മധുരം ജീവിതം ജൂൺ ഒന്നു മുതൽ

ലഹരിക്കെതിരെ ഇരിങ്ങാലക്കുടയിൽ ‘മധുരം ജീവിതം’ ജൂൺ ഒന്നു മുതൽ; മന്ത്രി ഡോ ആർ ബിന്ദു,ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ സംഘാടക രൂപികരിച്ചു.
കാൺമാനില്ല

പടിയൂർ സ്വദേശിയായ ഈ ഫോട്ടോയിൽ കാണുന്ന കുരുട്ടിക്കാട്ടിൽ മോഹനൻ (70 വയസ്സ്) എന്ന വ്യക്തിയെ ഇന്നലെ ഉച്ച മുതൽ പടിയൂരിൽ നിന്നും കാണാതായിട്ടുണ്ട്. ഇയാളെ കണ്ടു കിട്ടുന്നവർ 9645935358 എന്ന നമ്പറിൽ ബന്ധപ്പെടുക
കിണര്‍ ഇടിഞ്ഞ് വീണു

കനത്ത മഴയില്‍ മാപ്രാണത്ത് കിണര്‍ ഇടിഞ്ഞ് വീണു,ഗൃഹനാഥന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
സ്വർണ്ണമാല ബൈക്കിൽ വന്ന് പൊട്ടിച്ചു

ഇരിങ്ങാലക്കുട : 01.05.2025 തിയ്യതി ഉച്ചക്ക് 16.30 മണിക്ക് കോണത്തുകന്ന് ജംഗ്ഷന് കിഴക്കുഭാഗത്തുളള MD CONVENTION CENTRE നു സമീപമുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന കോണത്തുകുന്ന് പുഞ്ച പറമ്പ് സ്വദേശി കോമള 67 വയസ് എന്നവരുടെ കഴുത്തിൽ കിടന്നിരുന്ന 2,10,000/- (രണ്ട് ലക്ഷത്തി പതിനായിരം) രൂപ വില വരുന്നതും മുന്നു പവൻ തൂക്കം വരുന്നതുമായ ലോക്കറ്റ് സഹിതമുളള സ്വർണ്ണമാല ബൈക്കിൽ വന്ന് ബലമായി വലിച്ചു പൊട്ടിച്ച് കവർച്ച ചെയ്തു കൊണ്ടു പോയ സംഭവത്തിനാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശി […]
ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു

കൈപ്പമംഗലം കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാട് ഷൈനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 1,60,500/- രൂപ വീതം പിഴ ഒടുക്കുന്നതിനും ജീവപര്യന്തം തടവിനും ഇരിങ്ങാലക്കുട കോടതി ശിക്ഷ വിധിച്ചു
പ്രതിനിധി സമ്മേളനം സമാപിച്ചു

ഇരിങ്ങാലക്കുടയിൽ സർക്കാർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക സി പി ഐ ഇരിങ്ങാലക്കുട : കേരളത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായ ഇരിങ്ങാലക്കുടയിൽ സർക്കാർ മേഖലയിൽ ഐ.ടി.ഐ, പോളിടെക്‌നിക് എന്നീ സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഒന്നുമില്ല. ഇതുമൂലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പട്ടികജാതിക്കാർ ഉൾപ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങൾക്കും മറ്റു ഇടങ്ങളെ പ്രത്യേകിച്ച് സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വരുന്നു.സ്വകാര്യ മേഖലയിലെ കനത്ത ഫീസ് കുടുംബങ്ങൾക്ക് താങ്ങാൻ ആകുന്നില്ല.അതുകൊണ്ട് മണ്ഡലത്തിൽ ഐ.ടി.ഐ , പോളിടെക്‌നിക് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ആരംഭിക്കണമെന്ന് സി.പി.ഐ ഇരിങ്ങാലക്കുട […]
മൂന്ന് പേർ അറസ്റ്റിൽ

കാറളം വെള്ളാനിയിൽ ബൈക്കിന് സൈഡ് കൊടുത്തില്ല എന്നതിന് ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
തനത് അവബോധ രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ ‘മധുരം ജീവിതം’ എന്ന പേരില്‍ തനത് അവബോധ രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു ഇരിങ്ങാലക്കുടയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
സംഗമം ഇരിങ്ങാലക്കുട ഈദ് , വിഷു , ഈസ്റ്റർ ആഘോഷിച്ചു

സംഗമം ഇരിങ്ങാലക്കുടയുടെ ഈ വർഷത്തെ ഈദ്, വിഷു, ഈസ്റ്റർ ഒന്നിച്ചുള്ള ആഘോഷം മെയ് ഒമ്പതിന് വൈകിട്ട് 7:30 മുതൽ അദിലിയയിലുള്ള ബാങ് സെങ് തായ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് വിപുലമായ രീതിയിൽ നടക്കുകയുണ്ടായി. സംഗമം ലേഡീസ് വിങ് നേതൃത്വം നൽകിയ വിഷു കണി, ഈസ്റ്റർ, ഈദ് എന്നിവ ചേർത്തുള്ള മത സൗഹാർദ പരിപാടി വളരെ മനോഹരമായിരുന്നു . സംഗമം പ്രസിഡണ്ട് സദുമോഹൻ (TRS മോഹൻ) അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വിജയൻ എല്ലാവരെയും സ്വാഗതം ചെയ്തു […]
വഴി തടയൽ സമരം നടത്തി

കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴി തടയൽ സമരം നടത്തി