പീച്ചി ഡാം അപകടം; മരണം മൂന്നായി

പട്ടിക്കാട് സ്വദേശി പതിനാറ് വയസ്സുള്ള എറിനാണ് മരിച്ചത് വെള്ളത്തിൽ മുങ്ങിയ മറ്റു രണ്ടു കുട്ടികൾ ഇന്നലെ മരിച്ചിരുന്നു വെന്റിലേറ്ററിൽ കഴിയുന്നതിനിടയിലാണ് എറിന്റെ മരണം ആൻ ഗ്രേസ്, അലീന എന്നിവരാണ് ഇന്നലെ മരിച്ചത് നിമ ചികിത്സയിൽ തുടരുകയാണ് നിമയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ജൂബിലി മിഷൻ ആശുപത്രി അറിയിച്ചു
ദേവസ്സിക്കുട്ടി(87) നിര്യാതനായി

പുല്ലൂർ ഊരകം ചിറ്റിലപ്പിള്ളി തെമ്മാന ലോനപ്പൻ ദേവസ്സിക്കുട്ടി(87) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ )കാലത്ത് 10 മണിക്ക് ഊരകം സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ :ഷീന, ഷാന്റോ, ജോസ്, ഷീല. മരുമക്കൾ: ബെന്നി ജോളി,സുനിത,ജോയ്
ഫാ. ജോൺസൺ ജി. ആലപ്പാട്ട് നിര്യാതനായി

ഇരിഞ്ഞാലക്കുട രൂപതാംഗമായ ഫാ. ജോൺസൺ ജി. ആലപ്പാട്ട് (59) നിര്യാതനായി. 13-01-2025 തിങ്കളാഴ്ച രാവിലെ 09ന് ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1965 മെയ് 07ന് ആലപ്പാട്ട് തെക്കേത്തല ജോർജ് – ലൂസി ദമ്പതികളുടെ മകനായി പറപ്പൂക്കര പ്രദേശത്ത് ജനിച്ചു. റവ. ഫാ. ആന്റോ ജി. ആലപ്പാട്ട്, റവ.സിസ്റ്റർ മെറിറ്റ എസ് ജെ എസ് എം, റോസിലി ജോണി, റാണി ആന്റോ, ജോസഫ് (Late), വർഗീസ്, ഡോ. പീറ്റർ എന്നിവർ സഹോദരങ്ങളാണ്. തൃശ്ശൂർ, തോപ്പ് […]
കരുവന്നൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കരുവന്നൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി
പീച്ചി ഡാം റിസവോയറിൽ വീണ 4 വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു

പട്ടിക്കാട് സ്വദേശി 16 വയസ്സുള്ള അലീന ആണ് മരിച്ചത്..
അംബൂക്കന്‍ കൊച്ചൗസേഫ് ജോസഫ് (69) അന്തരിച്ചു

സംസ്‌കാരം ബുധനാഴ്ച 4 മണിക്ക് വെളയനാട് സെന്റ് മേരീസ് പള്ളയില്‍*. ഭാര്യ ജോസഫീന, ആലപ്പാട്ട് പാലത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: ഫെബീന്‍ (UK), ജോര്‍ജ് (ആസ്‌ത്രേലിയ). മരുമക്കള്‍: ഫിന്‍ റോസ്, മെല്‍വിന്‍. പരേതന്‍ വെള്ളാങ്കല്ലൂര്‍ വ്യാപാരിയാണ്.
തെക്കൂടന്‍ റപ്പായി മകന്‍ ഡേവീസ് (82) നിര്യാതനായി

സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10.30 ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ കൊച്ചുത്രേസ്യ.മക്കള്‍ ഡെറ്റി, ഡെയ്‌സണ്‍.മരുമക്കള്‍ സെബില്‍ ജോര്‍ജ്ജ്,സ്‌റ്റെഫി ഡെയ്‌സണ്
കാട്ടൂരില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു

കാട്ടൂര്‍ വലക്കഴ സൗത്ത് വാര്‍ഡ് 13 ല്‍ ചക്കാലക്കല്‍ വീട്ടില്‍ ജോണിയുടെ ഭാര്യ ആലീസ് (73) ആണ് കിണറ്റില്‍ വീണു മരിച്ചത്.പത്തടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ ആറടിയോളം വെള്ളം ഉണ്ടായിരുന്നു.ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തി നെറ്റും റോപ്പും ഉപയോഗിച്ചാണ് മൃതദേഹം പുറത്തെടുത്തത്.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ നിഷാദ് എം എസ്സിന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രവര്‍ത്തനം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ മഹേഷ് സി വി , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുജിത്ത് കെ ആര്‍ , […]
കിണറ്റിൽ മരിച്ച നിലയിൽ

ഇരിങ്ങാലക്കുട* : കാട്ടൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പോഞ്ഞനം ജുമാമസ്ജിദിനുസമീപം നമ്പിയത്ത് വീട്ടിൽ മുഹമ്മദ് മകൻ ഹസൻ ( 81 ) കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഭാര്യ ഖദീജാബീ. മക്കൾ ഹൻസ.ഡോ: ഹസ്‌ന.ഷഹന ( സർക്കാർ തൊഴിൽ വകുപ്പ് തൃശ്ശൂർ) മരുമക്കൾ ഫൈസൽ.ഷെബിർ. കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.ഖബറടക്കം പോഞ്ഞനംജുമാ മസ്ജിദ് ഖബർസ്ഥാനിൽൽ നടന്നു
ഗൃഹനാഥൻ കടന്നൽ കുത്തേറ്റ് മരിച്ചു

തൃശൂർ വേലൂരിൽ ഗൃഹനാഥൻ കടന്നൽ കുത്തേറ്റ് മരിച്ചു. വല്ലൂരാൻ വീട്ടിൽ പൗലോസ് മകൻ ഷാജു ആണ് മരിച്ചത്. കർഷകനായ ഷാജുവിന് കൃഷിത്തോട്ടത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്