കോടന്നൂരിൽ വധശ്രമക്കേസ്

കോടന്നൂരിൽ യുവാവിനെയും യുവതിയെയും കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ; പ്രതി റിമാന്റിലേക്ക്* ചേർപ്പ് : കോടന്നൂരിൽ യുവാവിനെയും യുവതിയെയും കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോടന്നൂർ കൈയിലാത്ത് വീട്ടിൽ അശ്വിൻ (25) ആണ് ചേർപ്പ് പോലീസിന്റെ പിടിയിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. 2026 ആഗസ്റ്റ് 16-ാം തീയതി രാത്രി 8:30 മണിയോടെയായിരുന്നു സംഭവം. കോടന്നൂർ സെന്ററിലെ പെർഫെക്ട് സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. […]
അമ്മയെ മകൻ വെട്ടിക്കൊന്നു

തൃശൂർ പാവറട്ടിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു പാവറട്ടി സ്വദേശി ഡോളി (71) ആണ് മരിച്ചത് ഡോളിയുടെ മകൻ 46 വയസ്സുള്ള ബെൻഹർ ആണ് വെട്ടിയത് ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പറയുന്നു വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു ഗുരുതര പരിക്കേറ്റ ഡോളിയെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല മകൻ ബെൻഹാർ പാവർട്ടി പോലീസിന്റെ കസ്റ്റഡിയിൽ പാവറട്ടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു
കത്തിക്കുത്ത് കേസ്

ആളൂർ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി റിമാൻഡിൽ* ആളൂർ : കല്ലേറ്റുംകരയിൽ ബിരിയാണി കടയിൽ വെച്ച് യുവാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷ് (25) എന്നയാളെ ഡിസ്ചാർജ് ചെ്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ആളൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. തറയിലക്കാട് സ്വദേശി തയ്യിൽ വീട്ടിൽ നികിൻ (31), […]
മയക്കുമരുന്ന് കടത്ത്

കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്ത്: 6 കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രധാന പ്രതിയെ തൊടുപുഴയിൽ നിന്നും അറസ്റ്റ് ചെയ്തു
വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ പാലിയേക്കര മേല്‍പ്പാലത്തിന് താഴെ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകം എന്നാണ് പ്രാഥമിക വിലയിരുത്തൽ.
മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയായ വിഷ്ണുവിനെ (കണ്ണൻ) അറസ്റ്റ് ചെയ്തു

PIT NDPS നിയമപ്രകാരം, മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയായ വിഷ്ണുവിനെ (കണ്ണൻ) അറസ്റ്റ് ചെയ്തു; പ്രതിയെ ഒരു വർഷത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലാക്കി*തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിലാണ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.ഇരിങ്ങാലക്കുട: മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകളെ പിറ്റ് എൻ.ഡി.പി.എസ്. ആക്ട് പ്രകാരം (Prevention of Illicit Trafficking in Narcotic Drugs and Psychotropic Substances Act) […]
പുതുക്കാട് റിപ്പർ മോഡൽ ആക്രമണം

പുതുക്കാട് : തൃക്കൂർ വില്ലേജിലെ നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ രണ്ടാം പ്രതി അറസ്റ്റിൽ. മറ്റത്തൂർ വില്ലേജ് മറ്റത്തൂർകുന്ന് സ്വദേശി നെടുംമ്പാക്കാരൻ വീട്ടിൽ ജിസ്മി തെരേസ് ജോഷി (30) യെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസ്സിലെ രണ്ടാം പ്രതി ജിസ്മി ബഹു. കേരള ഹൈക്കോടതിയിലും തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയിലും മുൻകൂർ ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ബഹു.കോടതികൾ […]
ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു

കാപ്പ ഉത്തരവ് ലംഘിച്ചതിന് കവർച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയായ മുറി രതീഷിനെ ജയിലിലാക്കി…* ആളൂർ : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച ആളൂർ വില്ലേജ് മാനാട്ടുകുന്ന് സ്വദേശി പേരിപറമ്പിൽ വീട്ടിൽ രതീഷ് (45) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒരു വർഷക്കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ആയത് ലംഘിച്ച് 28/04/26 തീയതി ആളൂർ പോലീസ് സ്റ്റേഷൻ […]
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കമിതാക്കളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട രാജുവിനെ ജയിലിലാക്കി