IJKVOICE

വഴി തടയൽ സമരം നടത്തി

കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴി തടയൽ സമരം നടത്തി

ആർദ്ര വരച്ചു നൽകി മുഖ്യമന്ത്രിയുടെ ചിത്രം

ചേർത്തുപിടിച്ച സർക്കാരിന് സ്നേഹ സമ്മാനവുമായി ആർദ്ര എത്തി സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടന്ന മുഖ്യമന്ത്രിയുടെ ജില്ലാ തല യോഗത്തിൽ. ഇരിങ്ങാലക്കുട സ്വദേശിയായ പുല്ലരിക്കൽ വീട്ടിൽ വിനോദിന്റെ മകൾ ആർദ്രയ്ക്ക് ഇത് സ്വപ്നസാക്ഷാത്കാര്യം മാത്രമല്ല തന്റെ അച്ഛന്റെ ചികിത്സയ്ക്കായി കൂടെ നിന്ന സർക്കാരിനുള്ള നന്ദി കൂടിയാണ്. ആദ്യമായി മുഖ്യമന്ത്രിയെ നേരിൽ കാണാനും ചിത്രം വരച്ചു നൽകാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആർദ്ര. തൃശൂർ കാസിനോ ഹോട്ടലിൽ നടത്തിയ ജില്ലാതല യോഗത്തിലെ പ്രത്യേക ക്ഷണിതാക്കളായിരുന്നു ആർദ്രയും കുടുംബവും. മുഖ്യമന്ത്രിയെ […]

ധർണ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തണം : മന്ത്രി ഡോ. ആർ ബിന്ദു.സിപിഎം നേതൃത്വത്തിൽ ജനപ്രതിനിധികളുടെ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും മുഖ്യ പരിഗണന നൽകണം

പുതിയ അധ്യയനവർഷത്തിന്റെ ഒരുക്കങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും മുഖ്യ പരിഗണന നൽകണം മന്ത്രി ഡോ. ആർ ബിന്ദു, സ്കൂൾ തുറക്കുന്നതിന് മിന്നൊരുക്കമായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി

കഴുകൻ അജി അറസ്റ്റിൽ

പുതുക്കാട് : 10-05-2025 തിയ്യതി രാത്രി 11.30 മണിക്ക് പാലിയേക്കര ടോൾ പ്ലാസയിലെ ഒന്നാം നമ്പർ ട്രാക്കിലൂടെ ടോറസ് ലോറി ടോൾ ബൂത്തിലെ ഫാസ്റ്റ് ടാഗ് റീഡ് ചെയ്യാൻ താമസിച്ചതിനാലും, വാഹനം മുന്നോട്ട് നീക്കി നിർത്തുവാൻ ആവശ്യപ്പെട്ടതിലുമുള്ള വൈരാഗ്യത്താലും ടോൾ ബൂത്തിലെ കളക്ഷൻ സ്റ്റാഫ് ആയ ഉത്തർപ്രദേശ് സ്വദേശി പപ്പുകുമാർ 30 വയസ് എന്നയാളെ ടോൾ പ്ലാസയിലെ ഒന്നാം നമ്പർ ബൂത്തിനകത്തേക്ക് ടോറസ് ലോറി ഡ്രൈവർ അതിക്രമിച്ചു കയറി, അസഭ്യം പറയുകയും ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത […]

പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്

കൊടുങ്ങല്ലൂർ : ഡ്രീംസ് വെൽനസ് ക്ലിനിക്ക്, ഡ്രീംസ് വുമൺസ് വേൾഡ്, ഡ്രീംസ് അക്യുപങ്ചർ ക്ലിനിക് എന്നിവ ഉടമയായ പുത്തൻവേലിക്കര ചാലക്ക സ്വദേശി കോന്നം വീട്ടിൽ സുധീർ ഷാമൻസിൽ 40 എന്നയാളെയാണ് പോക്സോ കേസിൽ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനത്തിൽ അക്യുപങ്ചർ ചികിത്സയ്ക്ക് വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2022 ഏപ്രിൽ മാസം മുതലും, പെൺകുട്ടി പ്രായപൂർത്തിയയതിന് ശേഷം 2025 മാർച്ച് 25-ാം തീയതി വരെയും പല തവണകളിൽ പ്രതിയുടെ സ്ഥാപനങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിനാണ് […]

പാചകപ്പുര നിര്‍മ്മാണോദ്ഘാടനം

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പുതിയ പാചകപ്പുരയുടെ നിര്‍മ്മാണോദ്ഘാടനം വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ.നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 44 ലക്ഷം ഉപയോഗിച്ചാണ് പാച്ചകപ്പുരയും ഭക്ഷണത്തിനായുള്ള ഹാളും ഒരുക്കുന്നത്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ഷാജി അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, വാര്‍ഡംഗം കെ.കൃഷ്ണകുമാര്‍, പ്രധാനാധ്യാപിക പി.എസ്.ഷക്കീന, പിടിഎ പ്രസിഡന്റ് എ.വി.പ്രകാശ്, മുന്‍ പിടിഎ ഭാരവാഹികളായിരുന്ന മൈഷൂക്ക് കരൂപ്പടന്ന, എ.എം.ഷാജഹാന്‍, വി.ബി.ഷാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.