IJKVOICE

ലഹരിക്കെതിരെ യുവത്വം

ഇരിഞ്ഞാലക്കുട: CPI തൃശ്ശൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി AISF-AIYF എടതിരിഞ്ഞി മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ “ലഹരിക്കെതിരെ യുവത്വം” എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് രാവിലെ എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് പരിസരത്തു നിന്ന് സംഘടിപിച്ച മാരത്തോൺ എടതിരിഞി HDP സമാജം സ്കൂളിലെ റിട്ടയേർഡ് അധ്യാപകൻ ശ്രീ.ഷാജി മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത് ചെട്ടിയാൽ സെന്ററിൽ സമാപിച്ചു. AIYF എടതരത്തിമേഖല സെക്രട്ടറി.വി.ആർ അഭിജിത്ത് സ്വാഗതം പറഞ്ഞയോഗത്തിൽ മേഖല പ്രസിഡന്റ് പി.എസ്.കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു.ലോക്കൽ സെക്രട്ടറി.വി.ആർ.രമേഷ്,അസി.സെക്രട്ടറി.കെ.പി.കണ്ണൻ AIYF ഇരിങ്ങാലക്കുടമണ്ഡലം പ്രസിഡണ്ട് വിഷ്ണുശങ്കർ,AISF ഇരിങ്ങാലക്കുടമണ്ഡലം പ്രസിഡണ്ട് ജിബിൻ ജോസ് 2 -ാംവാർഡ് വെമ്പർ ബിനോയ് വി.ടി എന്നിവർ സംസാരിച്ചു.സഖാക്കളായ അൻഷാദ്.എൻ. കെ.ഗിൽഡപ്രേമൻ,ഗോകുൽസുരേഷ്,ഷിയാസ്,ധനൂഷ്,ആർദ്രസന്തോഷ് എന്നിവർ നേതൃത്വം നൽകി.തുടർന്ന് പങ്ക് എടുത്തവർക്ക് മെഡലും നന്ദിപത്രവും നൽകി