IJKVOICE

വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി സ്വര്‍ണ്ണമാല കവര്‍ച്ച

പട്ടേപാടം സ്വദേശിനി തരുപടികയില്‍ ഫാത്തിമ തസ്‌നി (19) യെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. മാള പുത്തന്‍ചിറ കൊല്ലംപറമ്ബില്‍ വീട്ടില്‍ ജയശ്രീ (77) യുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത സംഭവത്തിലെ കൂട്ടുപ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ 9 ന് രാത്രി 07.15 യോടെയഈ കേസിലെ മുഖ്യ പ്രതി പുത്തന്‍ചിറ സ്വദേശി ചോമാട്ടില്‍ വീട്ടില്‍ മകന്‍ ആദിത്ത് (20) അയല്‍വാസിയായ റിട്ട. അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച്‌ കയറി ജയശ്രീ ടീച്ചറുടെ […]

കുട്ടംകുളം നവീകരണ പദ്ധതിയുടെ ടെൻഡർ അംഗീകരിച്ചു

കുട്ടംകുളം നവീകരണ പദ്ധതിയുടെ ടെൻഡർ അംഗീകരിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും : മന്ത്രി ഡോ ആർ ബിന്ദു ചരിത്ര സ്മാരകമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് സ്ഥിതി ചെയ്യുന്ന കുട്ടൻ കുളം നവീകരണ പ്രവർത്തികൾക്കായി 4,04,60,373 രൂപയുടെ ടെൻഡർ ഇന്നത്തെ ക്യാബിനറ്റ് യോഗം അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. ഉടൻതന്നെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുട്ടംകുളത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്തുകൊണ്ടുള്ള സൂക്ഷ്മതയോടെയാവും നവീകരണ പ്രവൃർത്തി. ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റി ആണ് കുട്ടംകുളം നവീകരണം […]

കുടുംബ സംഗമം നടത്തി

മുകുന്ദപുരം താലൂക്കിലെ റേഷൻ വ്യാപാരികൾ ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ വച്ച് കുടുംബ സംഗമം നടത്തി

സെന്റ്.മേരിസ് ഹയർ സെക്കണ്ടറി സ്കൂളിൽ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് ഉദ്ഘാടനം

സെന്റ്.മേരിസ് ഹയർ സെക്കണ്ടറി സ്കൂളിൽ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് ഉദ്ഘാടനം. ഇരിങ്ങാലക്കുട. വിദ്യാർത്ഥികളിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയാൻ അവരെ വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തി സർഗാത്മക പ്രവർത്തനങ്ങളെ ഉയർത്താനും സാമുഹ്യ പ്രതിബദ്ധത വളർത്താനും സഹായിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനു ബന്ധിച്ച് റോവർ ഏൻഡ് റെയിഞ്ചർ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. […]

വിസ്മയ സുനിൽ തേനി കോളേജിൽ രണ്ടാം റാങ്ക് നേടി

ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി പണിക്കപറമ്പിൽ സുനിലിന്റെയും സിനി സുനിലിന്റെയും മകളായ വിസ്മയ സുനിൽ തേനി മേരി മാതാ കോളേജ് എംഎസ്സി ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി വിഭാഗത്തിൽ മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും സെക്കൻഡ് റാങ്ക് കരസ്ഥമാക്കി. അഭിനന്ദനങ്ങൾ

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോകുൽ ചരിഞ്ഞു

കുറച്ചുദിവസമായി ആന അവശനിരയിലായിരുന്നു കോഴിക്കോട് നിന്ന് കഴിഞ്ഞവർഷം കൂട്ടാനയുടെ കുത്തേറ്റിരുന്നു മുറിവ് ആഴത്തിലുള്ളതായിരുന്നു 40 വയസ്സുള്ള കൊമ്പൻ ഗുരുവായൂർ ആനയോട്ടത്തിൽ നിരവധിതവണ ഒന്നാമത് എത്തിയിരുന്നു

ആളൂരിൽ അഞ്ച് റോഡുകൾ നാടിന് സമർപ്പിച്ചു

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ആളൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ അഞ്ച് റോഡുകൾ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (LRRP ) യുടെ ഭാഗമായി ആളൂർ പഞ്ചായത്തിൽ 1കോടി 16 ലക്ഷം ചെലവഴി ച്ചാണ് 5 റോഡുകൾ നവീകരിച്ചതെന്നും, സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട മണ്ഡലത്തിൽ 30 റോഡുകളുടെ നവീകരണത്തിനായിമാത്രം 8 കോടി 39 […]

ഡയറി ഫാം ഉടമയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ഇരിങ്ങാലക്കുട : ഡയറി ഫാം ഉടമയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ചേലൂർ പെരുവല്ലിപ്പാടം റോഡിൽ മാളിക വീട്ടിൽ സുമേഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി അതിരാവിലെ ചേലൂർ, കണ്ഠേശ്വരം, കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നട തുടങ്ങിയ സ്ഥലങ്ങളിൽ പാൽ വിതരണം നടത്തി കുട്ടംകുളത്തിനു സമീപം സ്വാമീസ് ബേക്കറിക്കു മുമ്പിലായി രാവിലെ ഏഴു മണിയോടെ എത്തി ഒമ്പതു മണി വരെ പാൽ വിതരണം നടത്തിയിരുന്നു. ഇന്നു രാവിലേയും സുമേഷ് പാൽ വിതരണത്തിന് എത്തിയിരുന്നു. സംസ്കാരം […]