ആദരാഞ്ജലികൾ അർപ്പിച്ചു

ജമ്മു കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു
കെ. ദേവകിയമ്മ 87 വയസ്സ് അന്തരിച്ചു

ഇരിങ്ങാലക്കുട : കാരുകുളങ്ങര, കാഞ്ഞിരതോട് ലൈനിൽ മുല്ലപ്പിള്ളി കൊച്ചുഗോവിന്ദൻ (late) ഭാര്യാ കെ. ദേവകിയമ്മ 87 വയസ്സ് ഇന്ന് 24.4.2025 വ്യാഴാഴ്ച്ച രാവിലെ 5.45 ന് സ്വവസതിയിൽ വച്ച് അന്തരിച്ചു. സംസ്കാരകർമ്മം നാളെ 25.4.2025(വെള്ളിയാഴ്ച്ച)രാവിലെ 10 ന് പാറേമക്കാവ് ശാന്തിഘട്ടിൽ മക്കൾ: 1.സുരേഷ് (Retd.Air Force) 2.സുഷമ (ITU Bank Manager,Chalakudy Br.) 3.സുരേന്ദ്രൻ ( ബിസിനസ്സ്) മരുമക്കൾ: 1. രേണുക 2. പ്രദീപ്കുമാർ (Retd.GST Superintendent) 3. സാവിത്രി
പ്രതി രക്ഷപ്പെട്ടു

ആനന്ദപുരത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പ്രതി രക്ഷപ്പെട്ടു.
ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ 786 ാം റാങ്ക് നേടി ഗംഗ ഗോപി

ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പട്ടികയിൽ 786 ാം റാങ്ക് നേടി ഗംഗ ഗോപി വിജയിക്കുമ്പോൾ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിനും NCC യൂണിറ്റിനും ബോട്ടണി ഡിപ്പാർട്ട്മെൻ്റിനും ഇത് അഭിമാനത്തിൻ്റേയും ആഹ്ലാദത്തിൻ്റേയും നിമിഷങ്ങളാണ്. കോടിയത്ത് ഗോപിയുടെയും ജയയുടെയും മകളായ ഗംഗ 2016 – 18 കാലഘട്ടത്തിലാണ് സെൻ്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിദ്യാർത്ഥിനിയായിരുന്നത്. പഠനകാലത്ത് എൻസിസി യൂണിറ്റിലെ സജീവ പ്രവർത്തനം കാഴ്ചവച്ച ഗംഗ, പ്രളയകാലത്തെ സേവന പ്രവർത്തനങ്ങൾ, മലക്കപ്പാറ ആദിവാസി ഊരുകളിലെ ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങി […]
അങ്കണവാടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

വെള്ളാങ്ങല്ലൂര്‍: ഓണറേറിയം ലഭിക്കാത്തതില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ശിശുവികസന വികസന പദ്ധതിക്ക് കീഴിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ പ്രതിഷേധിച്ചു. ചൊവ്വാഴ്ച ഓഫീസില്‍ വെച്ചിരുന്ന പ്രോജക്റ്റ് യോഗത്തിന് എത്തിയവരാണ് പ്രതിഷേധിച്ചത്. പോലീസെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രശ്ന പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി.സുബൈദ എത്തി ഇരിങ്ങാലക്കുട പോലീസിന്റെ സാന്നിധ്യത്തില്‍ ജീവനക്കാരും അധികൃതരുമായി ചര്‍ച്ച നടത്തി രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. ചര്‍ച്ചയില്‍ ബ്ലോക്ക് […]
കളിക്കാരുടെ ലേലം ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടന്നു

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി സംഘടിപ്പിക്കുന്ന ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ലീഗിന്റെ കളിക്കാരുടെ ലേലം ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടന്നു. 1,അവനീർ ഏവിയേഷൻസ് തൃശൂർ , 2,കൊച്ചിൻ സ്മാഷേഴ്സ്, എറണാകുളം , 3, കാസ ഇരിഞ്ഞാലക്കുട , 4, ഡി ബി എ തൃശൂർ , 5, ഇരിഞ്ഞാലക്കുട വിന്നേഴ്സ് , 6, ഷാൻ സ്പോർട്സ് ചാലക്കുടി, 7, കോലോത്തുംപടി ഷട്ടിൽ ക്ലബ്, 8, തൃശൂർ ടെന്നീസ് ട്രസ്റ്റ് […]
ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയി ചാർജ്ജെടുത്തു

ബിജോയ് സാർ വീണ്ടും ഇരിങ്ങാലക്കുടയിലേയ്ക്ക് .ഇരിങ്ങാലക്കുടയിൽ എസ് ഐയും സി ഐ ആയും സർവ്വീസ് ചെയ്തിട്ടുള്ള ഇരിങ്ങാലക്കുട സ്വദേശി കൂടിയായ പി ആർ ബിജോയ് ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന തൃശൂർ റൂറൽ ജില്ലാ പോലീസ് ഓഫീസിൽ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയി ചാർജ്ജെടുത്തു
ബി ജെ പി ആരോപണം

കൂടൽമാണിക്യം തിരുവുത്സവം പ്രോഗ്രാം ബുക്ക് പുറത്തിറക്കിയതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അവഹേളിച്ചതായി ബി ജെ പി ആരോപണം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഈ വർഷത്തെ കൂടൽമാണിക്യം തിരുവുത്സവം പ്രോഗ്രാം ബുക്കിൽ സ്ഥലം എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ആശംസ ഉൾപ്പെടുത്താതെ അവഹേളിച്ചതായി ബി ജെ പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, എം എൽ എ, ജില്ലാ കളക്‌ടർ എന്നിവരുടെ ആശംസാ സന്ദേശങ്ങൾ ഉൾപ്പെടുത്തുകയും, […]
മൂന്നുവയസ്സുകാരി മരണപ്പെട്ടത് ഭക്ഷ്യവിഷ

തൃശൂർ ആമ്പല്ലൂർ വെണ്ടോരില്‍ മൂന്നുവയസ്സുകാരി മരണപ്പെട്ടത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നാണെന്ന് ആരോപണം. അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തിൽ പോലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.ശനിയാഴ്ച വിദേശത്തുനിന്നും നെടുമ്പാശേരിയിലെത്തിയ പിതാവ് ഹെന്‍ട്രിയെ സ്വീകരിക്കാന്‍ പോയതാണ് ഒലിവിയ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഒലിവിയക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇതോടെ ഒല്ലൂരിലെ […]
ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട – ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇരിങ്ങാലക്കുട സംഘടിപ്പിച്ച മാനവ സമന്വയം 2025 ഇരിങ്ങാലക്കുട രൂപത ബിഷപ്. മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു