റോഡ് പൊളിച്ചത് അപകടത്തിലാക്കി

യാത്ര ദുരിതമായി ഇരിങ്ങാലക്കുട ഠാണാവ്.പൈപ്പിടാന് മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചത് വാഹനയാത്രക്കാരെ അപകടത്തിലാക്കി
രണ്ട് റോഡുകൾ മന്ത്രി നാടിന് സമർപ്പിച്ചു

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കാട്ടൂർ പഞ്ചായത്തിലെ രണ്ട് റോഡുകൾ മന്ത്രി നാടിന് സമർപ്പിച്ചു
കണക്കൻ കുളം കയർഭൂവസ്ത്രം വിരിച്ചു നവീകരിച്ചു

കേരളത്തിന്റെ സുവർണ്ണ നാരായ കയർ വലപ്പായ ഉപയോഗിച്ച് വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളം അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ കഠിനാധ്വാനത്തിലൂടെ വൃത്തിയാക്കിയാണ് കയർ വസ്ത്രം വിരിച്ച് മനോഹരമാക്കിയത്. ഈ പ്രവർത്തിയിലൂടെ പ്രകൃതിദത്തമായി ജലാശയങ്ങളെ സംരക്ഷിക്കുന്നു ഇതിലൂടെ മണ്ണിലേക്ക് അരിച്ചിറങ്ങുന്ന വെള്ളം ഭൂമിയിലെ ജലനിരപ്പ് കൂട്ടാൻ സഹായിക്കുന്നു, കൂടാതെ മണ്ണൊലിപ്പ് തടയുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാതെയുള്ള ജലസ്രോതസ്സുകളുടെ സംരക്ഷണ മാർഗങ്ങളിൽ ഒന്നാണ് കയർ വസ്ത്രം വിരിക്കൽ പ്രവർത്തി. ഈ പ്രവർത്തിക്കായി 145,000 രൂപ അടക്കൽ തുകയും 227 തൊഴിൽ ദിനങ്ങളും […]
124 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ പാലിയേക്കരയിൽ റൂറൽ ഡാൻസാഫ് സംഘത്തിന്റെ വൻ കഞ്ചാവ് വേട്ട.. ഒഡീഷയിൽ നിന്നും ലോറിയിൽ കടത്തിയ 124 കിലോ കഞ്ചാവ് പിടികൂടി. നാലുപേർ പിടിയിലായി
ഫദ്‌വ ഫാത് മ അഭിമാനമായി

ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ മുഴുവൻ മാർക്ക് നേടി ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ ഫദ്‌വ ഫാത് മ അഭിമാനമായി 2025 മാർച്ചിൽ നടത്തിയ ഹയർ സെക്കൻ്ററി പരിക്ഷയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 1200/1200 മാർക്ക് നേടി നാഷണൽ സ്കൂളിലെ ഫദ്‌വ ഫാത് മ ഇരിങ്ങാലക്കുടക്ക് അഭിമാനമായി.എടതിരിഞ്ഞി ചൂലൂക്കാരൻ വീട്ടിൽ ഷാജിയുടെ യും ഷഫ്നയുടെയും മകളാണ് ഫദ്‌വ
പുളിക്കലച്ചിറ പാലം

പുളിക്കലച്ചിറ പാലം – നിർമ്മാണത്തിലെ അപാകത പരിഹരിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി. നാലമ്പല തീർത്ഥാടനത്തിന് തടസ്സമുണ്ടാകില്ല: മന്ത്രി ഡോ ആർ ബിന്ദു
കുറ്റക്കാരനെന്നു കണ്ടെത്തി

കോടാലി ഇഞ്ചക്കുണ്ട് ദേശത്ത് കുണ്ടിൽ വീട്ടിൽ സുബ്രൻ മകൻ അനീഷ് (41 വയസ്സ്) എന്നയാളെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ആയ വിനോദ്‌കുമാർ എൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2022 ഏപിൽ 10 നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. അനീഷ് മാതാപിതാക്കളായ വെള്ളിക്കുളങ്ങര കോടാലി ഇഞ്ചകുണ്ട ദേശത്ത് കുണ്ടിൽ വീട്ടിൽ സുബ്രൻ (65 വയസ്സ്) ചന്ദ്രിക സുബ്രൻ,(62 വയസ്സ്) എന്നിവരുമൊന്നിച്ച് താമസിച്ചു വരവെ സുബ്രൻ എന്നയാളുടെ കൈവശാവകാശത്തിലുള്ള 17 1/2 സെന്റ് വസ്തുവിൽ നിന്നും 6 […]
തെരഞ്ഞെടുക്കപ്പെട്ടു

ഇരിങ്ങാലക്കുട* : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി ടി കെ ഉണ്ണികൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സിപിഐഎം മാള ഏരിയാ കമ്മിറ്റി അംഗവും കർഷകസംഘം ജില്ലാ കമ്മിറ്റി അംഗവും മാളഏരിയ പ്രസിഡണ്ടുമാണ്. സ്വീകരണ ചടങ്ങിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി കെ ഡേവിസ് മാസ്റ്റർ. ജില്ലാ കമ്മിറ്റി അംഗം എം രാജേഷ്. സിപിഐഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ. സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ […]
കുളം നവീകരണത്തിന് തുടക്കമായി

മുരിയാട് ഗ്രാമപഞ്ചായത്തിലെ ഊരകം വെസ്റ്റ് 11-ാം വാർഡിലെ കതിർപ്പിള്ളി കുളം നവീകരണത്തിന് തുടക്കമായി
മരം കടപുഴകി കനാലിലേയ്ക്ക് വീണു

കരുവന്നൂർ പുത്തത്തോട് കെ എൽ ഡി സി കനാൽ ബണ്ട് നിർമ്മാണം നടക്കുന്നിടത്തെ മരം കടപുഴകി കനാലിലേയ്ക്ക് വീണു