IJKVOICE

സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മുൻ എംഎൽഎ കെ യു അരുണൻ മാസ്റ്ററുടെ കാറിൽ ഇടിച്ചു

ഇരിങ്ങാലക്കുട നഗരസഭാ ബസ് സ്റ്റാൻ്റിന് സമീപം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ വച്ച് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മുൻ എംഎൽഎ കെ യു അരുണൻ മാസ്റ്ററുടെ കാറിൽ ഇടിച്ചു. ആർക്കും പരിക്ക് ഇല്ല. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു

സ്വീകരണം നൽകി

ഇരിങ്ങാലക്കുട : മണപ്പുറം ഗ്രൂപ്പ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷൻ കേരളത്തിലെ നിർദ്ധനരും നിരാശ്രയരുമായ 50 ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറുകൾ വിങ്സ് ഓൺ വീൽസ് 2025 എന്ന പദ്ധതിയിലൂടെ നൽകുന്നതിനായി ജൂൺ രണ്ടിന് കൊടുങ്ങല്ലൂരിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ശ്രീ വി പി നന്ദകുമാർ ഫ്ലാഗ് ഓഫ് ചെയ്ത് വലപ്പാട് നിന്നും ആരംഭിച്ച മുച്ചക്രവാഹന റാലിക്ക് നടവരമ്പ് മുകുന്ദപുരം പബ്ലിക് സ്കൂളിൽ വെച്ച് വൻ സ്വീകരണം നൽകി. […]

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ഇരിങ്ങാലക്കുടയിലെ പ്രവാസികളായ ഒരു കൂട്ടം മലയാളികളുടെ സംഘടനയായ സംഗമം ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു.അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പെടുത്താന്‍ പരിശ്രമം നടത്തുന്നുണ്ടെന്ന് അദേഹം അറിയിച്ചു

കരുവന്നൂർ പുഴ കവിഞ്ഞ് ഒഴുകുന്നു

കരുവന്നൂർ പുഴ കനത്ത മഴയിൽ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നു. കമാൻ്റോ മുഖത്തെ പത്ത് ലക്ഷം രൂപയുടെ താൽക്കാലിക തടയണ വഴി വെള്ളം ഒഴുകി വീടുകളിൽ വെള്ളം കയറി തുടങ്ങി

പ്രതിഷേധ ധർണ്ണ നടത്തി

പടിയൂർ പഞ്ചായത്തിലെ പുളിക്കല ചിറപാലത്തിന്റെ നിർമാണത്തിനോടനുബന്ധിച്ച് നിർമ്മിച്ച താൽക്കാല തടയണ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പടിയൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

പ്രതിഷേധ ധർണ്ണ നടത്തി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ,ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധ ധർണ്ണ നടത്തി

പ്രതിഷേധപ്രകടനം നടത്തി

കൊടുങ്ങല്ലൂർ ഷൊർണൂർ സംസ്ഥാന പാതയിലെ നിർമ്മാണപ്രവർത്തനങ്ങളുടെ മെല്ലെപോക്കിൽ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ്സ് പ്രതിഷേധപ്രകടനം നടത്തി

കാറ്റും മഴയുമാണ്..

പല തവണയായി വെള്ളാങ്ങല്ലൂരിലെ KSEB ഓഫീസുമായി ജനങ്ങൾ ടെലിഫോൺ വഴി ബദ്ധപ്പെടാൻ ശ്രമിക്കുന്നുണ്ട് ഇവർ റിസീവർ മാറ്റി വച്ചേക്കുവാണ് എന്ന് നാട്ടുക്കാർ ആരോപിച്ചു.അടിയന്തര ആവശ്യത്തിനു പോലും ഫോൺ എടുക്കാത്ത അവസ്ഥയാണ്.. ഇതിനെ ചോദ്യം ചെയ്ത് വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ KSEB ഓഫീസിൽ എത്തി കാര്യം അവതരിപ്പിച്ചേങ്കിലും നിഷേധാത്മകമായ നിലപാട് കൈകൊള്ളുകയാണ് വെള്ളാങ്ങല്ലൂർ K S E B.. ജനപ്രതിനിധികളും ഓഫീസ് ജീവനക്കാരുമായി സ്ഥലത്ത് സംഘാർ ക്ഷാവസ്ഥ ഉണ്ടായതിനെ തുടന്ന് ഇരിഞ്ഞാലക്കുട പോലീസ് സ്ഥലത്ത് എത്തി