IJKVOICE

കുഴഞ്ഞ് വീണു മരണമടഞ്ഞു

ആനന്ദപുരം ഇരിങ്ങാപിള്ളിക്കര ശിവരാമൻ സെക്യൂരിറ്റി ജോലിക്കിടെ കുഴഞ്ഞ് വീണു ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടഞ്ഞു വൈലൂർ അമ്പലത്തിലെ സെക്യൂരിറ്റിയായിരുന്നു ഭാര്യ തങ്ക മക്കൾ ബിന്ദു, മണികണ്ഠൻ അഭിലാഷ് മരുമക്കൾ ഉണ്ണികൃഷ്ണൻ, ധനിസ സംസ്കാരം ബുധൻ രാവിലെ പൂമംഗലം ശാന്തിതീരത്ത്

യുവാവും യുവതിയും ലോറിയിടിച്ച് മരിച്ചു

എറണാകുളം കലൂർ ”എംപയർ” അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കരുവന്നൂർ സ്വദേശി നെടുമ്പുരയ്ക്കൽ വീട്ടിൽ മാസിൻ അബ്ബാസ് (36), സഹയാത്രിക ആലപ്പുഴ പടനിലം നൂറനാട് നടുവിലേമുറി തച്ചന്റെ കിഴക്കേതിൽ വിദ്യ വിജയൻ (38) എന്നിവരാണ് മരിച്ചത്. കുതിരാൻ തുരങ്കത്തിന് സമീപമുള്ള വഴുക്കുംപാറ പാലത്തിൽ ഞായറാഴ്ച രാത്രി ഒൻപതിന് പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുന്ന പാതയിലാണ് അപകടം നടന്നത്. അപകടത്തിൽ യുവാവും യുവതിയും തൽക്ഷണം മരിച്ചു. തൃശ്ശൂരിലേക്ക് പോകുന്ന ട്രാക്കിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്നും ഹെൽമെറ്റ് താഴെ വീണപ്പോൾ എടുക്കാനിറങ്ങിയപ്പോൾ പിന്നാലെ വന്ന […]

അഞ്ചു (34) അന്തരിച്ചു

വള്ളിവട്ടം :പാലക്കപ്പറമ്പിൽ മുരുകേശൻ മകളും എസ് എൻ പൂരം മുല്ലങ്ങത്തു വിപിൻ ഭാര്യയും ആയ അഞ്ചു (34)കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. ഏക മകൻ ശിവപ്രയാഗ് (10).ശവസംസ്കാരം കഴിഞ്ഞു

കുര്യൻ (68) നിര്യാതനായി

ഇരിങ്ങാലക്കുട : കനറാ ബാങ്ക് റിട്ട ഉദ്യോഗസ്ഥൻ മഠത്തിക്കര ലെയിൻ ആലപ്പാട്ട് കൊടിവളപ്പിൽ ജേക്കബ്ബ് മകൻ കുര്യൻ (68) നിര്യാതനായി. കനറാ ബാങ്കിൻ്റെ കോണത്തുകുന്ന്, ഇരിങ്ങാലക്കുട, കയ്പമംഗലം, വാടാനപ്പിള്ളി തുടങ്ങിയ ശാഖകളിൽ ജോലി ചെയ്തിട്ടുണ്ട്. സംസ്ക്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ : മിനി മക്കൾ : ബെൻ സാനിയോ ജേക്കബ്, ആൻ ടാനിയ മരിയ, ജെം ഫെനിയ ട്രീസ മരുമക്കൾ : മേരി ആൻ, നൗബിൻ പാപ്പച്ചൻ, […]

കാർത്ത്യായനി (87) നിര്യാതയായി

കരുവന്നൂർ : പനംങ്കുളം കുണ്ടായിൽ പരേതനായ ചന്ദ്രൻ ഭാര്യ കാർത്ത്യായനി (87) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 11.30 ന് വടൂക്കര ശമ്ശാനത്തിൽ

മൃതദേഹം കണ്ടെത്തി

എടതിരിഞ്ഞി കോതറ പാലത്തിനടുത്ത് കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആദരാജ്ഞലികൾ

ആനന്ദപുരം കൊല്ലപറമ്പിൽ വിശ്വാമിത്രൻ 64 നിര്യാതനായി. ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ CITU അംഗമായിരുന്നു ഭാര്യ കുമാരി മക്കൾ ശാരിക ശാലിനി ശരത്ത് മരുമക്കൾ സുഭാഷ് അനിൽകുമാർ അഞ്ജു

മരിച്ച നിലയില്‍ കണ്ടെത്തി

ചാലക്കുടി പരിയാരത്ത് വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍ ജോലിയ്ക്കു പോയിരുന്ന സിമി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സിമിയുടെ അമ്മയും മകളും പള്ളിയില്‍ പോയ സമയത്താണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയില്‍ മൃതദേഹം കത്തികരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ചാലക്കുടി പോലീസും ഫയര്‍ […]