IJKVOICE

124 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ പാലിയേക്കരയിൽ റൂറൽ ഡാൻസാഫ് സംഘത്തിന്റെ വൻ കഞ്ചാവ് വേട്ട.. ഒഡീഷയിൽ നിന്നും ലോറിയിൽ കടത്തിയ 124 കിലോ കഞ്ചാവ് പിടികൂടി. നാലുപേർ പിടിയിലായി

കുറ്റക്കാരനെന്നു കണ്ടെത്തി

കോടാലി ഇഞ്ചക്കുണ്ട് ദേശത്ത് കുണ്ടിൽ വീട്ടിൽ സുബ്രൻ മകൻ അനീഷ് (41 വയസ്സ്) എന്നയാളെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ആയ വിനോദ്‌കുമാർ എൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2022 ഏപിൽ 10 നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. അനീഷ് മാതാപിതാക്കളായ വെള്ളിക്കുളങ്ങര കോടാലി ഇഞ്ചകുണ്ട ദേശത്ത് കുണ്ടിൽ വീട്ടിൽ സുബ്രൻ (65 വയസ്സ്) ചന്ദ്രിക സുബ്രൻ,(62 വയസ്സ്) എന്നിവരുമൊന്നിച്ച് താമസിച്ചു വരവെ സുബ്രൻ എന്നയാളുടെ കൈവശാവകാശത്തിലുള്ള 17 1/2 സെന്റ് വസ്തുവിൽ നിന്നും 6 […]

ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു

കൈപ്പമംഗലം കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാട് ഷൈനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 1,60,500/- രൂപ വീതം പിഴ ഒടുക്കുന്നതിനും ജീവപര്യന്തം തടവിനും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു

കഴുകൻ അജി അറസ്റ്റിൽ

പുതുക്കാട് : 10-05-2025 തിയ്യതി രാത്രി 11.30 മണിക്ക് പാലിയേക്കര ടോൾ പ്ലാസയിലെ ഒന്നാം നമ്പർ ട്രാക്കിലൂടെ ടോറസ് ലോറി ടോൾ ബൂത്തിലെ ഫാസ്റ്റ് ടാഗ് റീഡ് ചെയ്യാൻ താമസിച്ചതിനാലും, വാഹനം മുന്നോട്ട് നീക്കി നിർത്തുവാൻ ആവശ്യപ്പെട്ടതിലുമുള്ള വൈരാഗ്യത്താലും ടോൾ ബൂത്തിലെ കളക്ഷൻ സ്റ്റാഫ് ആയ ഉത്തർപ്രദേശ് സ്വദേശി പപ്പുകുമാർ 30 വയസ് എന്നയാളെ ടോൾ പ്ലാസയിലെ ഒന്നാം നമ്പർ ബൂത്തിനകത്തേക്ക് ടോറസ് ലോറി ഡ്രൈവർ അതിക്രമിച്ചു കയറി, അസഭ്യം പറയുകയും ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത […]

പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്

കൊടുങ്ങല്ലൂർ : ഡ്രീംസ് വെൽനസ് ക്ലിനിക്ക്, ഡ്രീംസ് വുമൺസ് വേൾഡ്, ഡ്രീംസ് അക്യുപങ്ചർ ക്ലിനിക് എന്നിവ ഉടമയായ പുത്തൻവേലിക്കര ചാലക്ക സ്വദേശി കോന്നം വീട്ടിൽ സുധീർ ഷാമൻസിൽ 40 എന്നയാളെയാണ് പോക്സോ കേസിൽ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനത്തിൽ അക്യുപങ്ചർ ചികിത്സയ്ക്ക് വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2022 ഏപ്രിൽ മാസം മുതലും, പെൺകുട്ടി പ്രായപൂർത്തിയയതിന് ശേഷം 2025 മാർച്ച് 25-ാം തീയതി വരെയും പല തവണകളിൽ പ്രതിയുടെ സ്ഥാപനങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിനാണ് […]

2 പേർ അറസ്റ്റിൽ

നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിൽ 2 പേർ അറസ്റ്റിൽ….* കൊരട്ടി : കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കാടുകുറ്റി പാളയം പറമ്പ് സ്വദേശിയായ രജീഷ് 41 വയസ് എന്നയാളെ വീട്ടിൽ പഞ്ചലോഹ നടരാജ വിഗ്രഹം വച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 04.01.2025 തിയ്യതി മുതൽ 17.02.2025 തിയ്യതിവരെയുള്ള കാലയളവിൽ 5,00,000/- (അഞ്ച് ലക്ഷം) രൂപ കൈപറ്റി പഞ്ചലോഹ നടരാജ വിഗ്രഹം നൽകാതെ ദേവി വിഗ്രഹം നൽകി തട്ടിപ്പ് […]

4 പ്രതികളെ അറസ്റ്റ് ചെയ്തു

കവര്‍ച്ച ചെയ്ത പണം അപഹരിക്കുന്നതിന് വേണ്ടി മരട് കൂട്ടായ്മക്കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ 4 പ്രതികളെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ

വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷൻ പരിധിയിലെ കുറ്റിച്ചിറ വെട്ടിക്കുഴി സ്വദേശിയായ യുവതിയെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവായ കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിൻ (30 വയസ്സ്) നെ വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെയും സംഘവും അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 3-ാം തിയ്യതി , യുവതി സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന്റെ വിരോധത്തിൽ മദ്യപിച്ചെത്തിയ ഡെറിൻ യുവതിയെ വീടിനുള്ളിൽ വച്ച് ആക്രമിക്കുകയും, കൈകൊണ്ട് മുഖത്തടിക്കുകയും, കഴുത്ത് ഞെക്കി പിടിച്ച് അടുക്കളയിലേക്ക് തള്ളികൊണ്ടുപോയി […]

ഓപ്പറേഷൻ കാപ്പ തുടരുന്നു

കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ നാടു കടത്തി…. *വടിവാൾ വിപിൻ , ഹരികൃഷ്ണൻ, നിഖിൽ, ജിതിൻ, ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണ , എന്നീ ഗുണ്ടകളെയാണ് നാടു കടത്തിയത്* കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്നവരായ 1)വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ പl ഹരികൃഷ്ണൻ 28 വയസ്സ് 2) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കണ്ണംപറമ്പിൽ സുരമോൻ എന്ന് വിളിക്കുന്ന നിഖിൽ 33 വയസ്സ് 3) വലപ്പാട് കോതകുളം ബീച്ച് സ്വദേശി […]