IJKVOICE

റോഡുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

തദ്ദേശ റോഡ് പുനരുദ്ധാരണ പ്രകാരം നവീകരിക്കുന്ന കാറളം ഗ്രാമ പഞ്ചായത്തിലെ 5 റോഡുകളുടെ നിർമ്മാണോദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു

വാർഷിക പൊതുസമ്മേളനം

ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബയോഗത്തിന്റെ വാർഷിക പൊതുസമ്മേളനം കടുപ്പശ്ശേരി തിരുഹൃദയ സേക്രട്ട് ഹാർട്ട് പള്ളിയുടെ ഹാളിൽ വച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ബി കൃഷ്ണകുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു. വാർഷിക പൊതുസമ്മേളനത്തിൽ കോക്കാട്ട് കുടുംബയോഗത്തിന്റെ കേന്ദ്ര സമിതി പ്രസിഡണ്ട് കെ പി ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ജനറൽ കൺവീനർ ജോജി കോക്കാട്ട് സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി പയസ്. കെ.പോൾ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, മുൻ ജനറൽ സെക്രട്ടറി കെ ജെ ജോൺസൺ […]

തൃശ്ശൂർ ടെന്നീസ് ട്രസ്റ്റ്l ജേതാക്കൾ.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് ബാഡ്മിന്റൻ അക്കാദമിയിലും കാത്തലിക് സെന്ററിലും ആയി നടന്നുവന്ന കേരള മാസ്റ്റേഴ്സ് ലീഗ് സമാപിച്ചു. 8 ഫ്രാഞ്ചൈസികളിലായി 80 ഓളം കളിക്കാർ പങ്കെടുത്ത വാശിയേറിയ ലീഗ് മത്സരത്തിൽ ഇരിഞ്ഞാലക്കുട വിന്നേഴ്സിനെ പരാജയപ്പെടുത്തി തൃശ്ശൂർ ടെന്നീസ് ട്രസ്റ്റ് ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനൽ മത്സരങ്ങളിൽ ടെന്നീസ് ട്രസ്റ്റിന്റെ ബൈജു ബിജുമോഹൻ കൂട്ടുകെട്ട് 17-21,17-21 എന്ന ക്രമത്തിൽ ഇരിഞ്ഞാലക്കുട വിന്നേഴ്സിന്റെ ക്ലിൻസ് സുമേഷ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി lead നേടി. രണ്ടാമത്തെ മത്സരത്തിൽ ഇരിഞ്ഞാലക്കുട വിന്നേഴ്സിന്റെ ഷിയാസ്, പ്രസന്നൻ കൂട്ടുകെട്ട് […]

തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു

കേരള വണിക വൈശ്യ മഹിളാ ഫെഡറേഷൻ തൃശൂർ ജില്ലാ ക്യാമ്പും സെമിനാറും ഇരിങ്ങാലക്കുടയിൽ മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു

സംഘടനക്ക് തുടക്കമായി

ഇരിങ്ങാലക്കുടയിലെ പുതിയ കലാസാംസ്കാരിക സംഘാടനക്ക് മുപ്പത്തിയൊന്ന് സാംസ്കാരിക പ്രതിഭകൾ തിരി തെളിയിച്ചുകൊണ്ട് 0480 സംഘടനക്ക് തുടക്കമായി

ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെൻറ് സമാപിച്ചു

കല്ലേറ്റുംകര കോസ്മോപൊളിറ്റൻ സോഷ്യൽ ആൻഡ് റിക്രിയേഷൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്ലബ്ബ് സ്ഥാപകൻ കെ പി ജോസ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി നടത്തിയ അഖില കേരള ഷട്ടിൽ ബാഡ്മിൻ ടൂർണമെൻറ് സമാപിച്ചു. 70+ഓപ്പൺ വിഭാഗത്തിൽ വിനോദ്( മലപ്പുറം) റൗഷല്‍(എറണാകുളം) സഖ്യം വിജയികളായി. നാസർ അരുൺ (കോഴിക്കോട്) രണ്ടാം സമ്മാനം കരസ്ഥമാക്കി. ബിഗിനർ വിഭാഗത്തിൽ അഷ്ടമിച്ചിറ ആശാ ക്ലബ്ബിലെ ജിൻസൺ മാസ്റ്റർ, വൈശാഖ് സഖ്യം വിജയികളായി ചക്കര പാടം ഗോൾഡൻ ഫെദർ ക്ലബ്ബിലെ നദീ○ സേവിയർ സഖ്യം രണ്ടാം സമ്മാനം […]

54-ാം സംസ്ഥാന സമ്മേളനം

പി.കെ ചാത്തൻ മാസ്റ്ററുടെ ജന്മശതാബ്ധി സംഗമവും കേരള പുലയർ മഹാസഭയുടെ 54-ാം സംസ്ഥാന സമ്മേളനവും 2025 ഏപ്രിൽ 25,26,27 എന്നീ തിയ്യതികളിൽ അയ്യൻകാവ് മൈതാനം, ഇരിങ്ങാലക്കുട ടൗൺ ഹാൾ എന്നിവിടങ്ങളിലായി അരങ്ങേറുന്നു

ആദരാഞ്ജലികൾ അർപ്പിച്ചു

ജമ്മു കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു

കെ. ദേവകിയമ്മ 87 വയസ്സ് അന്തരിച്ചു

ഇരിങ്ങാലക്കുട : കാരുകുളങ്ങര, കാഞ്ഞിരതോട് ലൈനിൽ മുല്ലപ്പിള്ളി കൊച്ചുഗോവിന്ദൻ (late) ഭാര്യാ കെ. ദേവകിയമ്മ 87 വയസ്സ് ഇന്ന് 24.4.2025 വ്യാഴാഴ്ച്ച രാവിലെ 5.45 ന് സ്വവസതിയിൽ വച്ച് അന്തരിച്ചു. സംസ്കാരകർമ്മം നാളെ 25.4.2025(വെള്ളിയാഴ്ച്ച)രാവിലെ 10 ന് പാറേമക്കാവ് ശാന്തിഘട്ടിൽ മക്കൾ: 1.സുരേഷ് (Retd.Air Force) 2.സുഷമ (ITU Bank Manager,Chalakudy Br.) 3.സുരേന്ദ്രൻ ( ബിസിനസ്സ്) മരുമക്കൾ: 1. രേണുക 2. പ്രദീപ്കുമാർ (Retd.GST Superintendent) 3. സാവിത്രി