IJKVOICE

അന്നദാന മണ്ഡപം പുതുക്കി പണിയുന്നതിന് ഉള്ള തുടക്കം കുറിച്ചു

തിരുവമ്പാടി ക്ഷേത്രത്തിലെ അന്നദാന മണ്ഡപം പുതുക്കി പണിയുന്നതിന് ഉള്ള തുടക്കം കുറിച്ചു. എരേക്കത്ത് വീട്ടിൽ അഡ്വ. കെ.ജി. അനിൽകുമാർ (ഐ സി എൽ ഫിൻകോർപ്പ് )ആണ് മണ്ഡപം പണികൾ നടത്തി കൂടെ ലിഫ്റ്റ് അടക്കം വെച്ച് ഭഗവാന് സമർപ്പിക്കുന്നത്. ക്ഷേത്രം തന്ത്രി ബഹ്മശ്രീ പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് അനിൽകുമാറിന്റെ സഹധർമ്മിണി ഉമാ അനിൽ കുമാർ, മകൻ അമൽജിത്ത് എ മേനോൻ, എന്നിവർ ഭദ്രദീപം കൊളുത്തി ആരംഭം കുറിച്ചു. ക്ഷേത്രം പ്രസിഡണ്ട് ഡോ. പത്മശ്രീ സുന്ദർ മേനോൻ, വൈസ് […]

കാപ്പ ചുമത്തി ജയിലിൽ അടച്ചു

ഒല്ലൂർ സി.ഐ യെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അനന്തു മാരിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ഇത് രണ്ടാം തവണയാണ് അനന്തുവിനെതിരെ കാപ്പ ചുമത്തുന്നത്. വധശ്രമം, കവർച്ച ഉൾപ്പെടെ 12 ഓളം കേസുകളിൽ പ്രതിയാണ് അനന്തു. ഒല്ലൂർ പടവരാട് സ്വദേശിയായ അനന്തുവിനെ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് കരുതൽ തടങ്കലിൽ ആക്കിയത്. ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ഒല്ലൂർ സി ഐ ആയിരുന്ന ഫർഷാദിനെ പ്രതി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അനന്തുവിനെ മറ്റൊരു കേസിൽ പിടികൂടാൻ […]

കെ എസ് ടി പി റോഡ് നിർമ്മാണം

കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കാൻ ഉദോഗസ്ഥർക്ക് നിർദ്ദേശം നൽകി – മന്ത്രി ഡോ ആർ ബിന്ദു കൊടുങ്ങല്ലൂർ – തൃശ്ശൂർ റോഡിൽ കെ എസ് ടി പി നിർമ്മാണം മൂലം നേരിടുന്ന കുടി വെള്ള ക്ഷാമം ഉടൻ പരിഹരിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനമായി. നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിലെ പൈപ്പുകൾ മാറ്റിയിട്ട സ്ഥലങ്ങളിൽ പുതിയ പൈപ്പിലേക്ക് ഇൻ്റർ ലിങ്ക് ചെയ്തും പൈപ്പുകൾ സ്ഥാപിക്കാൻ ബാക്കിയുള്ള സ്ഥലങ്ങളിലെ പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കാനും മന്ത്രി […]

ലോട്ടറി മറവില്‍ മദ്യവില്‍പന

ലോട്ടറി വില്‍പ്പനയുടെ മറവില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച് മദ്യ വില്‍പന നടത്തിയ ആളെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി

കോഴിപ്പറമ്പിൽ അയ്യപ്പൻ എന്ന ആന ചരിഞ്ഞു

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ചാഴൂർ വില്ലേജ് ചേറ്റക്കുളം പാറക്കുളങ്ങര അമ്പലത്തിന് മുൻവശം കെട്ടിയിരുന്ന കാട്ടൂർ കോഴിപ്പറമ്പിൽ രാജേഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള കോഴിപ്പറമ്പിൽ അയ്യപ്പൻ എന്ന ആന 61 വയസ്സ് ഇന്ന് 01.03.25 തിയതി 04.00 മണിയോടെ ചരിഞ്ഞു

കൊടകര സഹൃദയ കോളേജിന് കിരീടം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ഓൾ കേരളാ ഇന്റർകോളേജിയേറ്റ് വടംവലി ടൂർണമെൻ്റിൽ പുരുഷ വനിത വിഭാഗങ്ങളിൽ കൊടകര സഹൃദയ കോളേജിന് കിരീടം.

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി, തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് ഇയാളെ പിടികൂടിയത്. […]

പ്രതിഷേധ സമരം നടത്തി

സംസ്ഥാനപാത കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം മൂലം ദുരിതത്തിലായെന്നാരോപിച്ച് മാപ്രാണത്ത് വ്യാപാരികള്‍ പ്രതിഷേധ സമരം നടത്തി