IJKVOICE

184.420 ഗ്രാം മുന്തിയ ഇനം രാസലഹരി പിടികൂടി

കൊടകര : ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ” ഭാഗമായി മയക്കു മരുന്നിനെതിരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊടകര പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കോട്ടയം ചങ്ങനാശ്ശേരി ഫാത്തിമപുരം പെരുന്ന സ്വദേശി പുതുപറമ്പിൽ വീട്ടിൽ സൽമാൻ 28 വയസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 03-05-2025 തിയ്യതിയിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ […]

സ്ത്രീയെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ

മതിലകം സ്വദേശിനിയായ സ്ത്രീയെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ച് മോശമായ ഉദ്ദേശത്തോടെ കയ്യിൽ കയറി പിടിക്കുകയും തുടർന്ന് വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയതിന് ഇപ്പോൾ വാടകയ്ക്ക് മതിലകം ഫെറി റോഡിൽ താമസിക്കുന്ന എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ റൌഡി ആയ എരുമപ്പെട്ടി ഒഴിച്ചിരിഗാലിൽ വീട്ടിൽ ശ്രീരാഗ് (29 വയസ്സ്) എന്നയാളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീരാഗിനെതിരെ കുന്നംകുളം, എരുമപ്പെട്ടി, പുതുക്കാട്, നെടുപുഴ, പയ്യോളി, പഴയന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളെയായി 12 ക്രിമിനൽ കേസുകൾ ഉണ്ട് മതിലകം പോലീസ് സ്റ്റേഷൻ […]

പൂരവിളംബരം നടത്തി

തൃശ്ശൂർ പൂരം തെക്കേ ഗോപുരനട തുറന്ന് നെയ്ത്തല കാവിലമ്മ പൂരവിളംബരം നടത്തി

അന്തോണി(85) നിര്യാതനായി

കല്ലേറ്റുംകര:- വാലപ്പൻ ചെറിയകുട്ടി മകൻ അന്തോണി(85) നിര്യാതനായി. കല്ലേറ്റുംകര BVM ഹൈസ്കൂൾ റിട്ടയേർഡ് നോൺ ടീച്ചിങ്ങ് സ്റ്റാഫായിരുന്നു. ഭാര്യ:പരേതയായ ത്രേസ്യക്കുട്ടി (കൂട്ടപ്ലായി കുടും ബാംഗം, പേരാമ്പ്ര) മക്കൾ:ഷാജു വാലപ്പൻ(ചെയർമാൻ, വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ്). ഭാര്യ ലിൻസി ( പാലക്കപറമ്പിൽ കുടുംബാംഗം, ഇരിഞ്ഞാലക്കുട) ബൈജു (ഇലക്ട്രിക്കൽ എഞ്ചിനീയർ, മാൾട്ട )ഭാര്യ ബ്രിന്റ (കാച്ചപ്പിള്ളി കുടുംബാഗം, താണിശ്ശേരി, ഇരിഞ്ഞാലക്കുട) ഷാബു (ബിസിനസ്സ്, കല്ലേറ്റുംകര ) ഭാര്യ അഡ്വ.അനു (പൊട്ടത്തുപറമ്പൻ കുടുംബാംഗം, ചേലൂർ) ഷിബു (മെക്കാനിക്കൽ സൂപ്പർവൈസർ, അൽ – […]

വികസനസമിതി യോഗത്തില്‍ ആവശ്യം

എടതിരിഞ്ഞി വില്ലേജിലെ അന്യായമായ ന്യായവില സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യം

വീട്ടിലേക്ക് അതിക്രമിച്ചു കയറി

ആളൂർ : 2/ 5 /25 തീയതി ഉച്ചക്ക് 2.45 മണിക്ക് വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ചതിലുള്ള വിരോധത്തിൽ പോട്ട, ഉറുമ്പുംകുന്ന് ചാലച്ചൻ വീട്ടിൽ , വിനു, 25 വയസ്സ് എന്നയാളുടെ അമ്മാവന്റെ കല്ലേറ്റുംകര മാനാട്ടുകുന്ന് ഉള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി അമ്മാവന്റെ വീട്ടിൽ സംസാരിച്ചിരുന്ന വിനുവിനെ കത്തിവീശി കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിന് ആളൂർ മാനാട്ടുകുന്ന് പെരിപ്പറമ്പിൽ വീട്ടിൽ മുറി രതീഷ് എന്നു വിളിക്കുന്ന രതീഷ് എന്നയാളെ ആളൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഫ്സൽ എം അറസ്റ്റ് […]

തെരുവുനായയുടെ കടിയേറ്റു

ചേർപ്പിൽ എട്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു.ശനിയാഴ്ച രാവിലെ ചേർപ്പ് സിഎൻഎൻ സ്കൂൾ പരിസരം മുതൽ ചേർപ്പ് ഗവ.സ്കൂൾ പരിസരം വരെ റോഡിലൂടെ ഓടിയ നായ വഴിയാത്രക്കാരെ കടിക്കുകയായിരുന്നു.പരിക്കേറ്റവർ ചേർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലും തൃശ്ശൂർ മെഡിക്കൽ കോളേജിലുമായി ചികിത്സ തേടി. അമ്മാടം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് നാട്ടുകാർ ചേർന്ന് നായയെ പിടികൂടി.ചേർപ്പ് മൃഗാശുപത്രിയിൽ നായ നിരീക്ഷണത്തിലാണ്.

സമാപനം കുറിച്ചു

ആരവങ്ങളോട് കൂടി കുടുംബശ്രീ ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം അരങ്ങ് 2025 ന് സമാപനം കുറിച്ചു

കേരളക്ക്‌ സുവർണ്ണ നേട്ടം

ANASS ഈ വർഷം മഹാരാഷ്ട്ര നഗ്പുർ വച്ച് നടത്തിയ ഓൾ ഇന്ത്യ നാഷണൽ ഡാൻസ് ഫെസ്റ്റ് 2025ഇൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ഭരതലാസ്യ ഡാൻസ് വേൾഡ് കേരളക്ക്‌ സുവർണ്ണ നേട്ടം. ഭരതനാട്യം മൈനർ കാറ്റഗറിയിൽ ആത്മിക കെ സുമേഷിന് ഒന്നാം സ്ഥാനം, ജൂനിയർ ഭരതനാട്യം കാറ്റഗറിയിൽ കരുവന്നൂർ സ്വദേശി അൻവിത സുധീഷ് കുമാറിന് ഒന്നാം സ്ഥാനവും ഈ സീസണിലെ ബെസ്റ്റ് പെർഫോമൻസ് അവാർഡും ലഭിച്ചു..സീനിയർ ഭരതനാട്യം കാറ്റഗറിയിൽ അവന്തിക കെ സുമേഷിന് രണ്ടാം സ്ഥാനവും, സീനിയർ കുച്ചുപ്പുടി […]