IJKVOICE

രാമകൃഷ്ണൻ 58 നിര്യാതനായി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.പൊറത്തിശ്ശേരി നവോദയ നഗർ കോമ്പാത്ത് രാമകൃഷ്ണൻ 58 വയസ് നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച 2 മണിക്ക് മുക്തിസ്ഥാനിൽ.അപകടം നടന്നത് ഫെബ്രുവരി 15നാണ്. കരുവന്നൂർ ബംഗ്ലാവ് പരിസരത്ത് വെച്ച് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ ജയ, മക്കൾ അനുഷ, ജിഷ

106 വയസ്സിൽ നിര്യാതയായി

പാറെക്കാട്ടുകര ഗ്രാമത്തിലെ മുത്തശ്ശി അണലി പറമ്പിൽ ചാത്തുണ്ണിഭാര്യ ചെറോണ 106 വയസ്സ് നിര്യാതയായി. ജാനകി, ഭാർഗ്ഗവി എന്നിവർ മക്കളാണ് മരുമക്കൾ ശേഖരൻ (late) സുകുമാരൻ മുരിയാട് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ഷൈലകുമാർ, അനിൽകുമാർ, ഷിബു ഷാജി എന്നിവർ ചെറുമക്കളാണ് സംസ്കാരം നാളെ രാവിലെ 10 ന് പൂമംഗലം ശാന്തിതീരത്ത്

കുരിയൻ (75) നിര്യാതനായി

ഇരിങ്ങാലക്കുട : ഐക്കരകുന്ന് കുന്നത്തുപറമ്പിൽ അന്തോണി മകൻ കുരിയൻ (75) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 9 ന് ഐക്കരക്കുന്ന് പാദുവ നഗർ സെൻ്റ് ആൻ്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ ജെസി. മക്കൾ : സിൻ്റോ , ബ്രിൻ്റേ , അനു. മരുമക്കൾ : സ്റ്റെഫി , ആഷ്ലിൻ

നിര്യാതയായി

ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് ട്രഷറർ ലയൺ ടിനോ ജോസിൻ്റെയും മെംബർ ലയൺ ടിജോ ജോസിൻ്റെ മാതാവുമായ ചിറ്റിലപ്പിള്ളി കൊടിയിൽ ജോസ് ഭാര്യ കൊച്ചുത്രേസ്യാ(67)നിര്യാതയായി. സംസ്കാരകർമ്മം ഇന്ന് വൈകീട്ട് 5 മണിക്ക് അവിട്ടത്തൂർ ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ

നിര്യാതയായി

ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ് ട്രഷറർ ലയൺ ടിനോ ജോസിൻ്റെയും മെംബർ ലയൺ ടിജോ ജോസിൻ്റെ മാതാവുമായ ചിറ്റിലപ്പിള്ളി കൊടിയിൽ ജോസ് ഭാര്യ കൊച്ചുത്രേസ്യാ(67)നിര്യാതയായി. സംസ്കാരകർമ്മം ഇന്ന് വൈകീട്ട് 5 മണിക്ക് അവിട്ടത്തൂർ ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ

തൃശ്ശൂർ പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു

താമര വെള്ളച്ചാല്‍ ഊര് നിവാസി 58 വയസ്സുള്ള പ്രഭാകരനാണ് കൊല്ലപ്പെട്ടത്. രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. രാവിലെ 7 മണിയോടെയാണ് പ്രഭാകരൻ മകൻ മണികണ്ഠനും മരുമകൻ ലിജോയ്ക്കുമൊപ്പം വന വിഭവങ്ങൾ ശേഖരിക്കാൻ കാടുകയറിയത്. പീച്ചി റേഞ്ചിലെ ഉൾക്കാട്ടിലുള്ള അമ്പഴച്ചാൽ എന്ന സ്ഥലത്ത് എത്തിയപ്പോൾ കാട്ടാന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിനിടെ പ്രഭാകരനെ കാട്ടാന ആക്രമിച്ചു. മരുമകനും മകനും ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ഇരുവരും ഊരിലെത്തിയാണ് ആക്രമണ വിവരം ഊര് നിവാസികളെ അറിയിച്ചത്. വിവരമറിഞ്ഞ് പീച്ചി വനം – […]

കുഴഞ്ഞുവീണ് ഫയർ ഓഫീസർ മരിച്ചു

ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ് ഇരിങ്ങാലക്കുടയിലെ ഫയർ ഓഫീസർ മരിച്ചു ഇരിങ്ങാലക്കുട :ഫുട്‌ബോൾ കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മരിച്ചു. ഇരിങ്ങാലക്കുട അഗ്നി രക്ഷാസേനയിലെ ഓഫീസറായ കെവിൻ രാജ് (38) ആണ് മരിച്ചത്.കയ്പമംഗലം പന്ത്രണ്ട് സ്വദേശി കാഞ്ഞിരപ്പറമ്പിൽ ബാബു രാജിന്റെയും ശ്രീദേവിയുടെയും മകനാണ്.ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. അഗ്നി രക്ഷാസേനയിലെ അംഗ ങ്ങൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടയിലാണ് കെവിൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ സേനാംഗങ്ങൾ പ്രാഥമിക ചികിത്സ നൽകി ആദ്യം ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് […]

ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു

ഴമ്പിള്ളി വീട്ടിൽ ശ്രീഷ്മ(36)യാണ് മരിച്ചത്. ഭർത്താവ് വാസനെ സംഭവസ്ഥലത്തുനിന്ന് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി 29 നു രാത്രി 7.45നായിരുന്നു സംഭവം. കൈയും കാലും അറ്റുപോകാവുന്ന നിലയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീഷ്മ. നിരവധി ശസ്ത്രക്രിയകളും ചെയ്തിരുന്നു.

രണ്ടു യുവാക്കൾ മരണപ്പെട്ടു

ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ പോട്ട നാടുകുന്ന് എന്ന സ്ഥലത്ത് വച്ച് കഴിഞ്ഞ ദിവസം പുലർച്ചെ 5 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ സുരാജ് 32 വയസ്സ്, സജീഷ് (25 ) ,ട/o സുരേഷ്, ഓലിക്കൽ വീട്, പട്ടിമറ്റം, എറണാകുളം, എന്നീ രണ്ടു പേർ മരണപ്പെട്ടിട്ടുള്ളതാണ്. ഇവർ ഓടിച്ചിരുന്ന R 15 ബൈക്ക് നാഷണൽ ഹൈവേയിലെ ഡിവൈഡറിൽ ഇടിച്ച് കയറി Sign Board-ലും മൈൽ ക്കുറ്റിയിലും ഇടിച്ചാണ് പരിക്ക് പറ്റിയിട്ടുള്ളത്. ഇവർ മുരിങ്ങൂരിലുള്ള ബന്ധുവീട്ടിൽ കുടുംബസമേതം get […]

തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് SNGSS-UP- സ്കൂളിനു സമീപം ചേരം പറമ്പിൽ സുനിൽകുമാർ( ഗൾഫ്) ഭാര്യ മിനി (47) വീടിനു പിറകിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മകൻ അനേശ്വർ. കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.