ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയി ചാർജ്ജെടുത്തു

ബിജോയ് സാർ വീണ്ടും ഇരിങ്ങാലക്കുടയിലേയ്ക്ക് .ഇരിങ്ങാലക്കുടയിൽ എസ് ഐയും സി ഐ ആയും സർവ്വീസ് ചെയ്തിട്ടുള്ള ഇരിങ്ങാലക്കുട സ്വദേശി കൂടിയായ പി ആർ ബിജോയ് ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന തൃശൂർ റൂറൽ ജില്ലാ പോലീസ് ഓഫീസിൽ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയി ചാർജ്ജെടുത്തു
ബി ജെ പി ആരോപണം

കൂടൽമാണിക്യം തിരുവുത്സവം പ്രോഗ്രാം ബുക്ക് പുറത്തിറക്കിയതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അവഹേളിച്ചതായി ബി ജെ പി ആരോപണം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഈ വർഷത്തെ കൂടൽമാണിക്യം തിരുവുത്സവം പ്രോഗ്രാം ബുക്കിൽ സ്ഥലം എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ആശംസ ഉൾപ്പെടുത്താതെ അവഹേളിച്ചതായി ബി ജെ പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, എം എൽ എ, ജില്ലാ കളക്‌ടർ എന്നിവരുടെ ആശംസാ സന്ദേശങ്ങൾ ഉൾപ്പെടുത്തുകയും, […]
മൂന്നുവയസ്സുകാരി മരണപ്പെട്ടത് ഭക്ഷ്യവിഷ

തൃശൂർ ആമ്പല്ലൂർ വെണ്ടോരില്‍ മൂന്നുവയസ്സുകാരി മരണപ്പെട്ടത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നാണെന്ന് ആരോപണം. അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തിൽ പോലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.ശനിയാഴ്ച വിദേശത്തുനിന്നും നെടുമ്പാശേരിയിലെത്തിയ പിതാവ് ഹെന്‍ട്രിയെ സ്വീകരിക്കാന്‍ പോയതാണ് ഒലിവിയ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഒലിവിയക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇതോടെ ഒല്ലൂരിലെ […]
ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട – ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇരിങ്ങാലക്കുട സംഘടിപ്പിച്ച മാനവ സമന്വയം 2025 ഇരിങ്ങാലക്കുട രൂപത ബിഷപ്. മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു
പ്രതി പിടിയിൽ

കൊടകരയിൽ മർമ്മചികിത്സാകേന്ദ്രത്തിന്റെ മറവിൽ ചികിത്സക്കെത്തിയ യുവതിയെ ലൈംഗികാതിക്രമം ചെയ്ത കേസിൽ മർമ്മചികിത്സാകേന്ദ്രത്തിന്റെ ഉടമസ്ഥൻകൂടിയായ പ്രതി പിടിയിൽ* കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലെ വല്ലപ്പാടിയിലുള്ള ആർട്ട് ഓഫ് മർമ്മ എന്ന സ്ഥാപനത്തിൽ ചികിത്സക്കെത്തിയ യുവതിയെ ലൈംഗികാതിക്രമം ചെയ്ത കേസിൽ മർമ്മചികിത്സാകേന്ദ്രത്തിന്റെ ഉടമസ്ഥൻ കൂടിയായ പ്രതിയെ കൊടകര പോലീസ് പിടികൂടി. കൊടകര വട്ടേക്കാട് ദേശത്ത് വിരിപ്പിൽ വീട്ടിൽ സിൻഡെക്സ് സെബാസ്റ്റ്യൻ 47 വയസ്സ്, എന്നയാളെയാണ് കൊടകര പോലീസ് പിടികൂടിയത്. 15.04.2025-ന് ഉച്ചയ്ക്ക് 12.30 മണിയോടെ തൃക്കൂർ സ്വദേശിയായ യുവതി വലതുകൈയുടെ […]
ഫ്രാൻസിസ് മാർപ്പാപ്പ അന്തരിച്ചു

ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ അന്തരിച്ചു. 88 വയസായിരുന്നു. വത്തിക്കാനിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങൾ മൂലം ചികിത്സയിലായിരുന്ന മാർപ്പാപ്പ ഏതാനും ദിവസങ്ങൾ മുമ്പാണ് വത്തിക്കാനിലെ വീട്ടിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് വിശ്രമത്തിലായിരുന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 13നാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് അധ്യക്ഷനായി സ്ഥാനമേറ്റത്. കർദിനാൾ ബെർഗോളിയോ എന്നതാണ് യഥാർഥ പേര്.വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ […]
സംഘാടകസമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : കേരള പുലയർ മഹാ സഭ സ്ഥാപക നേതാവും മുൻമന്ത്രിയുമായിരുന്ന പി കെ ചാത്തൻ മാസ്റ്ററുടെ 37-ാം ചരമവാർഷികം ഏപ്രിൽ 22ന് സമുചിതമാചരിക്കുവാൻ ഇരിങ്ങാലക്കുട യൂണിയൻ ഓഫീസിൽ ചേർന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. ഏപ്രിൽ 22 ന് രാവിലെ ഏഴ് മണിക്ക് ശാഖാ കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിക്കും. എട്ടുമണിക്ക് ജില്ലയിലെ 11 യൂണിയൻ കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ പുഷ്പാർച്ചന അനുസ്മരണം സംഘടിപ്പിക്കും. 9 മണിക്ക് കുഴിക്കാട്ടുകോണം സ്മൃതിമണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചനയും അനുസ്മരണവും വൻ ജനപങ്കാളിത്തത്തോടെ […]
മിഥുന്‍: പരിമിതികളില്‍ നിന്ന് ജ്വലിച്ചുകയറിയ നേതാവ്

ഇരിങ്ങാലക്കുട : കാഴ്ച-സംസാര പരിമിതികളെ ഉണര്‍വിനുള്ള ഊര്‍ജമാക്കി മുന്നേറിയ വിദ്യാര്‍ഥിയാണ് ഇപ്പോള്‍ ഐഎഎസ്എഫ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ പടിയൂര്‍ എടതിരിഞ്ഞി സ്വദേശി മിഥുന്‍ പോട്ടക്കാരന്‍. ജനിച്ചപ്പോള്‍ത്തന്നെ ഒരു കണ്ണ് ഇല്ലായിരുന്നു. മുച്ചുണ്ട് കാരണം പിന്നീട് സംസാരത്തിനും പരിമിതികളുണ്ടായി. കൂലിപ്പണിക്കാരനായ അച്ഛന്‍ സുരേഷും സ്‌കൂളില്‍ സ്വീപ്പറായ അമ്മ സിന്ധുവുമാണ് മിഥുന് പരിമിതികളെ അതിജീവിക്കാനുള്ള കരുത്തും ഊര്‍ജവും നല്‍കിയത്. അമ്മ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ് ആണ്.സ്‌കൂളില്‍ പഠനത്തില്‍ മിടുക്കനായിരുന്നു. അതോടെ അധ്യാപകര്‍ക്ക് ഇഷ്ടപ്പെട്ട വിദ്യാര്‍ഥിയായി. മുറിച്ചുണ്ട് പ്രശ്‌നവും താടിയെല്ലിന്റെ വളര്‍ച്ചക്കുറവ് […]
ഓൺലൈൻ തട്ടിപ്പ്

ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരൻ തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിൻറെ പിടിയിൽ ഫെയ്‌സ്ബുക്കിലൂടെ പരിചയപെട്ട് വിവിധ വ്യാജവാഗ്ദാനങ്ങൾ നൽകി തൃശൂർ സ്വദേശിയുടെ ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാളായ ഓസ്റ്റിൻ ഓഗ്‌ബ എന്ന നൈജീരിയൻ പൌരനെയാണ് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പിടികൂടിയത്. 01.03.2023 നാണ് കേസിനാസ്‌പദമായ സംഭവത്തിൻറെ തുടക്കം ഉണ്ടായത്. തൃശൂർ സ്വദേശി ഫെയ്സ്ബുക്കിൽ നിന്നും പ്രതികളിലൊരാളായ എന്ന സ്ത്രീയെ പരിചയപെടുകയായിരുന്നു. […]
രവീന്ദ്രൻ (76) നിര്യാതനായി

എടതിരിഞ്ഞി : ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ ശാന്തിയും ചാണിയിൽ വേലായുധൻ മകൻ രവീന്ദ്രൻ (76) നിര്യാതനായി.സംസ്കാരം വൈകീട്ട് 3 മണിക്ക് സ്വവസതിയിൽ.മക്കൾ.രമ്യ,ഹണി,ശിവകുമാർ .മരുമക്കൾ.സൽജുകുമാർ,ഉണ്ണികൃഷ്ണ,സിജി