സ്വർണം മോഷ്ടിച്ച ജോലിക്കാരി അറസ്റ്റിൽ

ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും 9 ¾ പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരിയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു
അയൽവാസി സ്ത്രീയെ ആക്രമിച്ച പ്രതിക്ക് 5 വർഷം തടവും പിഴയും

അയൽവാസിയായ സ്ത്രീയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് ഇരിങ്ങാലക്കുട കോടതി അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു
20 ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിൽ

തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡി എം എയുമായി യുവാവ് എക്സൈസ് പിടിയിൽ
രൂക്ഷ വിമർശനവുമായി മന്ത്രി ആർ ബിന്ദു

കലുങ്ക് സംവാദങ്ങള് എന്ന പേരില് ഫ്യൂഡല് കാലഘട്ടത്തിലെ ദര്ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള് സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന തൃശ്ശൂര് എം.പി-യുടെ പരിപാടി അപലപനീയമാണ്. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് പരിപാടിയിൽ തന്റെ പ്രശ്നം അവതരിപ്പിച്ച വായോധികയോട് അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ ജനാധിപത്യമര്യാദകൾക്ക് നിരക്കുന്നതല്ല. എന്ന് മന്ത്രി ആർ ബിന്ദു പ്രസ്താവനയിലൂടെ പറഞ്ഞു. “താനിവിടുത്തെ മന്ത്രിയല്ല, രാജ്യത്തെ മന്ത്രിയാണ്” എന്ന് പറയുന്നയാള് താന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ നിന്നാണെന്ന് വിസ്മരിച്ചു പോകുന്നു. തൃശ്ശൂരിലെ ജനങ്ങളുടെ വോട്ട് വാങ്ങി […]
യുവതിയെ മാനഹാനി വരുത്തിയ ആളൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു

ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ സിറ്റിനിടയിലൂടെ മാനഹാനി വരുത്തിയ ആളൂർ സ്വദേശിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു
മൂർക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ഓർമ്മകൂട്ടം 2025 നടത്തി

മൂർക്കനാട് സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത സ്റ്റാഫിന്റെ സംഗമം 2025 സെപ്റ്റംബർ 16 നു സ്കൂൾ മാനേജർ ബഹുമാനപ്പെട്ട സിന്റോ മാടവന അച്ഛന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഈ മീറ്റിങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി പ്രീത ഫിലിപ്പ് സ്വാഗതം പറയുകയും വിരമിച്ച അധ്യാപകരും അനധ്യാപകരും അവരുടെ അനുഭവങ്ങളും ഓർമകളും പങ്കുവെക്കുകയും ചെയ്തു. പ്രാർത്ഥനഗാനത്തോടെ ആരംഭിച്ച യോഗത്തിന് MPTA പ്രസിഡന്റ് ശ്രീമതി രേഖ രജിത് ആശംസ അർപ്പിക്കുകയും ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി ബിറ്റു ടീച്ചർ നന്ദി അർപ്പിക്കുകയും ചെയ്തു. സ്കൂളിൽ വച്ചുതന്നെ […]
പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിക്കുടി

ആളൂർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിക്കുടി
ബസ് ഇടിച്ച് കാർ തകർന്നു

ബൈക്ക് യാത്രികൻ മരിച്ച ചൊവ്വൂർ ഇറക്കത്ത് വീണ്ടും അപകടം അമിതവേഗത്തിൽ വന്ന ബസ് ഇടിച്ച് കാർ തകർന്നു മൊബൈലിൽ ചിത്രം എടുത്തത് സംബന്ധിച്ച് ബസിലെ കണ്ടക്ടർ ബൈക്ക് യാത്രക്കാരുമായി തർക്കം
കൂടൽമാണിക്യം കഴകം നിയമനം

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം വിഷയത്തിൽ സിവിൽ കോടതിയുടെ കണ്ടെത്തലിന് വിധേയമായിട്ടായിരിക്കണം കഴകം നിയമനം എന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സ്ഥിതിക്ക് തൽസ്ഥിതി തുടരാൻ കൂടൽമാണിക്യം ദേവസ്വം ഭരണസമിതിക്ക് ബാധ്യതയുണ്ട്. നിയമവ്യവസ്ഥയെയും കോടതികളെയും വെല്ലുവിളിച്ച് കൊണ്ട് ആചാരങ്ങളിൽ കൈകടത്താൻ ഭരണസമിതി മുതിരുന്നത് പ്രതിഷേധാർഹമാണ്. ബഹു ഹൈക്കോടതിയുടെ നിർദ്ദേശങ്ങളെ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു കൊണ്ട് ഭക്തജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനകൾ നടത്തി ക്ഷേത്രത്തിൻ്റെ ആചാര അനുഷ്ഠാനങ്ങളുടെ അവസാന വാക്കായ തന്ത്രിയെ നോക്കുകുത്തിയാക്കി ഭരണസമിതി നടത്തുന്ന […]
ആർദ്രകേരള പുരസ്കാരം 2023-24 ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കാറളം ഗ്രാമപഞ്ചായത്തിന്

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരള പുരസ്കാരം 2023-24 ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിൻ്റെ പങ്കാളിത്തതോടെ കാറളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതികൾ മുൻനിർത്തിയാണ് 2023-24 സാമ്പത്തിക വർഷം ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കൈവരിക്കാനായത്. ആരോഗ്യ പ്രവർത്തകരുടെയും, ജനപ്രതിനിധികളുടെയും കൂട്ടായ്മയിലൂടെയാണ് ഇത് സാധ്യമായത്. പ്രാദേശിക ആരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമായ നൂതന ഇടപെടലുകൾ, സാമൂഹ്യ ഘടകങ്ങളായ ശുചിത്വം, മാലിന്യ […]