IJKVOICE

സിനി (48) അന്തരിച്ചു

കോണത്തുകുന്ന്: മനയ്ക്കലപ്പടി താണിയത്തുകുന്ന് ആനയ്ക്കല്‍ ക്ഷേത്രത്തിനു തെക്കുഭാഗത്ത് താമസിക്കുന്ന ചേലാട്ട് വീട്ടില്‍ സിനി (48) അന്തരിച്ചു. ഭര്‍ത്താവ്: ശ്രീനിവാസന്‍. മക്കള്‍: വിവേക്, വിശാല്‍. സംസ്കാരം നടന്നു

ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം. ബാലകൃഷ്ണൻ, അന്തരിച്ചു

58 വയസ്സായിരുന്നു.ഹൃദയമാഘാതതെ തുടർന്ന് പുലർച്ചെ രണ്ടിനാണ് മരണം സംഭവിച്ചത്.മൃതദേഹം ഒറ്റപ്പാലത്തെ സ്വവസതിയിൽ ആണുള്ളത്.സംസ്കാരം തിരുവല്ലാമല ഐവർമഠത്തിൽ ഇന്നുച്ചയ്ക്ക് 12 മണിക്ക് നടക്കും90 കളിൽ ആകാശവാണിയിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നരീതിയിൽ പ്രോഗ്രാമുകൾ കൊണ്ടുവന്നത് എം. ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു . ജനങ്ങളുടെ പ്രശ്നങ്ങൾ ജനങ്ങളെക്കൊണ്ട് നേരിട്ടു പറയിപ്പിക്കുന്ന രീതിയിൽ വ്യത്യസ്തമായ കാഴ്ചപ്പാട്ആ കാശവാണിയിൽ കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു.പിആർഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച സുലഭ ഭാര്യയാണ്.

പൊന്നേത്ത് പ്രകാശൻ(57) അന്തരിച്ചു

ആറാട്ടുപുഴ : പൊന്നേത്ത് ജാനകി അമ്മയുടേയും ചുള്ളിപറമ്പിൽ ദാമോദരൻ നായരുടേയും മകൻ പ്രകാശൻ എന്ന കുട്ടൻ (57) അന്തരിച്ചു. ഭാര്യ: കണിയമ്പത്ത് സുധ മക്കൾ: ആദർശ് (ദുബായ്), ആദ്യത്യൻ (ചെന്നൈ) സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. ഫോൺ: 8281486010

ആദരാഞ്ജലികൾ

ആളൂർ ആനത്തടം മറ്റത്തിൽ ബിജു മകൻ യദുകൃഷ്ണ നിര്യതനായി. ടെറസ്സിൽ നിന്നും കാൽവഴുതി വീണതിനെ തുടർന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

നിര്യാതനായി

ഇരിങ്ങാലക്കുട: മുല്ലക്കാട് രാമൻകുളത്ത് ബ്രഹ്മദത്തൻ മകൻ രാധാകൃഷ്ണൻ (50) അന്തരിച്ചു. സംസ്ക്കാരം നാളെ (വെള്ളി) രാവിലെ 9 ന് മുക്തിസ്ഥനിൽ. ഭാര്യ സിമി. മകൾ അമൃത ലക്ഷ്മി.

എൽബിൻ 17 വയസ്സ് നിര്യാതനായി

ഇരിങ്ങാലക്കുട : തുറവൻകാട് സ്വദേശി തൊടുപറമ്പിൽ ബാബു മകൻ എൽബിൻ 17 വയസ്സ് നിര്യാതനായി.+2 വിദ്യാർത്ഥിയായിരുന്നു.അമ്മ. ലിജി, ഏക സഹോദരി ഗിൽന. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10.30 തുറവൻകുന്നു ഇടവക സെമിത്തേരിയിൽ നടക്കും.

താണിശ്ശേരി ജയറാം (54) നിര്യാതനായി

താണിശ്ശേരി മേനോത്ത് പരേതനായ കൃഷ്ണന്‍ കുട്ടി മകന്‍ ജയറാം (54) നിര്യാതനായി.സംസ്‌ക്കാരം ചൊവ്വാഴ്ച്ച വൈകീട്ട് 5 ന് വീട്ടുവളപ്പില്‍.ഭാര്യ : സ്മിത.മക്കള്‍ മിലന്‍ സാജ്,ശ്രീനന്ദന.ഐനികാട്ട് ശ്രീമഹാവിഷ്ണും ക്ഷേത്രം കമ്മിറ്റി പ്രസിഡന്റായിരുന്നു

ഡോ. ഗോപിനാഥൻ നായർ (88) അന്തരിച്ചു

സംസ്ക്കാരം നാളെ (9.12.2024) ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ ഭാര്യ: വൈക്കം കൊച്ചുപുരയ്ക്കല്‍ കമലം. മക്കള്‍: 1.ഹേമ, 2.അനില്‍ നായര്‍, 3. സുനില്‍ നായര്‍, 4. സുജിത്ത് നായര്‍. മരുമക്കള്‍: 1. വേണുഗോപാല്‍, 2.രേഖ, 3.ദീപ്തിദാസ്, 4.ശ്രീലക്ഷ്മി നായര്‍.

ഭാർഗവി (81) നിര്യാതയായി

സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 10 മണിയ്ക്ക് വീട്ട് വളപ്പിൽ. മക്കൾ ജലജ, ഷൈലജ ഹരീഷ് . മരുമക്കൾ : ജനാർദ്ദനൻ (പരേതൻ), തിലകൻ, രചന.

പാമ്പ് കടിയേറ്റ് യുവതി മരിച്ചു

പെരിഞ്ഞനം പൊൻമാനിക്കുടം പുല്ലാനി ക്ഷേത്രത്തിനടുത്ത് മണപ്പാട്ട് ചന്ദ്രന്റെ ഭാര്യ സുധ (47) ആണ് മരിച്ചത്. ഡിസംബർ രണ്ടിന് വൈകീട്ടാണ് ഇവർക്ക് വീടിനടുത്ത പറമ്പിൽ വെച്ച് അണലിയുടെ കടിയേറ്റത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ ജൂബിലി ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു