IJKVOICE

തൃശ്ശൂരിൽ യുവതിയെ കുത്തി

കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫ് തൃശ്ശൂരിൽ യുവതിയെ കുത്തി. മുളങ്കുന്നത്തുകാവ് സ്വദേശി 26 വയസ്സുള്ള ശാർമിളയെയാണ് ഇയാൾ കത്തി കൊണ്ട് പുറത്ത് കുത്തിയത്. ഗുരുതരമായി ശാർമിളയെ തൃശ്ശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അമല ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. അടാട്ടെ സ്വകാര്യ ഫ്ലാറ്റിൽ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.ഇരുവരും ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന.അക്രമത്തിന് ശേഷം മാർട്ടിൻ രക്ഷപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെട്ട ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് മട്ടന്നൂർ സ്വദേശിനിയായ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തൃശൂർ പുറ്റേക്കര സ്വദേശി മാർട്ടിൻ ജോസഫ്