IJKVOICE

വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ മരണപ്പെട്ടു

തൃശൂർ വിയ്യൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് മരണപ്പെട്ടു . കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് മരിച്ചത്. രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം .തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വെച്ച് കിടന്ന വിദ്യാർത്ഥിയെ സഹപാഠികൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു

ഗാന്ധി സ്മരണയോടെ എഐവൈഎഫ് പൊതു സമ്മേളനം

ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു.

കുടുംബസംഗമം ടൗണ്‍ഹാളില്‍ വെച്ച് സംഘടിപ്പിച്ചു

എല്‍ ഐ സി ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ കെ വേണൂസ് യൂണിറ്റിന്റെ 38-ാം മത് കുടുംബസംഗമം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ വെച്ച് സംഘടിപ്പിച്ചു

പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സി പി എം കാറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് സമ്മാനിച്ചു

ആളൂർ : കേരള യൂത്ത് ഗൈഡൻസ് മൂവ്മെന്റ് എറണാകുളം എന്ന ചാരിറ്റി സംഘടന തൃശൂർ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്ത ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ക്കു അവാർഡ് നൽകുന്നതിന്റെ ഭാഗമായി മൊമെന്റോ യും 25000 ₹ ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. കൂടുതൽ കരുത്തോടെയും, ഊർജസ്വലനായും പ്രവർത്തിക്കുവാൻ ഈ അംഗീകാരം ഉപകരിക്കുമെന്നും ആശംസിച്ചു കൊണ്ട് യൂത്ത് ഗൈഡൻസ് മൂവ്മെന്റ് സെക്രട്ടറി സേവ്യർ പാലാട്ടി സംസാരിച്ചു. മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ […]

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിലായി

തൃശ്ശൂർ അതിരപ്പിള്ളിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.. അതിരപ്പിള്ളി വില്ലേജ് ഓഫീസർ കെ എൽ ജൂഡ് ആണ് പിടിയിലായത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവം

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവം എസ് എഫ് ഐ കെ എസ് യു ക്രിമിനലുകളുടെ സംഘർഷം- സാധാരണ വിദ്യാർത്ഥികൾക്ക് പൂർണ്ണ സംരക്ഷണമൊരുക്കും ബിജെപി. ഇരിങ്ങാലക്കുട: മാളയിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവ സമയത്ത് SFI KSU സംഘടനാ ക്രിമിനലുകൾ നടത്തിയ രൂക്ഷമായ സംഘട്ടനം മറ്റ് സാധാരണ വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെയേറെ ബുദ്ധിമുട്ടുളവാക്കുന്നതാണ്. ഇവർക്ക് സംരക്ഷണ മൊരുക്കുമെന്ന് ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ പറഞ്ഞു. പോലീസ് ശക്തമായ […]

സുവനീർ “പച്ച” പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : താലൂക്കിൻ്റെ ചരിത്രവും ജീവനക്കാരുടെ രചനകളുമായി പതിന്നാല് വർഷങ്ങൾക്ക് ശേഷം സുവനീറുമായി മുകുന്ദപുരം താലൂക്ക് ജീവനക്കാരുടെ കൂട്ടായ്മ . ” പച്ച ” എന്ന പേരിൽ ടീം മുകുന്ദപുരം പ്രസിദ്ധീകരിച്ച സുവനീർ റവന്യു മന്ത്രി അഡ്വ. കെ.രാജൻ പ്രകാശനം ചെയ്തു . തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് , സുവനീർ ചീഫ് എഡിറ്റർ പ്രസീത ഗോപിനാഥ്, എഡിറ്റർ അഖിൽ.എം.എ ,അലക്സ് ജോസ് കവലക്കാട്ട് എന്നിവർ […]