂർ K S E B.. ജനപ്രതിനിധികളും ഓഫീസ് ജീവനക്കാരുമായി സ്ഥലത്ത് സംഘാർ ക്ഷാവസ്ഥ ഉണ്ടായതിനെ തുടന്ന് ഇരിഞ്ഞാലക്കുട പോലീസ് സ്ഥലത്ത് എത്തി
കുളത്തിൽ വീണ ജേഷ്ഠൻ മരിച്ചു

തൃശൂർ മണ്ണുത്തി ചേരുംകുഴിയിൽ സഹോദരനൊപ്പം കുളിക്കാൻ പോയി കുളത്തിൽ വീണ ജേഷ്ഠൻ മരിച്ചു. ചേരുംകുഴി സ്വദേശി നീർച്ചാലിൽ സുരേഷിന്റെ മകൻ 10 വയസ്സുള്ള സരുൺ ആണ് മരിച്ചത്. സഹോദരൻ 8 വയസുള്ള വരുൺ കുളത്തിന്റെ ഭിത്തിയിൽ പിടിച്ചു നിന്ന് രക്ഷപ്പെട്ടു. വെള്ളത്തിൽ വീണ സരുണിനെ പുറത്തെടുത്ത് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റബർ ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് ചേരുംകുഴി മുരുക്കുംകുണ്ടിൽ നാല് വർഷമായി വാടകയ്ക്ക് താമസിച്ചുവരികയാണ്.പാലക്കാട് സ്വദേശിയാണ്. ആശാരിക്കാട് സ്കൂളിലെ വിദ്യാത്ഥിയാണ് മരിച്ച സരുൺ.